മിക്ക ഹൈവേകളിലും വിജനമായ സ്ഥലത്ത് വീതി കൂട്ടി ടാർ ചെയ്തിരിക്കുന്ന ചെറിയൊരു ഭാഗം കാണാം.ഇതിനെ ‘ലെ ബൈ’ എന്നാണ് പറയുക.ഇടയ്ക്ക് വാഹനം നിറുത്തേണ്ടതോ പാർക്ക് ചെയ്യേണ്ടതോ ആയ ആവശ്യം വരാത്ത ഹൈവേകളിലാണ് ഇത്തരം ലെ ബൈകൾ കൂടുതലായും നിർമ്മിക്കുന്നത്.എന്നാൽ അടിയന്തിരമായി നിറുത്തേണ്ട സാഹചരം വന്നാൽ ( പഞ്ചറായ ടയർ മാറ്റുക, ചൂടായ എഞ്ചിൻ തണുപ്പിക്കുക, ചക്രങ്ങൾ പരിശോധിക്കുക തുടങ്ങിയവ ) മറ്റു വാഹനങ്ങളുടെ ഓട്ടത്തിന് തടസം വരാതെ ഒതുക്കി നിറുത്താനാണ് ഈ സ്ഥലം.വാഹനത്തിൽനിന്നു അസാധാരണമായി ഒരു ശബ്‌ദം ശ്രദ്ധയിൽപ്പെട്ടാൽ , മെക്കാനിക്ക് വരുന്നതുവരെ അല്ലെങ്കിൽ തകരാർ പരിഹരിക്കുന്നതു വരെ ഒതുക്കിയിട്ട് അറ്റകുറ്റപ്പണികൾ നടത്താൻ ഈ സ്ഥലം ഉപകരിക്കും.
മരുഭൂമികളിലൂടെയുള്ളതും അല്ലെങ്കിൽ മറ്റ് ‘എമർജൻസി’ റൂട്ടുകളായ ഹൈവേകളിലുമാണ് പണ്ട് ഇത്തരം ലെ ബൈകൾ കൂടുതലായും കാണപ്പെട്ടിരുന്നത്.എങ്കിലും ഇന്ന് എല്ലാ ഹൈവേകളിലും ഇത് സാധാരണമാണ്.