Month: January 2022
-
Kerala
നിർത്തിയിട്ട ബസിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പാലായിൽ സ്വകാര്യ ബസ് കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ
പാല:കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു.ട്രിപ്പ് മുടക്കിയായിരുന്നു പീഡനം.സംഭവതിൽ ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സൽ(31) കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിൻ എന്നിവരാണ് അറസ്റ്റിലായത്. ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. താന്‍ വിവാഹിതനാണ് എന്ന കാര്യം മറച്ചു വച്ച് അഫ്സൽ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ വശീകരിക്കുക യായിരുന്നു.തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സൽ ആവശ്യപ്പെട്ടപ്രകാരം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തി.പിന്നീട് കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താല്‍ മുടക്കി പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം ഷട്ടര്‍ താഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെൺകുട്ടി. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്.എച്ച്.ഒ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പൊലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും…
Read More » -
Kerala
ഡോക്ടറായ നഴ്സ്; ഇത് ഡിനുവിന്റെ വിജയകഥ
കോട്ടയം :32 വയസ്സുള്ള, രണ്ടു മക്കളുടെ അമ്മയായ സർക്കാർ ജീവനക്കാരി. ജീവിതം സെറ്റിൽ ആയല്ലോ എന്ന് എല്ലാവരും ചിന്തിക്കുന്ന സമയത്ത് പൂഞ്ഞാർ സ്വദേശി ഡിനു പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു.അവധിയെടുത്തു എംഎസ്‌സി നഴ്സിങ് പഠിക്കുക.ആ തീരുമാനം കുറച്ചധികം വെല്ലുവിളിയോടെതന്നെ എടുക്കേണ്ട ഒന്നായിരുന്നു ഡിനുവിന്. കാരണം രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്തുവേണം പഠനം നടത്താൻ. ഇതൊക്കെ കണ്ട് കോഴ്സ് പൂർത്തിയാക്കില്ലെന്നു വിധിച്ചവരോടാകട്ടെ എംഎസ്‌സി നഴ്സിങ്ങിൽ ടോപ് പൊസിഷൻ നേടിയാണ് ഡിനു മധുരപ്രതികാരം ചെയ്തത്. പഠിക്കാനുള്ള ഡിനുവിന്റെ ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. 36ാം വയസ്സിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. ഇന്നു ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (DHS) കീഴിൽ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്ഡിക്കാരിയാണ് ഡോ. ഡിനു. എം. ജോയി. വിവാഹത്തോടെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്കു മൂക്കുകയറിടുന്ന നമ്മുടെ സമൂഹം അറിയണം ഡിനുവിന്റെ പോരാട്ടങ്ങളുടെ കഥ. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019 ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി…
Read More » -
Kerala
ആന്റോ ആന്റണി എംപിക്ക് കോവിഡ്
പത്തനംതിട്ട എംപി ആന്റോ ആന്റിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതേത്തുടർന്ന് അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.
Read More » -
NEWS
ജനങ്ങൾക്ക് പ്രാണവേദന, പാർട്ടിക്ക് വീണവായന, തിരുവനന്തപുരത്തിനു പിന്നാലെ തൃശൂരും തിരുവാതിര; കൊവിഡ് മാനദണ്ഡം പാലിച്ചെന്ന് പാർട്ടി
തൃശൂരിലും സി.പി.എം തിരുവാതിര. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് പാർട്ടി വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു, സാമൂഹിക അകലവും പാലിച്ചു, നൂറ് ആളുകൾ മാത്രമാണ് പങ്കെടുത്തത്. ചുരുക്കത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നു എന്നാണ് സംഘാടകരുടെ വിശദീകരണം തൃശൂർ: നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സി.പി.എമ്മിന്റെ തിരുവാതിരക്കളി തൃശൂരിലും. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സി.പി.എം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ തിരുവാതിര കാണാൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ എത്തിയിരുന്നു. ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍ 502 പേരാണ്…
Read More » -
Kerala
ക്രിസ്തുമസ് ന്യൂ ഇയർ ബമ്ബർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്ബർ ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ 12 കോടി രൂപ XG 218582 എന്ന നമ്പരിനാണ്.ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.തുടർ സമ്മാനങ്ങൾ ഉടൻ പ്രഖ്യാപിക്കും. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.300 രൂപയായിരുന്നു ടിക്കറ്റ് വില.
Read More » -
Kerala
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്.സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്.മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി വരെ മമ്മൂട്ടി സിബിഐ അഞ്ചിന്റെ സെറ്റിലുണ്ടായിരുന്നു.എസി ഫ്‌ളോറിലെ ചിത്രീകരണത്തിനു ശേഷം രാത്രി വൈകിയാണ് മമ്മൂട്ടി വീട്ടിലെത്തിയത്.പക്ഷെ ഇന്ന് രാവിലെ മുതൽ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു.
Read More » -
LIFE
“കള്ളൻ ഡിസൂസ ” ജനുവരി 21ന് തിയേറ്ററുകളിൽ എത്തും
സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ചിത്രം ജനുവരി 21 ന് തിയേറ്ററുകളിൽ എത്തും റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അരുൺചലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്.
Read More » -
Kerala
ഓൺലൈനിലൂടെ വാച്ച് ബുക്ക് ചെയ്തു, കിട്ടിയത് ഗർഭനിരോധന ഉറ
എറണാകുളം ജില്ലയിലെ കരുമാല്ലൂരിൽ ഓൺലൈനിലൂടെ വാച്ച് ആവശ്യപ്പെട്ട ആളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. വാച്ചിനു പകരമായി ലഭിച്ചത് വെള്ളംനിറച്ച ഗർഭനിരോധന ഉറ. കരുമാല്ലൂർ സ്വദേശി അനിൽകുമാറിനെയാണ് ഇത്തരത്തിൽ കബളിപ്പിക്കാൻ ശ്രമം നടന്നത്. അനിൽകുമാർ രണ്ടുദിവസം മുമ്പ് പ്രമുഖ ഓൺലൈൻ കമ്പനിയിൽ 2200 രൂപയുടെ വാച്ച് ഓർഡർ ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെ കൊറിയറുമായി രണ്ട് യുവാക്കൾ ബൈക്കിൽ അനിൽകുമാറിന്റെ വീട്ടിലെത്തി. അനിൽകുമാറിൽനിന്ന് പണം വാങ്ങിയ ശേഷമാണ് അവർ കൊറിയർ കൈമാറിയത്. പക്ഷേ, തൂക്കംകൂടുതലായി തോന്നിയതുകൊണ്ട് അനിൽകുമാർ അപ്പോൾതന്നെ കൊറിയർ തുറന്നുനോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗർഭനിരോധന ഉറയിൽ വെള്ളംനിറച്ച നിലയിലുള്ള പൊതി ലഭിച്ചത്. കൊറിയറുമായി എത്തിയവരെ തടഞ്ഞുവയ്ക്കുകയും ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയുംചെയ്തു. ഓൺലൈൻ കമ്പനി കബളിപ്പിച്ചതാണോ അതോ കൊറിയർ ഏജൻസി തിരിമറി നടത്തിയതാണോ എന്നറിയാൻ അന്വേഷണം നടത്തുകയാണ് പോലീസ്.
Read More » -
Kerala
തക്കാളിയുടെ വിലവർദ്ധനയ്ക്ക് കാരണം മലയാള സിനിമയുടെ ചിത്രീകരണമെന്ന് ആരോപണം
ജോയ് മാത്യു നായകനാകുന്ന ‘ലാ ടൊമാറ്റിന’ എന്ന സിനിമയുടെ ക്ലൈമാക്സിന് വേണ്ടി വന്നത് പത്ത് ടൺ തക്കാളി.മാത്രമല്ല ഈ സിനിമയുടെ ആക്‌ഷൻ സീൻ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നതും തക്കാളി ഉപയോഗിച്ചാണ്. റ്റി. അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിന്റെ ക്‌ളൈമാക്സിന് ഉപയോഗിച്ചത് പത്ത് ടൺ തക്കാളിയാണ്.മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ‘ടൊമാറ്റോ ഫെസ്റ്റിവൽ’ കേരളത്തിൽ ചിത്രീകരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജോയ് മാത്യു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂർത്തിയായതായാണ് വിവരം. ‘ലാ ടൊമാറ്റിന’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി അരുൺ കുമാർ പറയുന്നു.മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത സീക്വൻസ് ആയിരിക്കും പ്രേക്ഷകർക്ക് അനുഭവപ്പെടുകയെന്നും അദ്ദേഹം പറയുന്നു.ഈ സിനിമയുടെ ക്ലൈമാക്സിലെ ആക്‌ഷൻ സീൻ മുഴുവൻ തക്കാളി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ആക്‌ഷൻ സീനിലെ പ്രധാന പ്രോപ്പർട്ടിയായി തക്കാളി മാറുന്നത്. സ്‌പെയിനിൽ എല്ലാവർഷവും നടക്കുന്ന വളരെ…
Read More » -
NEWS
വയനാട്ടിൽ തൊഴിൽ മേള, എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ അക്ഷയ സെന്റര്‍ വഴിയും
വിവിധ സർക്കാർ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ജോബ് ഫെയറില്‍ പല മേഖലകളിലായി 2000 ല്‍ അധികം ഒഴിവുകളുണ്ട്. എഞ്ചിനീയറിങ്, ടെക്‌നോളജി, ഐ.ടി, നഴ്‌സുമാർ, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിൽ, വിവിധ ജില്ലകളിലെ തൊഴില്‍ദാതാക്കൾ ഉൾപ്പെടെ 40ലേറെ കമ്പനികള്‍ പങ്കെടുക്കും. എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം കൽപ്പറ്റ: നൈപുണ്യ 2022 -ജോബ് ഫെയറിലേക്ക് അക്ഷയ സെന്റര്‍ വഴിയും ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജനുവരി 21. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്ലെന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും സംയുക്തമായി നടത്തുന്ന ജോബ് ഫെയറില്‍ വിവിധ മേഖലകളിലായി 2000 ല്‍ അധികം ഒഴിവുകളുണ്ട്. 40ലേറെ കമ്പനികള്‍ പങ്കെടുക്കും. എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. വയനാട് മുട്ടില്‍ ഡബ്യൂ.എം.ഒ കോളജില്‍ ജനുവരി 23 ന് രാവിലെ 9 മുതല്‍ നടക്കുന്ന ജോബ് ഫെയറി കുറിച്ചുളള കൂടുതല്‍…
Read More »