KeralaNEWS

ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍

കേരളത്തിൽ നി​ല​വി​ല്‍ ഒ​രു ജി​ല്ല​യും സി ​കാ​റ്റ​ഗ​റി​യി​ലി​ല്ല. ബി ​കാ​റ്റ​ഗ​റിയിലാണ് നി​യ​ന്ത്ര​ണം ക​ര്‍​ക്ക​ശ​മാ​ക്കി​യിട്ടുള്ളത്. പാ​ല​ക്കാ​ട്, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ബി​ കാറ്റഗറിയിലുള്ളത്.

നിയന്ത്രണങ്ങൾ

 

Signature-ad

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) എന്നീ തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

പൊതുമാര്‍ഗനിര്‍ദേശങ്ങള്‍:

സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്.

മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പടെയുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്ന കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും.

 

ഒന്‍പതാം ക്ലാസ് വരെയുള്ള അധ്യയനം 2022 ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാല്‍, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

കച്ചവടം കരുതലോടെയാവാം 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌, പരമാവധി മുന്‍ കരുതലുകള്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കണം.

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പ്രവേശന കവാടത്തില്‍ മാസ്‌ക് , സാനിട്ടൈസര്‍ എന്നിവയുടെ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. കടകളില്‍ എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുക.

 

തൊഴിലാളികള്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക. പണം കൈമാറിയതിന് മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. കഴിവതും ഓണ്‍ലൈന്‍ മുഖേന പണം അടയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളേയും കടകളില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തുക. ഡോര്‍ ഹാന്‍ഡിലുകള്‍ കൃത്യമായ ഇടവേളകളില്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക.

 

ഓഫറുകള്‍ പ്രഖ്യാപിച്ച്‌ കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാതെ ഓണ്‍ലൈന്‍ ഓഫറുകള്‍ക്കായി പരിമിതപ്പെടുത്തുക. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനങ്ങളും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം കടകളില്‍ എത്തുന്നത് കൂടുതല്‍ സമയം കടകളില്‍ ചിലവഴിക്കുന്നത് ഒഴിവാക്കാനാകും.

Back to top button
error: