Month: January 2022

  • Kerala

    ഈ ഭക്ഷണപദാർത്ഥങ്ങൾ ഒരിക്കലും പാചകം ചെയ്ത് കഴിക്കരുത്; പച്ചയ്ക്കു തന്നെ കഴിക്കാൻ ശ്രമിക്കുക

    അറിയാതെയാണെങ്കിലും നമ്മൾ വേവിച്ച് ആവിയാക്കി കളയുന്നത് പച്ചക്കറിയിലും മറ്റും അടങ്ങിയിരിക്കുന്ന നല്ല ഒന്നാന്തരം പോഷകങ്ങളാണ്.അതേസമയം എല്ലാ പച്ചക്കറികളും പച്ചയ്ക്കു തിന്നാൻ പറ്റുകയുമില്ല.പച്ചക്കറികളുടെ പുറത്തുള്ള രാസമാലിന്യങ്ങളെപ്പറ്റി ഓർക്കുമ്പോൾ പ്രത്യേകിച്ചും.ഏതൊക്കെയാണ് ആവിയിൽ വേവിക്കാതെ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്ന് നോക്കാം. മുളപ്പിച്ച പയറിലുള്ള പോഷകത്തെപ്പറ്റി കേട്ടാൽ തന്നെ ഞെട്ടും.വൈറ്റമിൻ സി, ഫോളേറ്റ്, ഫൈബർ, കോപ്പർ, മാംഗനീസ് ഇങ്ങനെ പോകുന്നു അതിലെ നീണ്ട നിര. ഇവയെല്ലാം വേവിച്ചു കളഞ്ഞിട്ടു പിന്നെ കഴിച്ചാൽ എന്താണ് പ്രയോജനം ? കാബേജ് പോലെതന്നെ കാൻസറിനെതിരെ പോരാടുന്ന ഒന്നാണ് കോളിഫ്ലവർ കൂടാതെ ദഹനശക്തി കൂട്ടാനും ഇത് സഹായിക്കും.വേവിച്ചു കഴിച്ചാൽ 50 മുതൽ 60 ശതമാനം പോഷകങ്ങൾ ആവിയായി പോകുമെന്നു വിദഗ്ധർ. നമ്മൾ കുറച്ചെങ്കിലും പച്ചയ്ക്കു കഴിക്കുന്ന വിഭവമാണ് ഉള്ളി. ഉള്ളിയിൽ അടങ്ങിയ ആലിസിൻ എന്ന ഘടകം അമിത വിശപ്പ് തടയൽ, കാൻസറിനെതിരെ പ്രതിരോധം, ഹൃദയാരോഗ്യം സംരക്ഷിക്കൽ, രക്തസമ്മർദം കുറയ്ക്കൽ തുടങ്ങി ഒട്ടേറെ ഗുണങ്ങളുള്ള ഭക്ഷണമാണ്.പക്ഷെ വേവിക്കാതെ കഴിക്കണം എന്ന് മാത്രം. വെളുത്തുള്ളിയിലും ഉണ്ട് വൈറ്റമിൻ ബി6, സി,…

    Read More »
  • Kerala

    നാടുകാണി ചുരത്തിൽ പ്ലൈവുഡ് ലോറി മറിഞ്ഞ് ഗതാഗത തടസ്സം

    ഗൂഡല്ലൂർ:നാടുകാണി-വഴിക്കടവ് ചുരത്തിലെ താഴെനാടുകാണിക്ക് സമീപം കേരളത്തില്‍നിന്ന് കർണാടക ഭാഗത്തേക്ക് പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ സംഭവമാണ്.നാടുകാണിയില്‍നിന്ന് ദേവാല പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

    Read More »
  • Kerala

    കൗമാരക്കാരായ കുട്ടികളുടെ ഭക്ഷണം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

    കുട്ടികളിൽ ശാരീരികവും മാനസികവുമായ വളര്‍ച്ച ദ്രുതഗതിയിലാകുന്ന സമയമാണ് 10 മുതൽ18 വയസ്സുവരെയുള്ള കാലം.ഈ സമയത്ത് കൂടുതൽ പോഷക മൂല്യമുള്ള ആഹാരം കൂടുതല്‍ അളവില്‍ അവർക്ക് ലഭിച്ചിരിക്കണം.ഈ പ്രായക്കാര്‍ പൊതുവെ പുറത്തുനിന്നുള്ള ആഹാരം പ്രത്യേകിച്ച്‌ ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്നവരാണ്.ഇവ ഊര്‍ജം മാത്രം പ്രദാനം ചെയ്യുമെങ്കിലും മറ്റു പോഷകങ്ങള്‍ കുറവായതിനാല്‍ ദുര്‍മേദസ്സ് ഉണ്ടാകാന്‍ ഇടയാക്കും.പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍.ഇതൊഴിവാക്കേണ്ടതാണ്. പോഷകമൂല്യം ഒട്ടുമില്ലാത്ത ജംഗ് ഫുഡുകളും പരമാവധി ഒഴിവാക്കുക. ബേക്കറി പലഹാരങ്ങളായ കേക്ക്, ചിപ്‌സ്, പഫ്‌സ്, കോള മുതലായ പാനീയങ്ങള്‍ എന്നിവയെല്ലാം ജംഗ് ഫുഡില്‍ പെടും. *ഈ പ്രായക്കാരിൽ പൊതുവെ കണ്ടുവരുന്ന മറ്റൊരു ‘ദുശ്ശീലമാണ്’ പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. ഒരു ദിവസം ഊര്‍ജസ്വലതയോടെ തുടങ്ങാന്‍ പ്രഭാത ഭക്ഷണം കൂടിയേ തീരൂ. അല്ലെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ശരീരത്തിന് അലസതയുണ്ടാക്കുകയും പഠനത്തിലെ ഏകാഗ്രത കുറയുകയും ചെയ്യും. *അന്നജം കൂടുതലടങ്ങിയ ആഹാരസ്രോതസ്സുകളായ തവിടോടുകൂടിയുള്ള അരി, ഗോതമ്പ്, കിഴങ്ങു വര്‍ഗങ്ങളായ മരച്ചീനി, മധുരക്കിഴങ്ങ് എന്നിവ പ്രഭാതഭക്ഷണത്തിൽ കൂടുതലായി…

    Read More »
  • Kerala

    ആലപ്പി രംഗനാഥ് വിടവാങ്ങിയത് ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകം

    കാവ്യാത്മകതയും സംഗീതാത്മകതയും ആലാപന വൈഭവും സംഗമിക്കുന്ന ഒരുപിടി ഗാനപുഷ്പങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആലപ്പി രംഗനാഥ് വിടവാങ്ങിയത് അയ്യപ്പ സന്നിധിയില്‍ വച്ച്‌ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകം.ഈ മാസം 14 നായിരുന്നു ശബരിമലയിൽ വച്ച്  ഹരിവരാസന പുരസ്കാരം അദ്ദേഹം  ഏറ്റുവാങ്ങിയത്.അതിനുശേഷമാണ് വീട്ടിലെത്തിയ അദ്ദേഹത്തെ  കോവിഡ് ബാധയെ തുടർന്ന്  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ‘ഏറെ പ്രിയപ്പെട്ട അയ്യപ്പ ഗാനങ്ങള്‍’ മലയാളികള്‍ക്ക് സമ്മാനിച്ച ആലപ്പി രംഗനാഥ് ജീവിതത്തില്‍ നിന്ന് മടങ്ങുന്നത് അയ്യപ്പ സന്നിധിയില്‍ വച്ച്‌ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു എന്നത് കാലത്തിന്റെ യാദൃശ്ചികതയാവാം.   തന്റെ ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കര്‍ത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയില്‍ പ്രധാനം.എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, …, കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാന്‍.., തുടങ്ങിയവയാണ് മറ്റു പ്രശസ്ത…

    Read More »
  • Kerala

    കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

    ഇടുക്കി : ഇടമലക്കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വളയാംപാര കുടിയിലെ വേണുഗോപാല്‍ (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തുവെച്ചായിരുന്നു വേണുഗോപാലിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തല്‍ക്ഷണം മരിക്കുകയായിരുന്നു. മൂന്നാര്‍ പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു.

    Read More »
  • NEWS

    യു.എ.ഇയിൽ വിസിറ്റ് വിസയിൽ വന്ന് ജോലിചെയ്താൽ ഇനി പിടിവീഴും

    കൃത്യമായ വർക്ക് പെർമിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു.എ.ഇയിലെ തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണ്. രാജ്യത്ത് വിസിറ്റ് വിസകളില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ കൃത്യമായ രേഖകള്‍ കൂടാതെ തൊഴില്‍ ചെയ്താൽ നിയമനടപടികള്‍ നേരിടേണ്ടിവരും. കൂടാതെ ശിക്ഷകളും ലഭിക്കുമെന്ന് അധികൃതർ ദുബായ്: വിസിറ്റ് വിസകളിൽ തൊഴിലെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പിഴ ചുമത്തുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. രാജ്യത്ത് വിസിറ്റ് വിസകളില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ കൃത്യമായ രേഖകള്‍ കൂടാതെ തൊഴില്‍ ചെയ്താൽ നിയമനടപടികള്‍ നേരിടേണ്ടിവരും. കൂടാതെ ശിക്ഷകൾ ലഭിക്കുന്നതിനും ഇടയാക്കുമെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ വർക്ക് പെർമിറ്റ് കൂടാതെ തൊഴിലെടുക്കുന്നത് യു.എ.ഇയിലെ തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും, 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. തൊഴില്‍ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തികൾ തൊഴിലെടുക്കുന്നതിന് മുമ്പ് എല്ലാതൊഴിൽ രേഖകളും കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രാജ്യത്ത് വിസിറ്റിംഗ് വിസകളില്‍ എത്തുന്നവര്‍ ജോലി ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി നേടണം.

    Read More »
  • NEWS

    ഭൂരിപക്ഷം നഷ്ടപ്പെട്ടു, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് മാർച്ച്

    എട്ട് അംഗങ്ങൾ വീതമായിരുന്നു എൽഡിഎഫിനും യുഡിഎഫിനും. നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം നേടിത്. രണ്ടാം വാർഡ് മെമ്പറുടെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങി ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഒ.പി പ്രവീണിന്റെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കുകയും വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം നടത്തുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നടക്കുന്ന പഞ്ചായത്ത് ബോർഡ് യോഗത്തിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ.പി പ്രവീണിന്റെ വിജയം പോന്നാനി മുൻസിഫ് കോടതി അസാധുവാക്കിയത് കഴിഞ്ഞ ദിവസമാണ്. സി.പി.എം നേതാവാണ് പ്രവീൺ. കോൺഗ്രസ് സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയ പ്രദീപ് ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്.സി സംവരണമായ ഈ വാർഡിൽ യു.ഡി.എഫ്…

    Read More »
  • NEWS

    സംഗീതസംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു

    ‘ജീസസ്’ എന്ന സിനിമയ്ക്കാണ് രംഗനാഥ് ആദ്യമായി ഗാനമൊരുക്കിയത്. രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. യേശുദാസുമായി ചേർന്ന് നിരവധി മനോഹരമായ സംഗീത സൃഷ്ടികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഹരിവരാസനം പുരസ്കാരം ശബരിമലയിലെത്തി അദ്ദേഹം സ്വീകരിച്ചത് കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ഞായർ രാത്രി പത്തരയോടെയാണ് അന്ത്യം സംഭവിച്ചത്. 1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാൻ്റെ മുല്ല കൊച്ചുമുല്ല, മാമലക്കപ്പുറത്ത്, ക്യാപ്റ്റൻ, ഗുരുദേവൻ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾക്കു സംഗീതം പകർന്നു. ധാരാളം ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ’ എന്ന അദ്ദേഹത്തിന്റെ…

    Read More »
  • India

    ഐഎസ്എൽ നിർത്തിവയ്ക്കില്ല; മത്സരങ്ങൾ തുടരും

    ഐഎസ്‌എൽ മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ പരിഗണയിലില്ലെന്നും മത്സരങ്ങൾ തുടരുമെന്നും അധികൃതർ.ക്ലബുകളും ഐഎസ്‌എൽ ഭാരവാഹികളുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.അതേസമയം ലീഗിൽ നടത്തി വന്നിരുന്ന കൊറോണ പരിശോധനകളുടെ ഇടവേള 10 എന്നത് 6 ആക്കി മാറ്റാനും യോഗം തീരുമാനിച്ചു.കൊറോണ പോസിറ്റീവ് ആയവർക്ക് ഇപ്പോൾ 10 ദിവസം കഴിഞ്ഞാണ് അടുത്ത പരിശോധന നടത്തുന്നത്.അത് മാറ്റി 6 ദിവസം കൂടുമ്പോൾ  പരിശോധന നടത്താനാണ് പുതിയ തീരുമാനം. എന്നിരുന്നാലും 9 ക്ലബുകളും കൊറോണ ബാധിക്കപ്പെട്ട അവസ്ഥയിൽ ഈ ആഴ്ചയിലെ മത്സരങ്ങൾ എങ്ങനെ നടത്തും എന്ന ചോദ്യം ബാക്കിയാകുന്നു. ഇതിനകം ലീഗിൽ മൂന്ന് മത്സരങ്ങൾ മാറ്റിവെച്ചു കഴിഞ്ഞു.ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരവും ഇതിൽ ഉൾപ്പെടും.

    Read More »
  • India

    നളന്ദ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിനൊന്നായി

    രാജ്ഗിർ: ബീഹാറിലെ നളന്ദ വ്യാജമദ്യദുരന്തത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം പതിനൊന്നായി.നേരത്തെ എട്ട് പേരാണ് വ്യാജ്യമദ്യ ദുരന്തത്തില്‍ മരിച്ചത്.ഇന്നലെയായിരുന്നു സംഭവം. സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. മരിച്ച 11 പേരും വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള വിവരമെന്ന് രാജ്ഗിർ ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.സംഭവത്തില്‍ ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.     വ്യാജമദ്യം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.ഇതുവരെ 184 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. 255 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ 34 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

    Read More »
Back to top button
error: