Month: January 2022

  • NEWS

    നിരവധി മനോഹരചിത്രങ്ങളും പൂർണ വിവരങ്ങളും സഹിതം കേരളത്തിലെ 175 വിനോദസഞ്ചാര കേന്ദ്രങ്ങൾ ഫ്രീയായി ഡൗൺലോഡ് ചെയ്യാം 🔗Download app👇 https://www.snewskasaragod.com/2022/01/175-175-tourist-places-in-kerala-with.html Share maximum…

    പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് അറിയപ്പെടുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഈ പറുദീസയിൽ എത്തുന്ന സഞ്ചാരികൾ പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത മികച്ച യാത്രാ സൗകര്യങ്ങൾ ഉറപ്പു നൽകുന്ന മൊബൈൽ ആപ്പ് പരിചയപ്പെടുക  ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് അറിയപ്പെടുന്ന കേരളം ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. അതിശയകരമായ പ്രകൃതീസൗന്ദര്യത്താൽ അനുഗ്രഹീതമായ ഭൂമിക. ദിവസേന അപ്‌ഡേറ്റുകളുള്ള ‘ഓൾ ഇൻ വൺ ആപ്പ്’ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബീച്ചുകൾ, തീർത്ഥാടനസ്ഥലങ്ങൾ, ഹിൽസ്റ്റേഷനുകൾ, മ്യൂസിയങ്ങൾ, എമർജൻസി കോൺടാക്റ്റ് നമ്പറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരങ്ങളിലെ തത്സമയ കാലാവസ്ഥാ റിപ്പോർട്ടുകൾ, വിമാനത്താവളങ്ങൾ, എന്നിവയെക്കുറിച്ചുള്ള പൂർണ വിവരങ്ങളും നൽകുന്നു. കേരളത്തിലെ ഉത്സവങ്ങൾ, ഷോപ്പിംഗ് മാളുകൾ, മൃഗശാലകൾ, ബാങ്കുകൾ, തിയേറ്ററുകൾ, തത്സമയ സിനിമാ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്കുകൾ, ആശുപത്രികൾ, മാധ്യമങ്ങൾ, കൃഷി, പ്രമുഖ വ്യക്തികൾ, നദികൾ, റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങി എന്തു കാര്യങ്ങളും…

    Read More »
  • India

    വിജനമായ ഹൈവേയിൽ ഇടയ്ക്കിടെ ചെറിയൊരു ഭാഗത്ത് മാത്രം വീതികൂട്ടി ടാർ ചെയ്യുന്നതിന്റെ കാരണം എന്തെന്നറിയാമോ ?

    മിക്ക ഹൈവേകളിലും വിജനമായ സ്ഥലത്ത് വീതി കൂട്ടി ടാർ ചെയ്തിരിക്കുന്ന ചെറിയൊരു ഭാഗം കാണാം.ഇതിനെ ‘ലെ ബൈ’ എന്നാണ് പറയുക.ഇടയ്ക്ക് വാഹനം നിറുത്തേണ്ടതോ  പാർക്ക് ചെയ്യേണ്ടതോ ആയ ആവശ്യം വരാത്ത ഹൈവേകളിലാണ് ഇത്തരം ലെ ബൈകൾ കൂടുതലായും നിർമ്മിക്കുന്നത്.എന്നാൽ  അടിയന്തിരമായി  നിറുത്തേണ്ട സാഹചരം വന്നാൽ ( പഞ്ചറായ ടയർ മാറ്റുക,  ചൂടായ എഞ്ചിൻ തണുപ്പിക്കുക, ചക്രങ്ങൾ പരിശോധിക്കുക തുടങ്ങിയവ ) മറ്റു വാഹനങ്ങളുടെ  ഓട്ടത്തിന് തടസം വരാതെ  ഒതുക്കി നിറുത്താനാണ് ഈ സ്ഥലം.വാഹനത്തിൽനിന്നു   അസാധാരണമായി  ഒരു ശബ്‌ദം ശ്രദ്ധയിൽപ്പെട്ടാൽ , മെക്കാനിക്ക് വരുന്നതുവരെ അല്ലെങ്കിൽ തകരാർ പരിഹരിക്കുന്നതു വരെ ഒതുക്കിയിട്ട്  അറ്റകുറ്റപ്പണികൾ നടത്താൻ ഈ സ്ഥലം ഉപകരിക്കും. മരുഭൂമികളിലൂടെയുള്ളതും അല്ലെങ്കിൽ മറ്റ് ‘എമർജൻസി’ റൂട്ടുകളായ ഹൈവേകളിലുമാണ് പണ്ട് ഇത്തരം ലെ ബൈകൾ കൂടുതലായും കാണപ്പെട്ടിരുന്നത്.എങ്കിലും ഇന്ന് എല്ലാ ഹൈവേകളിലും ഇത് സാധാരണമാണ്.

    Read More »
  • Kerala

    കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ്​ കോംപ്ലക്സ് മൂന്നാഴ്ചക്കള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി

    കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ്​ കോംപ്ലക്സ് മൂന്നാഴ്ചക്കകം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാഴ്ചക്കകം നടപടി എടുത്തില്ലെങ്കില്‍ സ്വമേധയാ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന്  ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ്​ കോംപ്ലക്സ്​ നാളുകളായി ശോച്യാവസ്ഥയിലാണ്​. അപകടാവസ്ഥ പഠിക്കാന്‍ നഗരസഭ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.എന്നാൽ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കോടതിയുടെ ഇടപെടൽ. മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ടൗൺ സർവീസുകളുടെയും എം.സി.റോഡ് വഴി വൈക്കം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും യാത്രക്കാരെ ഇവിടെനിന്നാണ് കയറ്റുന്നത്.

    Read More »
  • NEWS

    ദിലീപ് അകത്തോ പുറത്തോ, ഇന്നും നാളെയും കേസിലെ നിർണായക ദിനങ്ങൾ

    നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി പറയുന്നത് ഇന്നാണ്. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെയും. ഈ രണ്ടു ദിവസങ്ങളും ദിലീപിനെ സംബന്ധിച്ച് നിർണായകമാണ് കൊച്ചി: നടൻ ദിലീപ് വീണ്ടും അകത്താകുമോ അതോ പുറത്ത് സ്വൈരവിഹാരം നടത്താനാവുമോ എന്നു നിർണയിക്കുന്ന രണ്ടു പ്രധാന ദിനങ്ങളാണ് ഇന്നും നാളെയും. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ…

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസ്:സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന് 

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക.കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതിന് മതിയായ കാരണം വേണമെന്നും മാസങ്ങള്‍ക്കു ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതില്‍  സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

    Read More »
  • India

    പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു 

    ന്യൂഡല്‍ഹി: കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു.83 വയസായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.  കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ്.കഥകിനെ ലോകവേദിയില്‍ എത്തിച്ച പ്രതിഭയാണ്.

    Read More »
  • Kerala

    സീതത്തോട്ടിൽ ബസിനു മുന്നിൽ പുലി

    പത്തനംതിട്ട: സീതത്തോടിനു സമീപം പടയണിപ്പാറയിൽ ആങ്ങമൂഴി–കോട്ടയം കെഎസ്ആർടിസി ബസിനു മുന്നിൽ പുലി ചാടിയതായി വാർത്ത. ഇന്നു പുലർച്ചെ 5.15ന് പുലി കുറുകെ ചാടിയതായി കെഎസ്ആർടിസി ബസ് ഡ്രൈവറാണ് അറിയിച്ചത്. പടയണിപ്പാറ തേക്ക് പ്ലാന്റേഷനിലൂടെ പുലി ഓടി മറയുന്നതു കണ്ടതായി ഡ്രൈവർ ഷാജഹാൻ പറഞ്ഞു. ജീവനക്കാർ അടക്കം 4 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പ്ലാന്റേഷനു സമീപം ജനവാസ മേഖലയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച കുമളി ഡിപ്പോയിൽ നിന്നുള്ള ഗവി ബസിനു മുന്നിൽ പച്ചക്കാനത്തിനു സമീപം കടുവ കുറുക്ക് ചാടിയിരുന്നു.

    Read More »
  • ദിലീപ് അകത്തോ പുറത്തോ, ഇന്നും നാളെയും കേസിലെ നിർണായക ദിനങ്ങൾ

    നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി പറയുന്നത് ഇന്നാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെയും. ഈ രണ്ടു ദിവസങ്ങളും വളരെ നിർണായകമാണ്. ദിലീപ് വീണ്ടും തടവറക്കുളളിലാകമോ അതോ വെളിയിൽ സ്വൈര്യ വിഹാരം നടത്താനാവുമോ എന്ന് തീരുമാനിക്കുന്ന ദിനങ്ങളാണ് ഇന്നും നാളെയും  കൊച്ചി: നടൻ ദിലീപ് വീണ്ടും അകത്താകുമോ അതോ പുറത്ത് സ്വൈര്യ വിഹാരം നടത്താനാവുമോ എന്നു നിർണയിക്കുന്ന രണ്ടു പ്രധാന ദിനങ്ങളാണ് ഇന്നും നാളെയും. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. മാസങ്ങൾക്ക്…

    Read More »
  • Kerala

    വിഷുവിനുള്ള കണിവെള്ളരി ഇപ്പോഴെ കൃഷി ചെയ്യാം

    വെള്ളരി നമ്മുടെ ശരീരത്തിന് തണുപ്പേകാനും മലബന്ധം അകറ്റാനും മഞ്ഞപ്പിത്തം തടയാനും സഹായിക്കും വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട് വെള്ളരിക്ക്.രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന്ന അപൂര്‍വയിനം പച്ചക്കറികളില്‍ ഒന്നുമാണ് ഇത്.വിഷുക്കണിക്കായി ഫെബ്രുവരി ആദ്യ വാരമെങ്കിലും കൃഷിയിറക്കണം.ഒരു സെന്‍റ് കൃഷിക്ക് 3 ഗ്രാം വിത്തെങ്കിലും വേണ്ടിവരും.വരികള്‍ തമ്മില്‍ 2 മീറ്ററും തടങ്ങള്‍ തമ്മില്‍ 1.5 മീറ്ററും അകലം നല്‍കണം.60 സെ.മി വ്യാസവും,45 സെ.മി ആഴവുമുള്ള തടങ്ങള്‍ ഉണ്ടാക്കി അതില്‍ ചവറിട്ട് കത്തിക്കണം.അടിവളമായി തടമൊന്നിന് 10 കിലോഗ്രാം ചാണകപ്പൊടിയും 1 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും മേല്‍ മണ്ണും ചേര്‍ത്ത് ഒരു തടത്തില്‍ 5 വീതം വിത്ത് നടാവുന്നതാണ്. വിത്തുകള്‍ മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ പിഴുത് മാറ്റണം.തുടര്‍ന്ന് വള്ളി വീശുബോളും പൂവിടുന്ന സമയത്തും പച്ച ചാണകവും കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ഒഴിച്ച് കൊടുക്കുന്നത് കൂടുതല്‍ പൂക്കളും കായ് കളും ഉണ്ടാകാന്‍ ഇത് ഉപകരിക്കും.മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുകയും വേണം.പൂവിടാന്‍ തുടങ്ങുമ്പോള്‍ രണ്ട്…

    Read More »
  • Kerala

    വാഹനാപകടത്തിൽ പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

    റാന്നി: ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു.എരുമേലി മുക്കട  ചെന്നാമറ്റം  കൃതിക  അജേഷ് (3) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ കഴിഞ്ഞ ദിവസം കരിക്കാട്ടൂരിനു സമീപം ആഞ്ഞിലിമൂട്ടിൽ വച്ചായിരുന്നു അപകടം ആക്ടീവയിൽ അമിതവേഗത്തിൽ എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: