IndiaNEWS

കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​കു​ന്പോ​ഴും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​തെ കേ​ന്ദ്രം

 

കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​കു​ന്പോ​ഴും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​തെ കേ​ന്ദ്രം. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ സ​മ്മേ​ള​നം രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തോ​ടെ 31ന് ​തു​ട​ങ്ങും. കേ​ന്ദ്ര​മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വും അ​ട​ക്കം നി​ര​വ​ധി എം​പി​മാ​രും നാ​നൂ​റി​ലേ​റെ പാ​ർ​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രും കോ​വി​ഡ് ബാ​ധി​ത​രാ​യ​തി​നു പി​ന്നാ​ലെ​യാ​ണു ബ​ജ​റ്റ് സ​മ്മേ​ള​നം മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം.

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ 2022-23 വ​ർ​ഷ​ത്തെ പു​തി​യ കോ​വി​ഡ് കാ​ല ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ധാ​ര​ണ​ക്കാ​ർ, ക​ർ​ഷ​ക​ർ, ചെ​റു​കി​ട- പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യി​ക​ൾ, ബി​സി​ന​സു​കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ആ​ശ്വാ​സ പ​ദ്ധ​തി​ക​ളും സാമ്പത്തിക വ​ള​ർ​ച്ച​യും വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ലോ​ക്സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും.

ധ​ന​ബി​ല്ലു​ക​ൾ​ക്കു പു​റ​മേ പു​തി​യ നി​ര​വ​ധി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും.
ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ആ​ദ്യ​ദി​നം ത​ന്നെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തും. 31നു ​തു​ട​ങ്ങു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി 11ന് ​വ​രെ നീ​ളും. തു​ട​ർ​ന്ന് മാ​ർ​ച്ച് 14ന് ​വീ​ണ്ടും സ​മ്മേ​ളി​ച്ച് ഏ​പ്രി​ൽ എ​ട്ടു വ​രെ​യാ​ണു ബ​ജ​റ്റ് സ​മ്മേ​ള​നം ചേ​രു​ക. ഹോ​ളി ആ​ഘോ​ഷ​ത്തി​നാ​യി മാ​ർ​ച്ച് 18ന് ​അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.

Back to top button
error: