Month: January 2022

  • NEWS

    കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ ഗുണ്ടാവിളയാട്ടം

    തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിൽ കസ്റ്റംസിനെ വെട്ടിച്ച് ഒരു കിലോ സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിനു പുറത്തെത്തുന്നു. സ്വർണം റാഞ്ചാൻ വേണ്ടി വെളിയിൽ കാത്ത് നിന്ന സംഘം ഷക്കീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു. ഗുണ്ടാസംഘങ്ങൾ സ്വർണത്തിന് വേണ്ടി തമ്മിലടിച്ചപ്പോൾ പൊലീസ് രംഗത്തെത്തി കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണകള്ളക്കടത്തുകാരനും സ്വർണം കവർച്ച ചെയ്യാനെത്തിയ ഗുണ്ടാ സംഘവും പൊരിഞ്ഞപോരാട്ടം. ഒടുവിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ മിശ്രിതം പോലീസ് പിടികൂടി. സ്വർണക്കടത്തുകാരനും കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടിയിലായി. തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്തിയത്. ഷക്കീബിനേയും കള്ളക്കടത്ത് സ്വർണം തട്ടിക്കൊണ്ട് പോകാൻ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളേയും പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് തിരൂർ സ്വദേശി ഷക്കീബ് സ്വർണം കടത്തിയത്. ഇയാൾ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാർക്കിങ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ ആറോളം പേർ ഷക്കീബിനെ വളഞ്ഞു.…

    Read More »
  • Kerala

    നടി ആക്രമിക്കപ്പെട്ട കേസ്, നാൾവഴികൾ; ദിലീപിന്റെ അറസ്റ്റ്

    2017 ഫെബ്രുവരി മാസം 17ന്  അതിരാവിലെ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് യുവനടി ആക്രമണത്തിന് ഇരയാകുന്നത്. നടി സഞ്ചരിച്ചിരുന്ന ടെംബോ ട്രാവലര്‍ ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ എന്ന ഡ്രൈവറായിരുന്നു.താരത്തിന്റെ വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു ആക്രണത്തിന്റെ ആദ്യ തുടക്കം.വാഹനം ഹൈജാക്ക് ചെയ്ത ശേഷം പള്‍സര്‍ സുനി എന്ന ആക്രമി നടിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.എറണാകുളം നഗരത്തിലൂടെ നടിയുമായി മണിക്കൂറുകള്‍ കാറില്‍ കറങ്ങുമ്ബോള്‍ പീഡനവും ഇതിനൊപ്പം തന്നെ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനും പ്രതികള്‍ ശ്രമിച്ചു. ‘ക്വട്ടേഷനാണ് ഞങ്ങളോട് സഹകരിക്കണം’ എന്നുമാത്രമാണ് ഒന്നാം പ്രതി പള്‍സര്‍ സുനി നടിയോട് അപ്പോൾ ആവശ്യപ്പെട്ടത്.   ആക്രമിച്ച ശേഷം നടിയെ വാഹനത്തിൽ പെരുവഴിയില്‍ തന്നെ ഉപേക്ഷിച്ച്‌  പ്രതികള്‍ ഓടി രക്ഷപ്പെട്ടതായിരുന്നു കേസിലെ ആദ്യത്തെ വഴിത്തിരുവ്.നടി ഇവിടെ നിന്നും നേരെ പോയത് സംവിധായകന്‍ ലാലിന്റെ വീട്ടിലേക്കാണ്. സ്ഥലം എം.എല്‍.എ കൂടി ഇടപെട്ടതോടെ സംഭവം പൊലീസ് സ്റ്റേഷനിലേക്ക് എത്തി. നടി രേഖാമൂലം തന്നെ പരാതി നല്‍കുകയും ആശുപത്രിയില്‍…

    Read More »
  • NEWS

    ദാസനും വിജയനും വീണ്ടും ഒന്നിച്ചേക്കും, ‘മോഹൻലാൽ- ശ്രീനിവാസൻ’ സിനിമാ ചെയ്യാനുള്ള തയ്യാറെടുപ്പിൽ വിനീത് ശ്രീനിവാസൻ

    ദാസനെയും വിജയനെയും സിനിമാസ്വാദകർ ഒരിക്കലും മറക്കില്ല. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയുടെ വസന്തകാലമായിരുന്നു. ‘നാടോടിക്കാറ്റി’ലെ വളരെ പ്രധാനപ്പെട്ടൊരു രം​ഗം ഷൂട്ട് ചെയ്ത ചെന്നൈ ബസന്ത് നഗർ ബീച്ചിൽ വച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ‘ഹൃദയ’സ്പർശിയായൊരു ചിത്രം എടുത്തു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ആ ചിത്രം “അച്ഛനെയും ലാല്‍ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. ക്ലൈമാക്‌സും. പിന്നെ അവിടവിടെ കുറെ ഇന്‍സിഡന്റുകളും. അതുമാത്രം പോരല്ലോ സിനിമയ്ക്ക്…? ഒരു കഥയെന്ന നിലയില്‍ അത് കൂടുതല്‍ പരുവപ്പെടേണ്ടതുണ്ട്. ആ സിനിമ എന്ന് സംഭവിക്കുമെന്നു നിശ്ചയമില്ല. എന്നാല്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല, രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങള്‍ അതിലുണ്ടാവും. കഥയിലേയ്ക്ക് പൂര്‍ണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകില്ല…” മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ…

    Read More »
  • NEWS

    എല്ലാത്തിനും കാരണം മഞ്ജു വാര്യർ

      “കേസിനാസ്പദമായ സംഭവം നടന്ന 2017 ഫെബ്രുവരി 17 മുതൽ കഴിഞ്ഞ 5 വർഷങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ശരിതെറ്റുകളുടെ ഒരു കൂമ്പാരം തന്നെ വഴിവക്കിൽ കെട്ടിക്കിടക്കുന്നത് കാണാം. ചികഞ്ഞു ചെന്നാൽ കണ്ടതിനും കേട്ടതിനുമപ്പുറം കഥകളുടെ ഇരമ്പം കേട്ട് ഞെട്ടാം. ആ ഞെട്ടലിൽ ചിലപ്പോൾ വാദി പ്രതിയും പ്രതി വാദിയുമായെന്നിരിക്കും. വ്യാഴാഴ്ച ദിലീപിന് മുൻകൂർ ജാമ്യം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. പക്ഷേ ഇന്നലെ അപേക്ഷ പരിഗണിച്ച സമയത്ത് കോടതി നടത്തിയ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. ഒരാൾ സ്വകാര്യ സദസ്സിൽ സുഹൃത്തുക്കളോട് നടത്തിയ അഥവാ നടത്തിയെന്നു പറയപ്പെടുന്ന വികാര പ്രകടനങ്ങളും ഗീർവാണങ്ങളും എങ്ങനെയാണ് കുറ്റകരമായ ഗൂഡാലോചന (Criminal Conspiracy) ആവുക…? പ്രത്യേകിച്ചും ഈ വീരവാദങ്ങളിലെ സംഭവങ്ങൾ നടക്കുകയോ നടത്താൻ ശ്രമിക്കുകയോ ചെയ്യാത്ത പക്ഷം! അങ്ങനെ ദേഷ്യം വരുമ്പോൾ മനുഷ്യൻ പറയുന്നതൊക്കെ അതേ വകുപ്പിൽ കേസാക്കിയാൽ ഇവിടെ ഈ ജയിലൊന്നും പോരാതെ വരും…!” പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി, ‘നല്ലനടപ്പ്’ നാളെ രാവിലെ…

    Read More »
  • Movie

    നാലാം വിവാഹവാർഷികത്തിൽ നടി ഭാവനയുടെ തുറന്നുപറച്ചിൽ

    കന്നട ബിസ്സിനസ്സുകാരനും സിനിമ നിർമ്മാതാവുമായ നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.ഇരുവരുടേയും നാലാം വിവാഹവാര്‍ഷികമായിരുന്നു ഇന്ന്.നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2011 ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.പരിചയം പിന്നീട് പ്രണയമാകുകയും 2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വച്ച്‌ ഇരുവരും വിവാഹിതരാകുകയുമായിരുന്നു.  വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം. തന്റെ ജീവിതത്തില്‍ നവീന്‍ എത്രത്തോളം പ്രിയപ്പെട്ട ആളാണെന്ന് ഭാവന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.എന്നാൽ തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നും അന്ന് തന്നെ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചതും ചേർത്തുപിടിച്ചതും മുന്നോട്ടു ജീവിക്കാൻ പ്രേരണ നൽകിയതും നവീനായിരുന്നു എന്നുമായിരുന്നു ഭാവനയുടെ നാലാം വിവാഹവാർഷികത്തിലെ ആ തുറന്നുപറച്ചിൽ.അതോടൊപ്പം  മലയാളത്തിൽ തനിക്കൊപ്പം അഭിനയിച്ചിരുന്ന പല നടീനടന്മാരും തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും എങ്കിലും കാലം ഒന്നും തെളിയിക്കാതെ പോകുകയില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    കോട്ടയത്ത് മകന്റെ മർദനത്തിനിരയായ അമ്മ മരിച്ചു

    കോട്ടയം:  പ്രയാറിൽ മകന്റെ മർദനത്തിനിരയായ അമ്മ മരിച്ചു.പ്രയാർ ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ്(66) മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയും പിന്നീട് സമീപത്തെ തോട്ടിൽ മുക്കിത്താഴ്ത്തുകയുമായിരുന്നു.  മദ്യപിക്കാൻ പണം നൽകാതിരുന്നതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം.സംഭവുമായി ബന്ധപ്പെട്ട് മകൻ ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇന്നു വൈകുന്നേരമായിരുന്നു സംഭവം.

    Read More »
  • Kerala

    ​ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി പീഡനം; രണ്ടു പേർ അറസ്റ്റിൽ

    കൊല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക്ഷേത്രത്തി​ലേ​ക്ക് വി​ളി​ച്ച്‌ വ​രു​ത്തി​ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേസില്‍ ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ.പോ​ക്സോ നിയമപ്രകാരം കൊല്ലം ഈ​സ്റ്റ് പൊ​ലീ​സാണ് ഇവരെ അറസ്റ്റ് ചെയ്തത്. പു​തു​ക്കാ​ട് വൈ​ഷ്ണ​വം വീ​ട്ടി​ല്‍ ര​തീ​ഷ് (38 -വി​ഷ്ണു), അ​മ്ബ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്കേ​പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ്​​ടു വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് ഇ​വ​ര്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യു​ള്ള പ​രി​ച​യ​ത്തി​ലൂ​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി ഇ​വ​ര്‍ ജോ​ലി നോ​ക്കി വ​രു​ന്ന ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച്‌ വ​രു​ത്തി ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.   ​കൊല്ലം അ​സി. ക​മീ​ഷ​ണ​ര്‍ ജി.​ഡി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​സ്റ്റ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ ബാ​ബു, ബാ​ല​ച​ന്ദ്ര​ന്‍, സൂ​സി മാ​ത്യു, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്, ജ​ല​ജ, ബി​ന്ദു, സി.​പി.​ഒ ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ എ​സ്.​എം.​പി പാ​ല​സി​ന് സ​മീ​പ​മു​ള്ള ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു

    Read More »
  • Kerala

    കോവിഡ് കുതിക്കുന്നു, ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

      തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,47,227 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ…

    Read More »
  • Pravasi

    യുഎഇയിൽ തൊഴിൽ സാധ്യത വർധിക്കുന്നു; ശമ്പളവും

    കൊറോണയ്ക്കിടയിലും യുഎഇയില്‍ തൊഴില്‍ മേഖല സജീവമാകുന്നതായി സർവ്വേ റിപ്പോർട്ട്.തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.കമ്പനികള്‍ റിക്രൂട്മെന്റ് ഊര്‍ജിതമാക്കുകയും തൊഴില്‍ മേഖല കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതും പുതിയ ജോലി തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമായും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. റിക്രൂട്ടിങ് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.   2022 ജനുവരി 1- 15 തീയതികളിലായി രാജ്യത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റ്  അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.ഇതിൽ യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും എന്നും പറയുന്നു. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Pravasi

    ഒമാനിലും കടുത്ത നിയന്ത്രണങ്ങൾ;വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചു

    മസ്‌കറ്റ്: വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കുന്നതുൾപ്പടെ ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കി സുപ്രീം കമ്മിറ്റി.സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളുവെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്‌കാരം തുടരും.50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫീസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര്‍ വീട്ടില്‍ ഇരുന്നും ജോലി ചെയ്യണം.   റസ്റ്റോറന്റുകള്‍, കഫെകള്‍, കടകള്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 50 ശതാമനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷ മാനദന്ധങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ വാക്സീനേഷന്‍, സാമൂഹിക അകലം, മാസ്‌കുകള്‍ ധരിക്കല്‍ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സുപ്രീം കമ്മിറ്റി…

    Read More »
Back to top button
error: