LIFEMovie

നിണത്തിലെ നാട്ടുനെല്ലിക്ക ഗാനം റിലീസായി …..

 

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ” നിണം ” എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക …. എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം.

ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ .

ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Back to top button
error: