Month: January 2022
-
NEWS
ജപ്പാനിൽ വൻ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം.റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ക്യുഷു ദ്വീപിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 1:08നാണ് സംഭവം. മിയാസാക്കി, ഒയിറ്റ, കൊച്ചി, കുമാമോട്ടോ സാഗ, കുമാമോട്ടോ എന്നിവിടങ്ങില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് വിവരം.
Read More » -
Kerala
ദിലീപിനെതിരായ അന്വേഷണം തടയില്ല: ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദീലീപിനെതിരായ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി.ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്. ദീലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമാണ്.നിലവില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ല. അന്വേഷണം നടത്തുന്നതിന് കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ല, എന്നാല്‍ കേസ് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിക്കാനും കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് അര്‍ഹതയുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി
Read More » -
Kerala
കോവിഡ്:അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയും, അവശ്യ സർവീസുകൾക്ക് ഇളവ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളിൽ പരിശോധന കടുപ്പിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമേ ഞായറാഴ്ച അനുവദിക്കൂ. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയുമുണ്ടാകും. അവശ്യ സർവീസുകൾക്കെല്ലാം ഇളവുണ്ട്. നിശ്ചയിച്ച വിവാഹച്ചടങ്ങൾക്കും മരണാനനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താൻ അനുമതിയുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഭക്ഷണം പാഴ്സലായി വീടുകളിലെത്തിച്ചും നൽകാം. ഭക്ഷണ പദാർഥങ്ങൾ, പലവൃഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ തുറക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്ക് അടുത്തുള്ള കടകളിൽ മാത്രം പോകാൻ അനുമതിയുണ്ടാകും. ഇതിനായി…
Read More » -
Breaking News
നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ ആനപ്പടി സെന്ററില്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു.കണ്ണൂര്‍ കണ്ടന്‍കുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രനാണ് മരണപ്പെട്ടത്.പുലർച്ചെ 4.50 നായിരുന്നു സംഭവം.നാലു വയസ്സുകാരൻ ഉൾപ്പടെ മറ്റ് രണ്ടു പേർകൂടി കാറിൽ ഉണ്ടായിരുന്നെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും അഗ്നി രക്ഷ സേനാംഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
Read More » -
LIFE
ബോളിവുഡ്, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര അമ്മയായി,കുഞ്ഞ് പിറന്നത് വാടക ഗര്‍ഭധാരണത്തിലൂടെ
ബോളിവുഡ്, ഹോളിവുഡ് താരമായ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.’വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്‌നമാണെന്നും ദൈവാനുദഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നെന്നുമായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും. മാട്രിക്‌സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന…
Read More » -
India
മുംബൈയില്‍ 20നില കെട്ടിടത്തിന് തീപിടിച്ചു
മുംബൈ: മുംബൈയില്‍ 20നില കെട്ടിടത്തിന് തീപിടിച്ചു.സംഭവത്തിൽ രണ്ട് പേര്‍ മരിച്ചതായി റിപ്പോർട്ടുണ്ട്.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. രാവിലെ 7 മണിയോടെയാണ് ഗൗളിയ താങ്ക് ഗാന്ധി ഹോസ്പിറ്റലിന് എതിര്‍വശമുള്ള കമല ബില്‍ഡിംഗിന്റെ 18ാം നിലയിൽ തീപിടിച്ചത്. അഗ്നിശമന സേനയുടെ 13 യൂണിറ്റുകളും ഏഴ് ജലപീരങ്കികളും ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read More » -
Kerala
സ്വകാര്യ ബസിൽ വീണ്ടും പീഡനം; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.മൂഴിക്കല്‍ റൂട്ടിലോടുന്ന റാണിയ ബസിന്‍റെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം. ബസ്സില്‍ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി കുട്ടിയെ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു.തുടര്‍ന്ന് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയും അധ്യാപകർ പോലീസിൽ അറിയിക്കുകയുമായിരുന്നു.ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കഴിഞ്ഞ ദിവസം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായിരുന്നു.ട്രിപ്പ് മുടക്കി ബസിനുള്ളിൽ വച്ചായിരുന്നു പീഡനം.
Read More » -
Kerala
നാളെ കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം മാത്രം
തിരുവനന്തപുരം: ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നാളെ യാത്രക്കാരുടെ ആവശ്യാനുസരണം മാത്രമേ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നടത്തുകയുള്ളൂ. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാകും ആവശ്യാനുസരണം സര്‍വിസ് നടത്തുക. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യസര്വിസുകളേ അനുവദിക്കൂ. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗതം ഉണ്ടാകില്ല. ഓരോ ജില്ലകളിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ല കലക്ടര്‍മാര്‍ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയിലില്ല. ബി കാറ്റഗറിയിലാണ് നിയന്ത്രണം കര്‍ക്കശമാക്കിയത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലാണിത്. പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. എ യിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലും നിയന്ത്രണങ്ങളുണ്ട്.
Read More » -
NEWS
കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും മര്‍ദ്ദിച്ച കേസിൽ ഒരാള്‍ അറസ്റ്റിൽ
കായംകുളം : സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.സി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും തടയാൻ ശ്രമിച്ച യാത്രക്കാരനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി.രണ്ടാമന്‍ ഒളിവിലാണ്. ഇരുവരും കായംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ്. കായംകുളം വളയിക്കകത്ത് രാഹുല്‍ (27) ആണ് പിടിയിലായത്.കൂട്ടൂകാരൻ ചേരാവള്ളി സ്വദേശി മാഹിന്‍ (22) ഒളിവിലാണ്.കായംകുളം കുന്നത്താലുംമൂട് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ബിനു (45), കണ്ടക്ടര്‍ ഷാജഹാന്‍ (44), യാത്രക്കാരനായ കൊല്ലം ബിജു ഭവനില്‍ ബിജു (42) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുഗതാഗതം തടസ്സപ്പെടുത്തുക, അന്യായമായി തടഞ്ഞുവെയ്ക്കുക, ആയുധം കൊണ്ട് ആക്രമിയ്ക്കുക, പൊതു സ്ഥലത്ത് അസഭ്യം പറയുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Read More » -
LIFE
മിഷൻ സി’ ഫെബ്രുവരി 3-ന് നീസ്ട്രീം ഒടിടിയിൽ..
ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ “മിഷൻ സി”ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ റിലീസ് ചെയ്യും. കോവിഡ് കാലത്ത് ചിത്രീകരണം തീർത്ത്, തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയ സിനിമകളിൽ ഒന്നാണ്. വിജയത്തിലേക്ക് കുതിക്കുമായിരുന്ന മിഷൻ സി 10ൽ 8.1 IMDB റേറ്റിംഗ് ഉണ്ടായിട്ടും തിയേറ്റർ വിതരണത്തിലുണ്ടായ ചില ആശയകുഴപ്പങ്ങൾ കാരണം പിൻവലിക്കേണ്ടി വന്ന സിനിമയാണിത്. ‘ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി ത്രില്ലർ സിനിമയാണ് ‘മിഷൻ സി’. ” മനോരമ മ്യൂസിക്‌സ് റിലീസ് ചെയ്‌ത മിഷൻ സിയിലെ ഒരുഗാനം മാത്രം 13 ലക്ഷത്തോളം ആളുകളാണ് ആസ്വദിച്ചത്. മനോരമ മ്യൂസിക്‌സ് തന്നെയാണ് മിഷൻ സിയുടെ ട്രെയ്‌ലറും റിലീസ് ചെയ്‌തത്. വിവിധ സോഴ്‌സുകളിലായി 2 മില്യണിലധികം പ്രേക്ഷകരാണ് ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടത്,” വിനോദ് ഗുരുവായൂർ പറഞ്ഞു. ഗാനം ഇവിടെ ആസ്വദിക്കാം: https://www.youtube.com/watch?v=nOBP7bksihQ…
Read More »