Month: January 2022
-
NEWS
വേഗം 200 കി.മീ, 400 പേർക്ക് സുഖയാത്ര; അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റ്
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പരീക്ഷണ ട്രെയിൻ ഓട്ടം നടത്തി.അബുദാബിയിൽ നിന്ന് ദുബായിലേക്കായിരുന്നു പരീക്ഷണയോട്ടം.2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിൻ ഓടിത്തുടങ്ങും.പിന്നീട് ഇതിനെ ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. യാത്രാ ട്രെയിനിന്റെ ആദ്യചിത്രവും ഇത്തിഹാദ് റെയിൽ പുറത്തുവിട്ടു. 7 എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് മുൻഗണന നൽകിയതെങ്കിലും യാത്ര സർവീസ് ആരംഭിക്കുമെന്ന് ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്കു 100 മിനിറ്റുമാണ് യാത്രാ ദൈർഘ്യം. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റിൽ യാത്രക്കാർക്ക് പാർക്ക് , റൈഡുകൾ എന്നിവയും ഉപയോഗിക്കാനാകും.യുഎഇയിലെ നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന വിധത്തിലാണ്…
Read More » -
LIFE
ഗര്‍ഭിണിയെ അനുഗമിച്ച ഡോക്ടര്‍ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു
തിരുവനന്തപുരം: ഗര്‍ഭിണിയ്ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍. ശ്രീജ, അനസ്‌തെറ്റിസ്റ്റ് ഡോ. ജയമിനി, നഴ്‌സുമാരായ രഞ്ജുഷ, അനീഷ എന്നിവരെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആരോഗ്യ മേഖലയ്ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്തത്. തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയ്യൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ചത് മാതൃകാപരമാണ്. പാലക്കാട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു.
Read More » -
NEWS
യു.എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച ഇന്ത്യാക്കാർ ഗുജറാത്ത് സ്വദേശികൾ
യുഎസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ ഇന്ത്യന്‍ കുടുംബം ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു.അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്.അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിശൈത്യത്തിന്റെ മറവില്‍ വടക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമച്ച കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. അനധികൃത കുടിയേറ്റത്തിനായി പോയ സംഘത്തിന്റെ ഭാഗമായിരുന്ന ഇവര്‍ യാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോകുകയായിരുന്നു.സംഭവത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കാനഡ, യു.എസ് അംബാസഡര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read More » -
Kerala
തൃശൂർ ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയില്‍
തൃശൂർ ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാൾക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി തൃശൂർ ഫയർഫോഴ്സ് അക്കാഡമിയിൽ എത്തിയതായിരുന്നു.മരണകാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
നാളെ ബാറും ബവ്കോയുമില്ല,കള്ളുഷാപ്പുകള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.ബവ്റിജ്സ്, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ല.അതേസമയം കള്ളുഷാപ്പുകള്‍ തുറക്കും.അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം.കെഎസ്‌ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്ബനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സമില്ല. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല.നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും.മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ…
Read More » -
Kerala
ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍
കേരളത്തിൽ നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയിലില്ല. ബി കാറ്റഗറിയിലാണ് നിയന്ത്രണം കര്‍ക്കശമാക്കിയിട്ടുള്ളത്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് ബി കാറ്റഗറിയിലുള്ളത്. നിയന്ത്രണങ്ങൾ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) എന്നീ തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. പൊതുമാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പടെയുള്ള എല്ലാ…
Read More » -
NEWS
‘അദാനി’ബ്രാന്‍ഡ് വൈദ്യുതി വാഹനങ്ങള്‍ വരുന്നു
ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും അദാനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യം വാണിജ്യവാഹനങ്ങളാണ് നിര്‍മിക്കുക. ഹരിത ഊര്‍ജം, വൈദ്യുതി വാഹനം തുടങ്ങിയ മേഖലകളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതോടെ റിലയന്‍സിനും ടാറ്റക്കും അദാനി കടുത്തു വെല്ലുവിളി ഉയര്‍ത്തും രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനായി ‘അദാനി’യെന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വാണിജ്യവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസ്സുകള്‍, ട്രക്കുകള്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പടെയുള്ളവ അദാനിയുടെ പദ്ധതിയിലുണ്ട്. വിമാനത്തവാളം, തുറമുഖം എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി തുടക്കത്തില്‍ വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി നിര്‍മാണത്തോടൊപ്പം രാജ്യത്തുടനീളം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും ഹരിത പദ്ധതികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍, കാര്‍ബണ്‍ രഹിത വൈദ്യുതി ഉത്പാദനം, സൗരോര്‍ജം തുടങ്ങിയവ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി അദാനി ഗ്രൂപ്പ് ഈയിടെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നപേരില്‍ പുതിയ സ്ഥാപനം ആരംഭിച്ചിരുന്നു. ഹരിത ഊര്‍ജം, വൈദ്യുതി വാഹനം തുടങ്ങിയ മേഖലകളിലേയ്ക്കുകൂടി…
Read More » -
LIFE
നിണത്തിലെ നാട്ടുനെല്ലിക്ക ഗാനം റിലീസായി …..
മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ” നിണം ” എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക …. എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം. ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .
Read More » -
Lead News
പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി എല്ലാ ഞായറാഴ്ചകളിലും ന്യൂസ് ദെന്നിൽ
ആനുകാലിക സംഭവങ്ങൾക്ക് നല്ല നടപ്പ് അനുവദിച്ചു കൊണ്ട് പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി എല്ലാ ഞായറാഴ്ചയും ന്യൂസ് ദെന്നിൽ ആരംഭിക്കുന്നു
Read More » -
India
ഫ്ലാറ്റിലെ തീപിടുത്തം; മുംബൈയിൽ മരണം ഏഴായി
മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ മരണം ഏഴായി.നിരവധി പേര്‍ക്ക് പരിക്കുണ്ട്.ഗാന്ധി ആശുപത്രിക്ക് എതിര്‍വശമുള്ള കമലാ ബില്‍ഡിങ്ങിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. അതേസമയം ഫ്ലാറ്റില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.
Read More »