IndiaNEWS

ലതാ മങ്കേഷ്കറുടെ ആരോഗ്യ നില ഗുരുതരമെന്ന് വാർത്ത

മുംബൈ: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനില കൂടുതൽ വഷളായതായി റിപ്പോർട്ട്.കോവിഡിന് പുറമെ  ന്യുമോണിയയും ബാധിച്ചതാണ് ആരോഗ്യ നില കൂടുതൽ വഷളാകാൻ കാരണം.
ജനുവരി 11 നാണ് കോവിഡ് ബാധിച്ച് ലതാ മങ്കേഷ്കറെ  മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ലതാമങ്കേഷ്‌കറിനെ പ്രായത്തിന്റേതായ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. 92 വയസ്സാണ് പ്രശസ്ത ഗായികയ്ക്ക്.

Back to top button
error: