NEWS

ഭാര്യയുടെയും മകളുടെയും മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത്

നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.  ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുമ്പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭാര്യയുമായി അകന്ന് കഴിയുകയായരുന്ന ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്

മ്പലവയൽ: ആസിഡ് ആക്രമണ കേസ്സ്  പ്രതി സനൽ ഇപ്പോഴും കാണാമറയത്ത് തന്നെ.
ഇയാൾ കണ്ണൂരിലേക്ക് കടന്നു കളഞ്ഞു എന്നാണ് പൊലീസ് പറയുന്ന ന്യായം.
കണ്ണൂർ പോലീസുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്‌. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭര്‍ത്താവ് സനല്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 78 A 0136 യമഹ ബൈക്കിലാണ് ഇയാള്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടത്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഭാര്യ നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.  ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുമ്പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെട്ടു. നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.  സനല്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.  ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതിക്കായി വ്യാപക തിരച്ചില്‍ തുടങ്ങിയതായി അമ്പലവയല്‍
പൊലീസ് അറിയിച്ചു.
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ് ഇപ്പോഴും

Back to top button
error: