Month: January 2022

  • Kerala

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ആതവനാട് വ്യാജ സിദ്ധനെതിരെ പോക്സോ കേസ്

    കോട്ടക്കൽ: വ്യാജസിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്. മലപ്പുറം ആതവനാട് മണ്ണേക്കരയിലെ വ്യാജ സിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസ് എടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. സിദ്ധൻ എന്ന വ്യാജേന പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു എന്നാണ് പരാതി. ചികിത്സയുടെ മറവിലാണ് ഈ തട്ടിപ്പുകൾ നടത്തിയത്. ചികിത്സയുടെ മറവിൽ വ്യാജന്മാർ തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുകയാണ്. ഇതിനെതിരെ പല ഭാഗങ്ങളിൽ നിന്നും പരാതിയിൽ ഉയരുന്നുണ്ടെങ്കിലും പൊലീസ് കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ആതവനാട് വ്യാജ സിദ്ധനെതിരെ പരാതികൾ വ്യാപകമായതോടെയാണ് പൊലീസ് ഉണർന്നത്. അന്വേഷണം ശക്തിപ്പെടുകയും അകത്താകും എന്ന് ബോധ്യമാകുകയും ചെയ്തതിനെ തുടർന്ന് സിദ്ധൻ മുങ്ങി. ഒളികേന്ദ്രങ്ങൾ കണ്ടെത്തി സിദ്ധനെ പൊക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

    Read More »
  • Kerala

    ഡോ. സി ആർ രാജഗോപാലൻ അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്

    തൃശൂർ: അധ്യാപകനും എഴുത്തുകാരനും  ഗവേഷകനുമായ ഡോ സി ആര്‍ രാജഗോപാലന്‍ (64) അന്തരിച്ചു.ഇന്നു രാവിലെയായിരുന്നു അന്ത്യം.കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.തുടർന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.  തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായും കേരള സര്‍വകലാശാലയില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങളുടെ രചയിതാവും എഡിറ്ററുമായിരുന്നു.

    Read More »
  • Kerala

    ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു

    കോഴിക്കോട്: ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചുവെങ്കിലും മറിയാതെ നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം.ഇന്നലെ രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രം ഊരിത്തെറിച്ചത്. തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

    Read More »
  • Kerala

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന അനിവാര്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

    തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധന വളരെ അത്യാവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.എങ്കിലും  നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും ഉണ്ടാകുകയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ കെ എസ് ഇ ബിയുടെ താരിഫ് പെറ്റീഷന്‍ അം​ഗീകാരത്തിനായി ഇന്ന് റെ​ഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന സൂചന മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയം.യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയുണ്ടാവുമെന്നാണ് സൂചന.

    Read More »
  • India

    ബൈക്കിൽ നിന്ന് തെറിച്ചുവീണ പന്ത്രണ്ടുകാരി മരിച്ചു

    കോയമ്ബത്തൂര്‍: അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  പെണ്‍കുട്ടി റോഡില്‍ തെറിച്ചു വീണ് മരിച്ചു.അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന(12)യ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.കഴുത്തിൽ അണിഞ്ഞിരുന്ന ഷാള്‍ ബൈക്കിന്റെ ടയറിൽ കുരുങ്ങി ദർശന റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദര്‍ശനയെ അമ്മ അയല്‍ക്കാരന്റെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു.തിരികെ വരും വഴിയാണ് അപകടം സംഭവിച്ചത്.

    Read More »
  • India

    കാൺപൂരിൽ ബസപകടം; ആറ് മരണം

    കാണ്‍പൂരില്‍ ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേര്‍ മരിച്ചു.അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് എതിരെ വന്ന ട്രക്കില്‍ ഇടിച്ചാണ് നിന്നത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • LIFE

    വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ ചില ഗ്രാമങ്ങൾ

    ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ്‌ കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായാണ് അറിയപ്പെടുന്നതെങ്കിലും സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്. മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലവുമേറെയായി.ഇതിനിടയിലും ജീവിക്കാൻ ശ്രമിക്കുകയാണ്, അപമാനത്തിന്റെ അർത്ഥം പോലും അറിയാതെ ചില ഗ്രാമങ്ങൾ.  പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും…

    Read More »
  • Food

    കൈ നിറയെ കാശിന് കാന്താരി കൃഷി 

    മലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ ! എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.കഴിഞ്ഞ വർഷം അത് ആയിരം രൂപയ്ക്കും മുകളിൽ പോയി.    ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്.കഴിഞ്ഞ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന്  1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന…

    Read More »
  • Health

    പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ്

    പിത്താശയത്തിൽ ചിലപ്പോൾ കല്ലുപോലെ കട്ടിയുള്ളതായ ചിലത് കാണപ്പെട്ടെന്ന് വരാം.ഇതിനെയാണ് പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ് എന്ന് പറയുന്നത്.പിത്താശയനാളിലും കല്ലുകൾ കാണാവുന്നതാണ്. പെട്ടെന്ന് ഉണ്ടാകുകയും, വളരെ വേഗത്തിൽ വയറിന്റെ വലതുമേൽ ഭാഗത്തായി വർദ്ധിച്ചുവരുന്ന വേദനയോടെ കൂടിയുമാണ് പിത്താശയക്കല്ല് പ്രത്യക്ഷപ്പെടുന്നത്.വയറിന് നടുക്കായും വേദനയുണ്ടാകാം. ചുമലുകളുടെ നടുക്ക് പിറകുവശത്തായും വേദനയുണ്ടാകാവുന്നതാണ്. പിത്താശയത്തിൽ സംഭരിക്കുന്ന ബൈൽ എന്ന ദ്രവത്തിൽ കൊളസ്ട്രോളിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നവരിലാണ് പിത്താശയക്കല്ല് എളുപ്പത്തിൽ രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ കൂടുതൽ കട്ടിപിടിക്കുകയും കല്ലുപോലെ കാഠിന്യമുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കൂടുന്നതും പ്രായാധിക്യവുമാണ് ബൈൽ ദ്രവത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണം. പിത്താശയനാളിയിൽ കല്ല് അടഞ്ഞ് തടസ്സമുണ്ടാകുന്നത് കാരണം. പിത്താശയ വീക്കവും ഉണ്ടാകാം. അതിനെ കോളീസിസ്റ്റൈറ്റിസ് എന്നാണ് പറയുന്നത്. ദീർഘനാളായി തുടരുന്ന പിത്താശയ രോഗങ്ങൾ കാരണം ഗ്യാസ്, ഓക്കാനം, ഭക്ഷണശേഷമുള്ള വയറിലെ ബുദ്ധിമുട്ടുകൾ, തുടർച്ചയായ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകാം. പിത്താശയ അണുബാധയുണ്ടാകുന്നത് ജീവഹാനിക്ക് കാരണമാകുമെന്നതിനാൽ പിത്താശയക്കല്ലിനുള്ള ചികിത്സ തക്കസമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ സർജറി തന്നെ വേണ്ടി വന്നേക്കാം. ലക്ഷണങ്ങൾ…

    Read More »
  • LIFE

    ലിച്ചി ഒരു പഴം മാത്രമല്ല ഹൃദയാഘാതത്തെ തടയുന്ന ഒരു മരുന്നു കൂടിയാണ് അത്

    ചുവന്ന നിറത്തില്‍ പുറമെ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ്   റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കുടുംബക്കാരിയായ ലിച്ചിയുടെയും മാംസളമായ കാമ്പിനുള്ളിലാണ് വിത്ത് കാണപ്പെടുക വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചി ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കുന്നു.ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യുന്നു.   ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി  ഫൈബര്‍ ധാരാളമുള്ള ലിച്ചിയുടെ ഉപയോഗം വഴി കുറയ്ക്കുന്നതിന് വഴിയൊരുക്കും.മാത്രമല്ല, ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഏറ്റവും സഹായകമായ ഇതിൽ ധാരാളം…

    Read More »
Back to top button
error: