KeralaNEWS

സീതത്തോട്ടിൽ ബസിനു മുന്നിൽ പുലി

ത്തനംതിട്ട: സീതത്തോടിനു സമീപം പടയണിപ്പാറയിൽ ആങ്ങമൂഴി–കോട്ടയം കെഎസ്ആർടിസി ബസിനു മുന്നിൽ പുലി ചാടിയതായി വാർത്ത.
ഇന്നു പുലർച്ചെ 5.15ന് പുലി കുറുകെ ചാടിയതായി കെഎസ്ആർടിസി ബസ് ഡ്രൈവറാണ് അറിയിച്ചത്.
പടയണിപ്പാറ തേക്ക് പ്ലാന്റേഷനിലൂടെ പുലി ഓടി മറയുന്നതു കണ്ടതായി ഡ്രൈവർ ഷാജഹാൻ പറഞ്ഞു. ജീവനക്കാർ അടക്കം 4 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പ്ലാന്റേഷനു സമീപം ജനവാസ മേഖലയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച കുമളി ഡിപ്പോയിൽ നിന്നുള്ള ഗവി ബസിനു മുന്നിൽ പച്ചക്കാനത്തിനു സമീപം കടുവ കുറുക്ക് ചാടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: