കുട്ടികളിൽ ശാരീരികവും മാനസികവുമായ വളര്‍ച്ച ദ്രുതഗതിയിലാകുന്ന സമയമാണ് 10 മുതൽ18 വയസ്സുവരെയുള്ള കാലം.ഈ സമയത്ത് കൂടുതൽ പോഷക മൂല്യമുള്ള ആഹാരം കൂടുതല്‍ അളവില്‍ അവർക്ക് ലഭിച്ചിരിക്കണം.ഈ പ്രായക്കാര്‍ പൊതുവെ പുറത്തുനിന്നുള്ള ആഹാരം പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്നവരാണ്.ഇവ ഊര്‍ജം മാത്രം പ്രദാനം ചെയ്യുമെങ്കിലും മറ്റു പോഷകങ്ങള്‍ കുറവായതിനാല്‍ ദുര്‍മേദസ്സ് ഉണ്ടാകാന്‍ ഇടയാക്കും.പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍.ഇതൊഴിവാക്കേണ്ടതാണ് . പോഷകമൂല്യം ഒട്ടുമില്ലാത്ത ജംഗ് ഫുഡുകളും പരമാവധി ഒഴിവാക്കുക.
ബേക്കറി പലഹാരങ്ങളായ കേക്ക്, ചിപ്സ്, പഫ്സ്, കോള മുതലായ പാനീയങ്ങള്‍ എന്നിവയെല്ലാം ജംഗ് ഫുഡില്‍ പെടും.
*ഈ പ്രായക്കാരിൽ പൊതുവെ കണ്ടുവരുന്ന മറ്റൊരു ‘ദുശ്ശീലമാണ്’ പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. ഒരു ദിവസം ഊര്‍ജസ്വലതയോടെ തുടങ്ങാന്‍ പ്രഭാത ഭക്ഷണം കൂടിയേ തീരൂ. അല്ലെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ശരീരത്തിന് അലസതയുണ്ടാക്കുകയും പഠനത്തിലെ ഏകാഗ്രത കുറയുകയും ചെയ്യും.
*അന്നജം കൂടുതലടങ്ങിയ ആഹാരസ്രോതസ്സുകളായ തവിടോടുകൂടിയുള്ള അരി, ഗോതമ്പ്, കിഴങ്ങു വര്‍ഗങ്ങളായ മരച്ചീനി, മധുരക്കിഴങ്ങ് എന്നിവ പ്രഭാതഭക്ഷണത്തിൽ കൂടുതലായി ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം.
*പാല്, പാലുത്പന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, കടല, മുട്ട, മത്സ്യം, മാംസം,എള്ള്, ബദാം, കപ്പലണ്ടി, കശുവണ്ടി മുതലായവ മാംസ്യ സ്രോതസ്സുകളാണ്. ഇവ പേശികളുടെ വളര്‍ച്ചക്കും ഹോര്‍മോണ്‍ സന്തുലിതാവസ്ഥക്കും ഉതകുന്നു.
*അസ്ഥികളുടെ വളര്‍ച്ചക്കും ദന്താരോഗ്യത്തിനും കാത്സ്യം അത്യന്താപേക്ഷിതമാണ്.പാല്, പാലുത്പന്നങ്ങള്‍, ഇലക്കറികള്‍, മുട്ട, ചെറുമത്സ്യം, പയര്‍വര്‍ഗങ്ങള്‍ എന്നിവ കാത്സ്യം ലഭിക്കാനുതകുന്നു.
*രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അനീമിയ കൗമാര പ്രായക്കാരില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.ഇരുമ്ബിന്റെ അംശം കൂടുതലായ ആഹാരം അതിനാല്‍ കൂടുതലുള്പ്പെടുത്തുക. ഈന്തപ്പഴം, ശര്‍ക്കര, നട്സ്, കൂവരക്, അവില്, ഇലക്കറികള്‍ എന്നിവ ഇരുമ്ബിന്റെ സ്രോതസ്സുകളാണ്.ജീവകങ്ങളും ധാതുലവണങ്ങളും
പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ചീരയും ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. ദിവസേന രണ്ട് തരം (100- 150 ഗ്രാം ) പഴവര്‍ഗങ്ങളും 4-5 ( 250- 300 ഗ്രാം ) പച്ചക്കറികളും ചീരയും ഭക്ഷണത്തിൽ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
*വിറ്റാമിൻ ഇ, സിങ്ക്, ബി കോംപ്ലക്സ് എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്.ഇത് കുട്ടികൾക്ക് ഉറച്ച രീതിയിൽ ഇടവിടാതെയുള്ള ഊർജം നൽകുന്നു.
*ദിവസേന ഒരു മണിക്കൂറെങ്കിലും കളികളില്‍ ഏര്‍പ്പെടുന്നത് എല്ലുകളുടെ ദൃഢത കൂട്ടാനും ഊര്‍ജസ്വലരായിരിക്കാനും ജീവിത ശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്താനും കുട്ടികളെ സഹായിക്കും.ഇതിലെല്ലാമുപരി 8- 10 ഗ്ലാസ് വെള്ളം ദിവസേന കുടിക്കാൻ ശ്രദ്ധിക്കണം.ഇത് ചര്‍മ സംരക്ഷണത്തിനും ദഹനത്തിനും മെച്ചപ്പെട്ട ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.