അറിയാതെയാണെങ്കിലും നമ്മൾ വേവിച്ച് ആവിയാക്കി കളയുന്നത് പച്ചക്കറിയിലും മറ്റും അടങ്ങിയിരിക്കുന്ന നല്ല ഒന്നാന്തരം പോഷകങ്ങളാണ്.അതേസമയം എല്ലാ പച്ചക്കറികളും പച്ചയ്ക്കു തിന്നാൻ പറ്റുകയുമില്ല.പച്ചക്കറികളുടെ പുറത്തുള്ള രാസമാലിന്യങ്ങളെപ്പറ്റി ഓർക്കുമ്പോൾ പ്രത്യേകിച്ചും.ഏതൊക്കെയാണ് ആവിയിൽ വേവിക്കാതെ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്ന് നോക്കാം.
മുളപ്പിച്ച പയറിലുള്ള പോഷകത്തെപ്പറ്റി കേട്ടാൽ തന്നെ ഞെട്ടും.വൈറ്റമിൻ സി, ഫോളേറ്റ്, ഫൈബർ, കോപ്പർ, മാംഗനീസ് ഇങ്ങനെ പോകുന്നു അതിലെ നീണ്ട നിര. ഇവയെല്ലാം വേവിച്ചു കളഞ്ഞിട്ടു പിന്നെ കഴിച്ചാൽ എന്താണ് പ്രയോജനം ?
കാബേജ് പോലെതന്നെ കാൻസറിനെതിരെ പോരാടുന്ന ഒന്നാണ് കോളിഫ്ലവർ കൂടാതെ ദഹനശക്തി കൂട്ടാനും ഇത് സഹായിക്കും.വേവിച്ചു കഴിച്ചാൽ 50 മുതൽ 60 ശതമാനം പോഷകങ്ങൾ ആവിയായി പോകുമെന്നു വിദഗ്ധർ.
നമ്മൾ കുറച്ചെങ്കിലും പച്ചയ്ക്കു കഴിക്കുന്ന വിഭവമാണ് ഉള്ളി. ഉള്ളിയിൽ അടങ്ങിയ ആലിസിൻ എന്ന ഘടകം അമിത വിശപ്പ് തടയൽ, കാൻസറിനെതിരെ പ്രതിരോധം, ഹൃദയാരോഗ്യം സംരക്ഷിക്കൽ, രക്തസമ്മർദം കുറയ്ക്കൽ തുടങ്ങി ഒട്ടേറെ ഗുണങ്ങളുള്ള ഭക്ഷണമാണ്.പക്ഷെ വേവിക്കാതെ കഴിക്കണം എന്ന് മാത്രം.
വെളുത്തുള്ളിയിലും ഉണ്ട് വൈറ്റമിൻ ബി6, സി, ഫൈബർ തുടങ്ങിയവ.പാകം ചെയ്യാതെ കഴിക്കുന്ന വെളുത്തുള്ളി ശ്വാസകോശത്തെ ബാധിക്കുന്ന കാൻസറിനെ ചെറുക്കുകയും ചെയ്യുന്നു.അതിനാൽ ഇതും പച്ചയ്ക്കു കഴിക്കാൻ ശ്രമിക്കുക.
വറുത്ത അണ്ടിപ്പരിപ്പ് രുചികരമാകുമെങ്കിലും ഉപ്പും മറ്റും ചേര്‍ത്ത് വറുക്കുമ്ബോള്‍ അവയുടെ പോഷകമൂല്യം കുറയുന്നു.
ചുവന്ന കാപ്‌സിക്കം വേവിക്കുന്നതിനുപകരം പച്ചയ്ക്കു തന്നെ ഉപയോഗിക്കണം.ഇതിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.പാകം ചെയ്യുമ്പോൾ അതിന്റെ അളവ് ഗണ്യമായി കുറയുന്നു.
ബ്രൊക്കോളിയും പാചകം ചെയ്യാതെ കഴിക്കണം.വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ കാണപ്പെടുന്നു.
ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ തേങ്ങയില്‍ കാണപ്പെടുന്നു, പക്ഷേ നിങ്ങള്‍ അത് പാചകം ചെയ്ത് കഴിക്കുമ്ബോള്‍ അതിന്റെ എല്ലാ പോഷകങ്ങളും നഷ്ടപ്പെടും.