IndiaNEWS

അബുദാബിയിൽ സ്ഫോടനം;രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി വാർത്ത 

ബുദാബിയില്‍ രണ്ടിടത്തായി നടന്ന സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാർത്ത.നേരത്തെ ആളപയാമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

രാജ്യാന്തര വിമാനത്താവളത്തിന്റെ സമീപത്തും മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നോളം ടാങ്കറുകളില്‍ തീപിടിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: