തൃശൂർ ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാൾക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി തൃശൂർ ഫയർഫോഴ്സ് അക്കാഡമിയിൽ എത്തിയതായിരുന്നു.മരണകാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.