SportsTRENDING

ഐഎസ്‌എൽ ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഗോവ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ബംഗളൂരു എഫ്‌സി എതിരില്ലാത്ത ഒരു ഗോളിനു കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി.56ാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിലൂടെ റോഷന്‍ നവോറെം നേടിയ ഗോളാണ് ബംഗളൂരുവിനു വിജയം സമ്മാനിച്ചത്.

 തുടര്‍ച്ചയായ 10 മല്‍സരങ്ങളിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ  തോല്‍വിയാണിത്.കളിക്കാരിൽ ഭൂരിഭാഗവും കോവിഡ് ബാധിതരായതോടെ ഇതിന് മുൻപുള്ള രണ്ടു മത്സരങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചിരുന്നില്ല.റിസർവ് കളിക്കാരെ വച്ചാണ് ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങിയതും.നിലവിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട.

Back to top button
error: