Month: January 2022
-
Kerala
കുതിരാൻ തുരങ്കത്തിൽ കർശന സുരക്ഷാ സംവിധാനങ്ങൾ
പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസന പദ്ധതിയിലെ പ്രധാന നിർമാണമാണു കുതിരാനിലെ തുരങ്കം.വീതി കുറഞ്ഞ കയറ്റത്തിനു പകരം 10 മീറ്റർ വീതം ഉയരവും 14 മീറ്റർ വീതം വീതിയും 945 മീറ്റർ ദൈർഘ്യവുണ്ട് തുരങ്ക പാതയ്ക്ക്. ഓരോ 300 മീറ്ററിനുമിടയിൽ തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയുമുണ്ടാകും. അപകടമുണ്ടായാൽ ഗതാഗതം തടസപ്പെടാതിരിക്കാനാണിത്.അഴുക്കുചാൽ, കൈവരികൾ പിടിപ്പിച്ച നടപ്പാത, അഗ്നിരക്ഷാ സംവിധാനം, വായു സമ്മർദം നിയന്ത്രിക്കാനുള്ള സംവിധാനം, മലിനവായു പുറത്തേക്കു പോകാനും ഓക്‌സിജൻ സാന്നിധ്യം ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളും തുരങ്കത്തിലുണ്ട്. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതൽ തൃശൂർ ഭാഗത്തെ വഴുക്കുംപാറ വരെയാണ് തുരങ്കം. രണ്ടാം തുരങ്കവും തുറന്നതോടെ കുതിരാൻ വഴി സുരക്ഷിത യാത്രയ്ക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർശന സുരക്ഷാ സംവിധാനങ്ങളാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. രണ്ടു തുരങ്കങ്ങളിലുമുള്ള പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ: • ഇരു തുരങ്കങ്ങളിലും 5 വീതം എസ്ഒഎസ് സ്പീക്കറുകൾ. അപകടങ്ങൾ സംഭവിച്ചാൽ മുന്നറിയിപ്പു നൽകും. മൈക്ക് സംവിധാനം കൂടിയുള്ളതിനാൽ…
Read More » -
India
കോവിഡ് വ്യാപനം അതിതീവ്രമാകുന്പോഴും പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കാതെ കേന്ദ്രം
കോവിഡ് വ്യാപനം അതിതീവ്രമാകുന്പോഴും പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കാതെ കേന്ദ്രം. പാർലമെന്റിന്റെ ഈ വർഷത്തെ ആദ്യ സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെ 31ന് തുടങ്ങും. കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി എംപിമാരും നാനൂറിലേറെ പാർലമെന്റ് ജീവനക്കാരും കോവിഡ് ബാധിതരായതിനു പിന്നാലെയാണു ബജറ്റ് സമ്മേളനം മാറ്റേണ്ടതില്ലെന്ന തീരുമാനം. എൻഡിഎ സർക്കാരിന്റെ 2022-23 വർഷത്തെ പുതിയ കോവിഡ് കാല ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിയിലായ സാധാരണക്കാർ, കർഷകർ, ചെറുകിട- പരന്പരാഗത വ്യവസായികൾ, ബിസിനസുകാർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ആശ്വാസ പദ്ധതികളും സാമ്പത്തിക വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സാന്പത്തിക അവലോകന റിപ്പോർട്ട് ലോക്സഭയിൽ സമർപ്പിക്കും. ധനബില്ലുകൾക്കു പുറമേ പുതിയ നിരവധി നിയമനിർമാണങ്ങളും ബജറ്റ് സമ്മേളനത്തിലുണ്ടാകും. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യദിനം തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും. 31നു തുടങ്ങുന്ന…
Read More » -
India
പശു കിസാൻ ക്രെഡിറ്റ് കാർഡ്
മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുമായി കേന്ദ്ര സർക്കാർ ഇറക്കിയിരിക്കുന്നതാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകൾ.3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്.വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ. പശു, കോഴി, ആട്,പന്നി, മുയല്‍, അലങ്കാര പക്ഷികള്‍ എന്നിവയുടെ വളര്‍ത്തലിനു പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ഉപയോഗിക്കാം.മല്‍സ്യ വളര്‍ത്തലിനുവേണ്ടിയും ഈ വായ്പ ലഭ്യമാണ്.ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കില്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.
Read More » -
India
ആഭ്യന്തര യാത്രകളിൽ വിമാനങ്ങളിൽ കൊണ്ടു പോകാവുന്ന ബാഗുകളുടെ എണ്ണം ഒന്നായി ചുരുക്കി.
ആഭ്യന്തര യാത്രകളിൽ വിമാനങ്ങളിൽ കൊണ്ടു പോകാവുന്ന ബാഗുകളുടെ എണ്ണം ഒന്നായി ചുരുക്കി. ഒറ്റ ഹാൻഡ് ബാഗ് മാത്രമേ ഇനി മുതൽ വിമാനത്തിനുള്ളിൽ അനുവദിക്കൂ. വിമാനത്താവളങ്ങളിലെ തിരക്കു കുറയ്ക്കാനും സുരക്ഷാഭീഷണി കണക്കിലെടുത്തുമാണ് പുതിയ തീരുമാനം എന്നാണ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റ ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കൂ എന്ന കാര്യം ടിക്കറ്റുകളിലും ബോർഡിംഗ് പാസുകളിലും ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം നിർദേശിച്ച് ചെക്ക് ഇൻ കൗണ്ടറുകളുടെ അരികിലും ബോർഡുകൾ സ്ഥാപിക്കണം.
Read More » -
India
ട്രെയിനിലിരുന്ന് ഉച്ചത്തിൽ സംസാരിച്ചാലോ പാട്ട് വച്ചാലോ ഇനി പിടിവീഴും;പുകവലിക്കാരും ജാഗ്രതൈ
ന്യൂഡൽഹി: ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനുകളിൽ നിരോധിച്ചുകൊണ്ട് റെയില്‍ വേയുടെ പുതിയ ഉത്തരവ്.യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകൾ എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും.നൈറ്റ് ലൈറ്റുകളൊഴികെ ബാക്കി ലൈറ്റുകളെല്ലാം രാത്രി 10 മണിക്ക് ശേഷം കോച്ചിനുള്ളിൽ അണയ്ക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു. അതേപോലെ ട്രെയിനുകളിലെ മദ്യ, ലഹരിമരുന്ന് ഉപയോഗം, ടോയ്‌ലറ്റുകളിലെ പുകവലി, ഹാൻസ് എന്നിവയ്ക്കെല്ലാം ഇനി മുതൽ പിടിവീഴും.ഇതിനെല്ലാം കനത്ത പിഴ ഉൾപ്പടെ ജയിൽവാസവും അനുഭവിക്കേണ്ടി വരുമെന്ന് റയിൽവെ അറിയിക്കുന്നു. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവിൽ എൽ.എച്ച്.ബി. റേക്കുകളുള്ള എല്ലാ കോച്ചുകളിലും റയിൽവെ ഘടിപ്പിച്ചിട്ടുണ്ട്.ഈ സംവിധാനം പുകവലിക്കുന്നവരുടെ ‘ആരോഗ്യത്തിന്…
Read More » -
NEWS
ഗൂഢാലോചനയിൽ ‘സിദ്ദിഖും’ പങ്കാളി…? ദിലീപിനെ അറസ്റ്റ് ചെയ്യാനുറച്ച് പൊലീസ്, കൊലക്കുറ്റം ചുമത്തിയത് തിരിച്ചടിയാകും; മുൻകൂർ ജാമ്യഹർജി ഇന്ന് രാവിലെ പരിഗണിക്കും
പൊലീസ് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നും ദിലീപ്. എന്നാൽ നിയമത്തിന്‍റെ പിടിയിൽ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയിൽ ‘സിദ്ദിഖ്’ പങ്കെടുത്തതായി പൾസർ സുനിയുടെ വെളിപ്പെടുത്തൽ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ ഹൈക്കോടതി പരിഗണിക്കും. 10.15ന് ആണ് വാദം കേൾക്കുക. സ്പെഷൽ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക. കേസ് പ്രാധാന്യമുള്ളതാണെന്നും അതിനാൽ സമയം വേണ്ടിവരുമെന്നും വിലയിരുത്തി ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യഹർജികൾ ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. കോടതിമുറിയിൽ നേരിട്ടാണ് ഹർജി പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ്…
Read More » -
Kerala
ലുലു സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും
ആലപ്പുഴ: ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും.അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലു ഗ്രൂപ്പിന്റെ അത്യാധുനിക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നത്.സമുദ്ര വിഭവങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം, സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റും പുതിയ കേന്ദ്രത്തിലുണ്ട്. ഡെന്മാര്‍ക്കില്‍ നിന്നുള്ള അത്യാധുനിക യന്ത്രങ്ങളും ഇതിനകം ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 500-ലധികം ആളുകള്‍ക്കാണ് തൊഴില്‍ ലഭ്യമാകുന്നത്. രണ്ട് യൂണിറ്റുകളിലുമായി മാസം 2000 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ഏപ്രില്‍ അവസാന വാരത്തോടെ കേന്ദ്രം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും ലുലു ഗ്രൂപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read More » -
Kerala
മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
മലപ്പുറം:നീറ്റാണിമ്മലിലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഫറോക്കില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബസിന്റെ മുന്‍ ഭാഗത്താണ് തീ പടര്‍ന്നത്.പുക ഉയരുന്നതുകണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.നാട്ടുകാരും ബസ് ജീവനക്കാരും പോലീസും ചേര്‍ന്നാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല.
Read More » -
Kerala
തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി
കു തിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടോറസ് ലോറി പോലീസ് പിടികൂടി.സംഭവത്തില്‍ ഡ്രൈവര്‍ ചുവന്ന മണ്ണ് സ്വദേശി ജിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ലോറിയുടെ ബക്കറ്റ് താഴ്ത്താന്‍ മറന്നുപോയതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോകുകയായിരുന്നു.സംഭവത്തില്‍ 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകള്‍, പാനലുകള്‍, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു.
Read More » -
Kerala
കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി
കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടോറസ് ലോറി പോലീസ് പിടികൂടി.സംഭവത്തില്‍ ഡ്രൈവർ ചുവന്ന മണ്ണ് സ്വദേശി ജിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ലോറിയുടെ ബക്കറ്റ് താഴ്ത്താൻ മറന്നുപോയതാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോകുകയായിരുന്നു.സംഭവത്തിൽ 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകള്‍, പാനലുകള്‍, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു.
Read More »