IndiaNEWS

ബിഎസ്എഫിൽ ഒഴിവുകൾ; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്(BSF) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രഡ്സ്മാന്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലെ 2788 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.ഇതില്‍ 2651 ഒഴിവുകള്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ബാക്കിയുള്ള 137 ഒഴിവുകള്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിഎസ്‌എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കം – 15 ജനുവരി 2022.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – 28 ഫെബ്രുവരി 2022

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ മെട്രിക്കുലേഷന്‍ (10-ാം ക്ലാസ്) പരീക്ഷയോ അംഗീകൃത ബോര്‍ഡില്‍ നിന്ന് തത്തുല്യമോ, യോഗ്യതയുള്ള ട്രേഡുകളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമോ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഐടിഐ ട്രേഡില്‍ നിന്നോ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സോ പാസായിരിക്കണം.

 

കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമോ രണ്ട് വര്‍ഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 2021 ഓഗസ്റ്റ് 1-ന് 18 വയസ്സിനും 23 വയസ്സിനും ഇടയിലായിരിക്കണം.യോഗ്യരായ അപേക്ഷകരെ ഒന്നിലധികം ഘട്ട പരീക്ഷയുടെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് അല്ലെങ്കില്‍ പിഎസ്ടി, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് അല്ലെങ്കില്‍ പിഇടി, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ (ഡിവി), ട്രേഡ് ടെസ്റ്റ്, എഴുത്ത് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്സ് ലെവല്‍-3, പേ സ്കെയിലില്‍ 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്ബളം ലഭിക്കും.

Back to top button
error: