IndiaNEWS

കോവിഡ്: ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവച്ചു

കോവി‍‍ഡ് ആശങ്കയെത്തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരവും മാറ്റിവച്ചു. ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കാനിനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരമാണ് മാറ്റിവച്ചത്.
ഈ സീസണില്‍ കോവിഡിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുന്ന മൂന്നാമത്തെ മത്സരമാണിത്. നേരത്തെ എടികെ മോഹന്‍ ബ​ഗാന്റെ രണ്ട് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്ന ഒഡിഷയ്ക്കെതിരായ മത്സരവും ഇന്നലെ നിശ്ചയിച്ചിരുന്ന ബെം​ഗളുരുവിനെതിരായ മത്സരവുമാണ് മാറ്റിവച്ചത്.

Back to top button
error: