Month: January 2022
-
Kerala
ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; ഭർത്താവ് തൂങ്ങിമരിച്ചു
കാസർകോട്:കാഞ്ഞങ്ങാട് മുത്തനടുക്കത്ത് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ഭര്‍ത്താവ് വീട്ടുവളപ്പില്‍ ജീവനൊടുക്കി.പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണ് ശനിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ചത്. ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി മുതലാണ് കാണാതായത്.തുടർന്ന് ശനിയാഴ്ച രാവിലെ വിനോദ് ബേക്കല്‍ പൊലീസില്‍ പരാതിയും നല്‍കി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് നളിനി ഒളിച്ചോടിയതെന്ന് പൊലീസ് താമസിയാതെ കണ്ടെത്തി.തുടർന്നായിരുന്നു ഇയാൾ വീട്ടുവളപ്പിൽ തൂങ്ങിമരിച്ചത്.
Read More » -
Kerala
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ, കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മ (55)യെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ദമ്പതികൾക്കു രണ്ടു മക്കളുണ്ട്. വിമൽ, വിഷ്ണു. വിമൽ അടൂരിലും വിഷ്ണു എറണാകുളത്തുമാണ് താമസം. സുരേന്ദ്രനും, ഭാര്യയും തമ്മിൽ രാത്രി വീട്ടിൽ വച്ച് വഴക്കുണ്ടായി. തുടർന്ന് കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ് സാരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുരേന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. പുഷ്പമ്മ അപകട നില തരണം ചെയ്തിട്ടുണ്ട്.…
Read More » -
Kerala
ബോംബ് നിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് കണ്ണൂരിൽ ആർഎസ്‌എസ് പ്രവർത്തകന് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകന് പരിക്ക്.ഇയാളുടെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.ധനരാജ് വധക്കേസ് പ്രതി കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഉഗ്രസ്‌ഫോടനം ഉണ്ടായത്.അന്വേഷണത്തിൽ ബോംബ് പൊട്ടിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റതായും പോലിസ് പറഞ്ഞു.ബിജു നിലവില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
പൊൻകുന്നത്ത് അനധികൃത മദ്യവിൽപ്പന; ഹോട്ടൽ ഉടമ അറസ്റ്റിൽ
പൊൻകുന്നം:കൂരാലിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടത്തിയിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.ഹോട്ടല്‍ ഉടമ ശ്യാമിനെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ 211 കുപ്പികളിലായി 101.5 ലിറ്റര്‍ മദ്യമാണ് ഹോട്ടലിൽ നിന്നും പിടിച്ചെടുത്തത്.ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്.ലോക്ക്ഡൗണ്‍ സമയത്ത് ഇരട്ടി വിലയ്ക്കായിരുന്നു ഇയാൾ ഇങ്ങനെ മദ്യം വിറ്റിരുന്നത്.
Read More » -
Kerala
മൂന്നാറിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു
മൂന്നാര്‍: കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്.ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം രണ്ടു ദിവസമായി കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്‍റടിച്ച് കഴിയുകയായിരുന്നു.ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാല്‍ വഴുതി 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Kerala
നടി അക്രമിക്കപ്പെട്ട കേസില്‍ നാലു വര്‍ഷം മുന്‍പ് താൻ പറഞ്ഞ അഭിപ്രായം ഇപ്പോൾ കുത്തിപ്പൊക്കിയതിനെതിരെ ലാൽ
നടി അക്രമിക്കപ്പെട്ട കേസില്‍ നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്‍റെ ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നതായി നടനും സംവിധായകനുമായ ലാല്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് വിശദീകരിച്ചത്. പ്രിയ നടി എന്‍റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാവുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്‍റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടിവന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണ്. എന്നാല്‍ നാല് വര്‍ഷം മുന്‍പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്‍റെ ശബ്‍ദം മാത്രമായി ഇന്ന് ഞാന്‍ പറയുന്ന അഭിപ്രായമെന്ന…
Read More » -
Kerala
പാലക്കാട് വീടിനുള്ളിൽ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: വീടിനുള്ളില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഒലവക്കോട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിൽ . സുബ്രഹ്മണ്യന്‍ – ദേവകി ദമ്ബതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് ലഭിക്കുന്ന വിവരം. പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ബീന.പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
പി.സി ജോര്‍ജ് സമൂഹത്തെ പിന്നോട്ട് നയിക്കുന്നവരുടെ പ്രതിനിധി, ഇത്തരക്കാരെ ഒറ്റപ്പെടുത്തണം; ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ സംവിധായകൻ ജിയോ ബേബി
ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ജിയോ ബേബി. സമൂഹത്തെ എല്ലാ രീതിയിലും പിന്നോട്ട് നയിക്കുന്ന ഇത്തരക്കാർക്ക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ സംവിധായകനായ ജിയോ ബേബി. പി.സി ജോര്‍ജിനെപ്പോലെ സമൂഹത്തെ പിന്നോട്ടു നയിക്കുന്ന ധാരാളം പേർ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ വലിയ പ്രാതിനിധ്യവുമുണ്ട്. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സ് ഉൾപ്പെടുന്ന എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളെ നിരന്തരം അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജെന്നും ജിയോ ബേബി പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മലയാളപ്പെണ്‍കൂട്ടം എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍നിര ചാനലുകളിലെ എഡിറ്റര്‍ മാര്‍ക്ക് അയച്ച കത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു ജിയോ ബേബി. ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി ജോര്‍ജിന്റെ പ്രസ്താവനേയേയും ജിയോ ബേബി വിമര്‍ശിച്ചു: ”ദിലീപിന്റെയോ ഫ്രാങ്കോയുടെയോ…
Read More » -
Kerala
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടറുടെ തസ്തികയില്‍ കമ്പനി അപേക്ഷ ക്ഷണിച്ചു 4 ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന രീതിയിലാണ് നിയമിക്കുക. പത്താം ക്ലാസ് പാസായ, ഇംഗ്ലിഷും മലയാളവും വായിക്കാനും എഴുതാനും അറിയുന്നവര്‍ക്കാണ് നിയമനം. പ്രായപരിധി 45. 8 മണിക്കൂറാണ് ഡ്യൂട്ടി സമയം. 715 രൂപയാണു ദിവസ വേതനമെങ്കിലും ദൂരമനുസരിച്ച് പ്രത്യേക ബത്ത ലഭിക്കും. അധികമുള്ള ഒരു മണിക്കൂറിന് 100 രൂപ, 2 മണിക്കൂര്‍ വരെ 175 രൂപ, 2 മണിക്കൂറിനു ശേഷം 375 രൂപ എന്നിങ്ങനെ ലഭിക്കും. പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കണം.യാത്രക്കാരുടെ ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ സ്വിഫ്റ്റില്‍ ചേരാമെന്നും കമ്പനി അറിയിച്ചു.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ…
Read More » -
LIFE
കെഎസ്ആർടിസിയിൽ ഇനി മുതൽ വെല്‍ക്കം ഡ്രിങ്കും സ്നാക്സും
തിരുവനന്തപുരം: കെഎസ് ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഇനി മുതല്‍ വെല്‍ക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നല്‍കും.പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുക.വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും ലഭിക്കും.കണ്ടക്ടർക്കാണ് ഇതിന്റെ ചുമതല.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കും.ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും. ശമ്പളത്തിന് പുറമേ യാത്രക്കാര്‍ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചു ലഭിക്കുന്ന കമ്മിഷന്‍ തുകയും കണ്ടക്ടര്‍ക്ക് കമ്ബനി നല്‍കും.ബസില്‍ ആഹാരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ബോക്സും ഫ്രിജും സജ്ജമാക്കും.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ മാസവും സമ്മാനവും ഉണ്ടാകും.
Read More »