Month: January 2022

  • NEWS

    മലയാളി നഴ്സ് ന്യൂസിലൻഡിൽ മരണമടഞ്ഞു

    ഹാമിൽട്ടൺ: രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്തിരുന്ന പിറവം സ്വദേശിനി ദിവ്യ മനോജ് (31) ഹൃദയാഘാതത്തെ തുടർന്ന്  ഹാമിൽട്ടണിലെ വൈകാറ്റോ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരണമടഞ്ഞു.  പിറവം -രാമമംഗലം സ്വദേശിനിയാണ്.  ഭർത്താവ്: മനോജ് ജോസ് മക്കൾ:മൂന്ന് വയസ്സുകാരനായ ജോൺ ജോസഫും, രണ്ട് വയസ്സുകാരിയായ കാതറിൻ ആനും .

    Read More »
  • Kerala

    കർഷകർ ആത്മഹത്യയുടെ വക്കിൽ, റബ​റിനും ഏലത്തിനും കുരുമുളകിനും കാപ്പിക്കും തേ​ങ്ങയ്ക്കും വിലയില്ല

    കൊച്ചി: കാർ​ഷി​ക​വി​ള​ക​ൾക്കു കുത്തനെ വിലയിടിഞ്ഞത് കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കി. റ​ബ​ർ, കുരുമുളക്, ഏലം, കാപ്പി, തേ​ങ്ങ വി​ല​ക​ൾ പൊടുന്നനെ കൂ​പ്പു​കു​ത്തി. 190 രൂ​പ വ​രെ​യെ​ത്തി​യ റ​ബ​ർ​വി​ല പ​ടി​പ​ടി​യാ​യി കു​റ​ഞ്ഞ് 150 നോടടുക്കുന്നു. ഏലം കൃഷിയാണ് ഏറ്റവും ദയനീയം . രണ്ടു വർഷം മുമ്പ് 5000 രൂപ ലഭിച്ചിരുന്ന ഒരു കിലോ ഏലക്കായ്ക്ക് ഇപ്പോൾ 700 രൂപയാണ് വില. എന്നു വച്ചാൽ ഏലംകൃഷി ഭാരിച്ച നഷ്ടമാണെന്ന് സാരം. കുരുമുളകിന് ഒരു കിലോയ്ക്ക് 750 രൂപ വില ലഭിച്ചിരുന്നു. പക്ഷേ ഇപ്പോൾ 350 രൂപയിൽ താഴെ മാത്രം. മാത്രമല്ല കറുത്ത പൊന്ന് എന്നറിയപ്പെട്ടിരുന്ന കുരുമുളക് കൃഷി പാടെ നശിച്ചു കൊണ്ടിരിക്കുന്നു. കു​രു​മു​ള​കി​ന്‍റെ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണ് ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ൾ. മ​ഴ നീ​ണ്ടു​പോ​യ​തും കു​രു​മു​ള​കി​നും വി​ന​യാ​യി. ഇഞ്ചിയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിച്ചു. അന്യസംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്തു വന്ന കർഷകർ പ്രതിസന്ധിയുടെ ആഴക്കയത്തിൽ അകപ്പെട്ടിരിക്കുകയാണ്. കാപ്പി കർഷകരുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. കാപ്പിക്കു…

    Read More »
  • India

    കോവിഡാനന്തര രോഗങ്ങൾ ഗുരുതരം, ജാഗ്രത പാലിക്കുക

    മുംബൈ: ഗുരുതരമായ പല രോഗങ്ങളും കോവിഡ് ഭേദമായവരെ കാത്തിരിക്കുന്നതായി വിദഗ്‌ധ ഡോക്ടർമാരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗത്തിൽ കോവിഡ് ബാധിച്ച്‌ ഭേദമായവരിൽ വിവിധ ചർമ, സന്ധി രോഗങ്ങൾ കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. കോവിഡ് ബാധ മൂലം പ്രതിരോധശേഷി കുറയുന്നതാണ് ദ്വിതീയ അണുബാധകൾക്ക് കാരണമാവുന്നതെന്നും ഡോക്ടർമാർ പറയുന്നു. ഹെർപസ് സോസ്റ്റർ, സന്ധിവേദന (ആർത്രാൽജിയ) എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. ചിക്കൻ പോക്‌സ് ബാധിച്ച്‌ ഭേദമായ ചിലരിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന വ്രണസമാനമായ രോഗമാണ് ഹെർപസ് സോസ്റ്റർ. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ മുതിർന്ന പൗരന്മാരെയാണ് ദ്വിതീയ അസുഖങ്ങൾ കൂടുതലായും ബാധിച്ചിരുന്നതെങ്കിലും ഇത്തവണ 40 വയസിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നതെന്ന് പല ഡോക്ടർമാരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധശേഷി കുറയുന്നതിനാൽ കോവിഡിന് ശേഷം വിവിധ അണുബാധകൾ കണ്ടെത്തിയിട്ടുള്ളതായി എൽ.എച്ച് ഹിരനന്ദനി ആശുപത്രിയിലെ ഡോ. നീരജ് തുലാര പറഞ്ഞു. ഹെർപസ് സോസ്റ്റർ, മോളസ്‌കം കോണ്ടാഗിയോസം, അരിമ്പാറ തുടങ്ങിയ നിരവധി വൈറൽ ചർമ രോഗങ്ങൾ രണ്ടാം തരംഗത്തിൽ ഗണ്യമായി ഉയർന്നതായി നാനാവതി മാക്‌സ്…

    Read More »
  • Kerala

    “ആ പാവങ്ങളെ കുടുക്കിയതാണ്. അവർ തെറ്റു ചെയ്തിട്ടില്ല…” പൊട്ടിത്തെറിച്ച് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

    കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് 6 പെൺകുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് പെണ്‍കുട്ടികള്‍. അവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വികാരാധീനരായി പെൺകുട്ടികൾ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു വിശദീകരണം നല്‍കിയത്. അതിനിടെ പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബിന്‍ റാഫി, ടോം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇരുവര്‍ക്കുമെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ റാഫി സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം ഓടി രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറോളം നേരത്തെ തിരച്ചിലിന്…

    Read More »
  • Sports

    ഐഎസ്‌എൽ ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

    ഗോവ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ബംഗളൂരു എഫ്‌സി എതിരില്ലാത്ത ഒരു ഗോളിനു കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി.56ാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിലൂടെ റോഷന്‍ നവോറെം നേടിയ ഗോളാണ് ബംഗളൂരുവിനു വിജയം സമ്മാനിച്ചത്.  തുടര്‍ച്ചയായ 10 മല്‍സരങ്ങളിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ  തോല്‍വിയാണിത്.കളിക്കാരിൽ ഭൂരിഭാഗവും കോവിഡ് ബാധിതരായതോടെ ഇതിന് മുൻപുള്ള രണ്ടു മത്സരങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചിരുന്നില്ല.റിസർവ് കളിക്കാരെ വച്ചാണ് ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങിയതും.നിലവിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട.

    Read More »
  • LIFE

    മഹാത്മാഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്സെക്കും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയൊരു പേരുണ്ട്- രഘുനാഥ് നായക്

    1948 ജനുവരി 30-ന്‌ മഹാത്മാഗാന്ധിക്കൊപ്പം നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരും ചരിത്രം രേഖപ്പെടുത്തി.ഒരുപക്ഷെ മരിച്ച ആളിനേക്കാൾ കൊന്ന ആളിന് കൂടുതൽ ‘പേര്’ ലഭിച്ച ഒരു രേഖപ്പെടുത്തൽ കൂടിയായിപ്പോയി അത്.അതെന്തുതന്നെ ആയിക്കോട്ടെ, പക്ഷെ കൂട്ടത്തിൽ വിട്ടുപോയ ഒരു പേരായിരുന്നു രഘുനാഥ് നായക്.കാരണം അയാളൊരു തോട്ടം സൂക്ഷിപ്പുകാരനായിരുന്നു.കേട്ടുപഴകിയ ഏദൻതോട്ടത്തിലെ അല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ, ബിർളാ ഹൗസിലെ. 1948-കളിൽ ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ആളായിരുന്നു രഘുനാഥ് നായക്.ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മത ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച് അവിടെ തളച്ചിട്ടത് രഘുനാഥ് നായക് ആയിരുന്നു- പൊലീസുകാർ എത്തുന്നത് വരെ ! അതായത് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയത് രഘുനാഥ് നായക് എന്ന തോട്ടം സൂക്ഷിപ്പുകാരനായിരുന്നെന്ന് !! എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ഒന്നോർത്തു നോക്കിക്കേ.അന്ന് ഗോഡ്‌സെ…

    Read More »
  • India

    തെലുങ്കാനയിൽ നിയന്ത്രണം വിട്ട കാര്‍ കുടിലിലേക്ക് ഇടിച്ചുകയറി നാല് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം

    കരിംനഗർ: കരിംനഗറില്‍ നിയന്ത്രണം വിട്ട കാര്‍ കുടിലിലേക്ക് ഇടിച്ചുകയറി നാല് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം.കരിംനഗറിലെ കമാന്‍ ഏരിയയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.സംഭവത്തിൽ മൂന്ന് സ്‌ത്രീകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയിൽ

    പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍.എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്ബ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന വോൾവോ ബസ്സില്‍ വച്ചാണ് ഇയാൾ പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു പിടിയിലാകുന്നത്.

    Read More »
  • India

    രാജസ്ഥാനിൽ ഫാക്ടറിക്ക് തീപിടിച്ച് നാലുപേർ മരിച്ചു; മരിച്ചവരിൽ മൂന്ന് കുട്ടികളും

    ജയ്പൂര്‍:ടര്‍പ്പന്റയിന്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഇവിടെ നാലു പേർ മരിച്ചു.മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.ജയ്പുരിന് സമീപം ജന്‍വ റാംഗഡിലാണ് അപകടമുണ്ടായത്.തീ നിയന്ത്രണവിധേയമായിട്ടുണ്ട് എന്നാണ് വിവരം.

    Read More »
  • Kerala

    അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മുട്ടി

    “മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാന്ഗങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. ഒരു കാലതാമസവും കൂടാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നാണ് അദ്ദേഹം എനിക്ക് നൽകിയ കർശന നിർദ്ദേശം. സംസ്ഥാന നിയമമന്ത്രി പി. രാജീവിനെയും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കക്ക് ഉറപ്പു കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്താനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി. തുടർന്ന്, ഭാവിയിൽ നിയമസഹായം ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ…

    Read More »
Back to top button
error: