KeralaNEWS

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി

യനാട്: ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്ബലക്കുന്ന് പി.സി.സനല്‍ കുമാറിനെയാണ് (36) ഇന്ന് ഉച്ചയോടെ കണ്ണൂര്‍ കൊടുവള്ളി റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

ശനിയാഴ്ച ഉച്ചക്ക് അമ്ബലവയല്‍ ഫാന്റം റോക്കിന് സമീപത്ത് വെച്ചാണ് ഭാര്യ നിജിതക്കും മകള്‍ പത്തുവയസ്സുകാരി അളകനന്ദക്കും നേരെ ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്.

 

 

ഇയാള്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിത അന്വേഷണം നടത്തിവരികയായിരുന്നു.എറണാകുളത്ത് സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.

Back to top button
error: