Month: January 2022
-
Kerala
ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും
ആലപ്പുഴ: ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും.അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള ലുലു ഗ്രൂപ്പിന്റെ അത്യാധുനിക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നത്.സമുദ്ര വിഭവങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം, സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റും പുതിയ കേന്ദ്രത്തിലുണ്ട്. ഡെന്മാര്‍ക്കില്‍ നിന്നുള്ള അത്യാധുനിക യന്ത്രങ്ങളും ഇതിനകം ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 500-ലധികം ആളുകള്‍ക്കാണ് തൊഴില്‍ ലഭ്യമാകുന്നത്. രണ്ട് യൂണിറ്റുകളിലുമായി മാസം 2000 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.ഏപ്രില്‍ അവസാന വാരത്തോടെ കേന്ദ്രം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും ലുലു ഗ്രൂപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read More » -
Kerala
ആറ് ദിവസത്തേക്ക് നാല് ട്രെയിനുകൾ റദ്ദാക്കി റയിൽവെ
തിരുവനന്തപുരം: നാളെ(ശനിയാഴ്ച) മുതല്‍ വ്യാഴാഴ്ച വരെ കേരളത്തിൽക്കൂടി ഓടുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റയില്‍വേ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്, കോട്ടയം -കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
Read More » -
India
ആശുപത്രിയിലെ തൂപ്പുകാരി ഇഞ്ചക്ഷൻ എടുത്തു; രണ്ടു വയസ്സുകാരൻ മരിച്ചു
മുംബൈ: തൂപ്പുകാരി കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റില്‍.മുംബൈയിലെ ഗോവണ്ടിയിലെ നൂര്‍ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്. പനിയെ തുടര്‍ന്ന് നൂര്‍ ന്ഴസിങ് ഹോമിലെത്തിയ രണ്ടു വയസ്സുകാരന്‍ താഹ ഖാന് നഴ്സിന് പകരം തൂപ്പുകാരിയാണ് കുത്തിവെച്ചത്.കുത്തിവയ്പ്പിനു ശേഷം കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. സംഭവത്തിൽ പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഉടമയേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read More » -
Kerala
കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1139 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,23,548 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 73 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ…
Read More » -
Kerala
മൂന്നാം തവണയും മേയറായി ബ്രിസ്റ്റോൾ നഗരത്തിൽ മലയാളി
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ നഗരത്തിന്റെ മേയറായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് മലയാളി.റാന്നി ഈട്ടിച്ചുവട് ഈരൂരിക്കൽ ടോം ആദിത്യയാണ് ഇംഗ്ലണ്ടിൽ മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. റാന്നി സെന്റ് തോമസ് കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എടുത്തു പറയത്തക്ക നേതൃത്വപാടവം ഉള്ള ആളായിരുന്നു ടോം. കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളിലും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രധാന ചുമതലയും വഹിച്ചിട്ടുണ്ട്. തുടർന്നാണ് ഇംഗ്ലണ്ടിൽ എത്തിയത്.യുകെയിലെ ജനങ്ങളും അദ്ദേഹത്തിൻ്റെ നേതൃത്വപാടവം അംഗീകരിച്ചതിനുള്ള തെളിവാണ് മൂന്നാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
Read More » -
India
വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ചു; യുവതിയെ ബിജെപി കൗൺസിലർ വെടിവെച്ചുകൊന്നു
ബംഗളൂരു: വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ച യുവതിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ ബി.ജെ.പി കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തു.ബെല്‍ഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിനി ഗൗരവ സുബേദാര്‍ (56)ആണ് കൊല്ലപ്പെട്ടത്.ബിജെപി കൗണ്‍സിലര്‍ ഉമേഷ് കാംബ്ലെയാണ് യുവതിയെ വെടിവെച്ചുകൊന്നത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഉമേഷിന് പുറമെ മറ്റ് രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
നാട്ടകം സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കോട്ടയം: നാട്ടകം സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദ്(20) ആണ് മരിച്ചത്.കോളേജിന് തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ വച്ചായിരുന്നു സംഭവം.കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും ടിപ്പർലോറി തകര്‍ത്തു; അന്വേഷണം
തൃശൂര്‍: പിറകിലെ ബക്കറ്റ് ഭാഗം ഉയര്‍ത്തിവച്ച് ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും ടിപ്പർലോറി തകര്‍ത്തു.90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവയാണ് തകർത്തത്.കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.രണ്ടാം തുരങ്കം ഇന്നലെയായിരുന്നു ഗതാഗതത്തിനായി തുറന്നു കൊടുത്തതും.രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ ഓടിച്ചുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
ഗോവയുടെ മാതൃകയിൽ ഫെനി ഉത്പാദിപ്പിക്കാൻ കേരളവും
ഗോവയുടെ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നുള്ള മദ്യം -ഫെനി (Feni) ഉത്പാദിപ്പിക്കാനുള്ള നടപടികൾക്ക് കേരളത്തിലും തുടക്കമാകുന്നു.കോര്‍പറേഷന്റെ വടകര ചോമ്ബാലയിലെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി സ്ഥാപിക്കുക.ഫാക്ടറി സ്ഥാപിക്കാന്‍ 3 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.ഇക്കൊല്ലം തന്നെ പ്രവർത്തനം തുടങ്ങാനാണ് നീക്കം.
Read More » -
India
മരയ്ക്കാർ ഓസ്കാർ നോമിനേഷൻ പട്ടികയിൽ
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍.ഓസ്‌കര്‍ അവാര്‍ഡ്സ്-2021ന് ഇന്ത്യയില്‍ നിന്നുള്ള മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്. സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഓസ്‌കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള വോട്ടെടുപ്പ് ജനുവരി 27 വ്യാഴാഴ്ച തുടങ്ങി ഫെബ്രുവരി 1 ചൊവ്വാഴ്ച വരെ തുടരും.
Read More »