IndiaNEWS

ട്രെയിനിലിരുന്ന് ഉച്ചത്തിൽ സംസാരിച്ചാലോ പാട്ട് വച്ചാലോ ഇനി പിടിവീഴും;പുകവലിക്കാരും ജാഗ്രതൈ

ന്യൂഡൽഹി: ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനുകളിൽ നിരോധിച്ചുകൊണ്ട് റെയില്‍ വേയുടെ പുതിയ ഉത്തരവ്.യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി.

ഏതെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള  ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച്‌ അറ്റന്‍ഡന്റുകൾ എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും.നൈറ്റ് ലൈറ്റുകളൊഴികെ ബാക്കി ലൈറ്റുകളെല്ലാം രാത്രി 10 മണിക്ക് ശേഷം കോച്ചിനുള്ളിൽ  അണയ്ക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

 

അതേപോലെ ട്രെയിനുകളിലെ മദ്യ, ലഹരിമരുന്ന് ഉപയോഗം, ടോയ്‌ലറ്റുകളിലെ പുകവലി, ഹാൻസ് എന്നിവയ്ക്കെല്ലാം ഇനി മുതൽ പിടിവീഴും.ഇതിനെല്ലാം കനത്ത പിഴ ഉൾപ്പടെ ജയിൽവാസവും അനുഭവിക്കേണ്ടി വരുമെന്ന് റയിൽവെ അറിയിക്കുന്നു.

 

പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവിൽ എൽ.എച്ച്.ബി. റേക്കുകളുള്ള എല്ലാ കോച്ചുകളിലും റയിൽവെ ഘടിപ്പിച്ചിട്ടുണ്ട്.ഈ സംവിധാനം പുകവലിക്കുന്നവരുടെ ‘ആരോഗ്യത്തിന് ഹാനികരമാകു’മെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

Back to top button
error: