കോഴിക്കോട്: മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ് നം രൂപകല്‍പന ചെയ്യാന്‍ പൊതുജനങ്ങൾക്ക് അവസരം.കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ചിഹ്നം.ആർക്കുവേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം.
ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോടു കൂടിയുള്ള (jpeg, png, pdf) ചിത്രം ജനുവരി 21 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുൻപായി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ടോ santosthrophymalappuram@gmail.
സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മലപ്പുറത്ത് നടക്കും.ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ ഫെബ്രുവരി 20നാണ്.22നു ബംഗാൾ, 24നു മേഘാലയ, 26നു പഞ്ചാബ് ടീമുകൾക്കെതിരെയാണ് കേരളത്തിന്റെ മറ്റു മത്സരങ്ങൾ.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടി സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക.
കേരളമടക്കം 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒരു ടീമിന് നാല് മത്സരങ്ങളുണ്ടാവും. മാര്‍ച്ച് ആറിനാണ് ഫൈനല്‍.