Month: January 2022
-
Kerala
കറുകച്ചാൽ സംഭവം;പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവച്ചതെങ്കിൽ ഇടപെടാന്‍ കഴിയില്ലെന്ന് കോട്ടയം എസ്‌പി
കോട്ടയം: കറുകച്ചാലിൽ പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പരസ്പരം കൈമാറിയതെങ്കിൽ ഇടപെടാൻ കഴിയില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ.പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ കോടതി വിധിക്ക് എതിരാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.കറുകച്ചാലിൽ പങ്കാളികളെ പങ്കുവെച്ചതില്‍ നിലവില്‍ ചങ്ങനാശേരി സ്വദേശിനി നൽകിയ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട് എസ്‌പി ഡി. ശിൽപ്പ വ്യക്തമാക്കി. ഈ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നായിരുന്നു ഇരയുടെ സഹോദരന്റെയും വെളിപ്പെടുത്തല്‍.ആവശ്യം വിസമ്മതിച്ചപ്പോൾ ഭര്‍ത്താവ് കുഞ്ഞുങ്ങളെ ഭീക്ഷണിപ്പെടുത്തിയതായും സഹോദരന്‍ പറഞ്ഞിരുന്നു.വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞുവെന്നും ഇരയുടെ സഹോദരന്‍ വ്യക്തമാക്കിയിട്ടുണ്ട്.ബലാത്സംഗ കേസായാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സ്വവർഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം…
Read More » -
Kerala
ചൂടിന്റെ കാഠിന്യമേറുന്നു; വെള്ളം കുടി കുറയ്ക്കരുത്
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് വര്‍ധിച്ചുവരികയാണ്. രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്നുണ്ട്.കഴിഞ്ഞദിവസം ആലപ്പുഴയില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. 36 ഡിഗ്രി സെല്‍ഷ്യസ്.37 ഡിഗ്രിയാണു ശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയര്‍ന്നാല്‍തന്നെ ശരീരത്തിന് അത് താങ്ങാന്‍ സാധിക്കണമെന്നില്ല.ഇതിന്റെ ഫലമായി നിര്‍ജലീകരണം, വിശപ്പ് കുറയല്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ മന്ദത എന്നിവ ഉണ്ടാകും.കൂടുതൽ വെള്ളം കുടിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് താപശരീര ശോഷണത്തിന് ഇടയാക്കും. വിയര്‍പ്പിലൂടെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. തന്മൂലം ക്ഷീണവും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടാം. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, ചൂടുവെള്ളം എന്നിവ ക്ഷീണം മാറാനും ശരീരത്തിലെ ലവണനഷ്ടം പരിഹരിക്കാനും സഹായിക്കും.അതേപോലെ മദ്യവും കോളുകളും പൂർണമായും ഒഴിവാക്കുകയും വേണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ശരീരത്തിൽ നിന്നും അധികം ജലം നഷ്ടപ്പെട്ടാൽ നിര്‍ജ്ജലീകരണം തലവേദന, കരള്‍…
Read More » -
Kerala
മീനടം പള്ളിയിൽ വഴിപാടുമായി പതിവുപോലെ ളാകത്ത് ജയകൃഷ്ണൻ നായർ എത്തി
കോട്ടയം: ഇന്നലെ മീനടം വലിയ പള്ളി പെരുന്നാളിന് കൊടിയേറിയ പുറകെ ളാകത്ത് ജയകൃഷ്ണൻ നായർ പള്ളിയിലെത്തി.പതിറ്റാണ്ടുകൾക്ക് മുമ്പ് പൂർവികർ നൽകിവന്നിരുന്ന വഴിപാട് പതിവ് തെറ്റാതെ നടത്താനായിരുന്നു ഇത്.ഇന്നലെ കൊടിയേറ്റ് ദിവസം തന്നെ പള്ളിയിലെത്തി കണ്ണൻ എന്നു വിളിക്കുന്ന ളാകത്ത് ജയകൃഷ്ണൻ നായർ വഴിപാട് നടത്തുകയും ചെയ്തു. കൊല്ലവർഷം1065 മീനം 25നാണ് മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സ്ഥാപിക്കപ്പെടുന്നത്. മീനടം ചിറയ്ക്കൽ കുടുംബത്തിലെ ഉദാരമനസ്കനായ ഹൈന്ദവ നാട്ടുപ്രമാണിയാണ് പള്ളി വയ്ക്കുന്നതിന് ആവശ്യമായ സ്ഥലം മീനടം കരയിൽ പുതുക്കാട്ടായ പൊങ്ങഴ പുരയിടത്തിൽനിന്ന് ഇഷ്ടദാനാധാരപ്രകാരം നൽകിയത്.പള്ളി പണിത ശേഷം എല്ലാവർഷവും പെരുന്നാളിന് ഈ കുടുംബം പള്ളിയിലെത്തി വഴിപാട് നടത്തിപ്പോന്നു.ആ കുടുംബത്തിന്റെ ഇന്നത്തെ പിൻതലമുറക്കാരനാണ് ളാകത്ത് ജയകൃഷ്ണൻ നായർ.
Read More » -
Kerala
തോറ്റാലും മനോരമ ജയിപ്പിക്കും !
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ മത്സരിച്ച് തോറ്റ അരിതാ ബാബുവിനെ ജയിപ്പിച്ച് മനോരമ..! തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് 6298 വോട്ടിന് യു പ്രതിഭയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബു ജയിച്ചെന്ന് മനോരമ ഓൺലൈനിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്. യു പ്രതിഭതന്നെയാണ് ലിങ്ക് സഹിതം ഫെയ്‌സ്‌ബുക്കിൽ വാർത്ത പങ്കുവച്ചത്. ഭൂരിപക്ഷം എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ട് ബാക്കി വാർത്ത മുഴുവനായി ചേർത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്ന കണക്കുകൂട്ടലിൽ മനോരമ തയ്യാറാക്കിയ വാർത്തയിലെ ഭാവനകൾ ഇങ്ങനെ: “തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിൽ ഇടതുപക്ഷം തോൽവി മണത്തിരുന്നു. അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തിൽ അനാവശ്യമായ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തൽ ജില്ലാ നേതൃത്വത്തിനും ഉണ്ടായിരുന്നു.എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിൽ നിലനിന്ന പ്രശ്‌നങ്ങളും ഇതിനുകാരണമായി. എൻഡിഎ സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി എത്തിയതോടെ പരമ്പരാഗത ഈഴവ വോട്ടുകൾ ചാഞ്ചാടുമെന്ന ഭയം ഇരുമുന്നണികൾക്കും ഉണ്ടായിരുന്നു. മണ്ഡലത്തിലെ മുഴുവൻ ജില്ലാ – ബ്ലോക്ക് പഞ്ചാത്ത് ഡിവിഷനുകളും ഏഴ് പഞ്ചായത്തുകളും കയ്യിലിരിക്കെ മണ്ഡലത്തിലേറ്റ…
Read More » -
Kerala
റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന തടികളില്‍ തട്ടി ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
കാട്ടാക്കട: കാട്ടാക്കട- കുറ്റിച്ചല്‍ റോഡില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.കള്ളിക്കാട് ആഴാംകാല്‍ സ്വദേശി സുരേഷിന്റെ മകന്‍ ശ്രീജിത്ത് (21) കള്ളിക്കാട് ആഴാംകാല്‍ മേലെ പുത്തന്‍വീട്ടില്‍ അനിയുടെ മകന്‍ അച്ചു(20) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികര്‍ കുറ്റിച്ചല്‍ ഭാഗത്തേക്കു പോകുകയായിരുന്നു. ഈ റോഡില്‍ ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി റോഡരികില്‍ ഇട്ടിരുന്ന തടികളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്
Read More » -
Kerala
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നൽകി.വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് 12 സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ആദ്യ ഹര്‍ജി. ഇതില്‍ എട്ടു സാക്ഷികളെ കൂടി വിസ്തരിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതില്‍ അഞ്ചും പുതിയ സാക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ കോടതി വിളിച്ചുവരുത്തണമെന്നതായിരുന്നു മറ്റൊരു ഹര്‍ജി. ദിലീപിന്റെ അടക്കം ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താനും ഹൈക്കോടതി അനുവദിച്ചു.
Read More » -
Kerala
വർക്കലയിൽ എംഡിഎംഎ പിടികൂടി
വർക്കല: നാവായിക്കുളം കിഴക്കനേല ജംഗ്ഷനിൽ 30 ഗ്രാം കഞ്ചാവും 0.400ഗ്രം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.കൊല്ലം പുത്തൻകുളം സ്വദേശി റോഹിനെയാണ് മാരകമയക്കുമരുന്നുമായി എക്സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എസ്. ഷൈജു സിവിൽ എക്‌സൈസ് ഓഫീസർമാരായ എൽ. ലിബിൻ, എം.യു മഹേഷ്, കെ.യശസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ശവപ്പെട്ടിയുമായി സമരം
കട്ടപ്പന: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കാഞ്ചിയാര്‍-പള്ളിക്കവല-വെങ്ങാലൂര്‍ക്കട, നരിയമ്ബാറ-സ്വര്‍ണവിലാസം-കല്‍ത്തൊട്ടി റോഡുകള്‍ നന്നാക്കാത്തതിന് എതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശവപ്പെട്ടി ചുമന്ന് പ്രതിഷേധം.കരാറുകാരന്‍ വാക്കുപാലിക്കണമെന്നും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും പൊതുമരാമത്ത് അധികൃതര്‍ കണ്ണുതുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഡെന്‍സന്‍ കെ.മോനിച്ചന്‍, മനു എം.ജോയി, ബിജു കുരുവിക്കാട്ട്, സിബി ആന്‍റണി, കെ.ടി. രാജേഷ്, ആല്‍ബിന്‍ ബാബു, ഡെനിന്‍ സിബി, മിബിന്‍, ബേബി അതിരമ്ബുഴ, ഉണ്ണി കടമ്ബനാട്ട് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Read More » -
Kerala
പുതിയ ഗതാഗത നിയമം യാത്രക്കാരെ പെരുവഴിയിലാക്കുമോ ?
140 കിലോമീറ്റർ പരിധിക്ക് മുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടതില്ല എന്ന പുതിയ തീരുമാനം കെഎസ്ആർടിസിയുടെ ലാഭം വർദ്ധിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്.പക്ഷെ ഇപ്പോൾ തന്നെ റോഡുകളിൽ ആവശ്യത്തിന് ബസുകൾ ഇല്ലാത്ത കെഎസ്ആർടിസി 140 കിലോമീറ്ററിന് മുകളിൽ ഓടുന്ന സ്വകാര്യ പബ്ലിക് ബസുകളുടെ സേവനം കൂടി യാത്രക്കാർക്ക് നിഷേധിച്ചാലുള്ള സ്ഥിതി എന്താകും ? കെ റെയിൽ പോലെ ആധുനിക പൊതുഗതാഗത സംവിധാനങ്ങളുടെ ആവിർഭാവം സ്വാഗതം ചെയ്യപ്പെടുമ്പോൾ പോലും റോഡ് ഗതാഗതം തീർത്തും അവഗണിക്കുന്നത് അപലപനീയമാണ്. 140 കിലോമീറ്റർ ദൂരപരിധിയിൽ സ്വകാര്യ ലിമിറ്റഡ് / ഓർഡിനറി ബസുകൾ സർവീസ് അവസാനിപ്പിക്കുമ്പോൾ അത്രയും ബസുകളുടെ സേവനം ഏകദേശം 8 മണിക്കൂർ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്.വിശ്രമം കൂടി കണക്കിലെടുത്താൽ ബസുകൾ നിരത്തിലുണ്ടാവുക, കൂടിപ്പോയാൽ 10 മണിക്കൂർ.അതായത് ഒരു ദിവസത്തിന്റെ മൂന്നിലൊന്ന് സമയമാണ് ഒരു സ്വകാര്യ ബസിന് റോഡിൽ അനുവദിച്ചിരിക്കുന്നതെന്ന് ! ഈ 8- 10 മണിക്കൂറിനുള്ളിൽ വേണം കനത്ത റോഡ് നികുതി , ഇൻഷുറൻസ് അടക്കമുള്ള…
Read More » -
Kerala
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളി
കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളി.കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നിൽ ഇന്നു വെളുപ്പിനെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ട കെ ടി ജോമോൻ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവം. ഷാന്‍ ബാബുവിനെ തല്ലി അവശനാക്കിയ നിലയില്‍ ജോമോന്‍ തന്നൈയാണ് പോലിസ് സ്‌റ്റേഷന് മുന്നിലെത്തിയത്. ഷാന്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പോലിസിനോട് പറയുകയായിരുന്നു.ഷാനെ ഉടനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗഗനം. കത്തിക്കുത്ത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോമോൻ ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഷാന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
Read More »