KeralaNEWS

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ടുക്കി : ഇടമലക്കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വളയാംപാര കുടിയിലെ വേണുഗോപാല്‍ (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

വീടിന് സമീപത്തുവെച്ചായിരുന്നു വേണുഗോപാലിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തല്‍ക്ഷണം മരിക്കുകയായിരുന്നു. മൂന്നാര്‍ പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: