സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമായും ഒന്നാണ് വൈറസുകള്‍.ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രമാണ് എന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.ഇതുവഴി ധാരാളം വൈറസുകൾ നമ്മുടെ ഫോണുകളിൽ കടന്നു കൂടുകയും ചെയ്യും.അതുകൊണ്ടാണ് കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്ന് പറയുന്നത്.
അതിനു കാരണം അത്തരത്തില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകളില്‍ വൈറസ് ഉണ്ട് എന്ന് ഗൂഗിള്‍ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ അതിനെ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും. അതുകൊണ്ടു തന്നെ സ്മാര്‍ട്ട് ഫോണുകളുടെ സുരക്ഷമുന്‍നിര്‍ത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ നോക്കുക.
കളര്‍ മെസേജ് , സെക്യൂരിറ്റി ആപ്പ് ലോക്ക് , കണ്‍വീനിയന്റ് സ്കാനര്‍ 2, പുഷ് മെസേജ്-ടെക്‌സ്റ്റിംഗ്&എസ്എം