Month: January 2022
-
Kerala
ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡിജിപി ബി സന്ധ്യയാണെന്ന് നടന്‍ ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡിജിപി ബി സന്ധ്യയാണെന്ന് നടന്‍ ദിലീപ്.ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്.ബാലചന്ദ്ര കുമാറിനെതിരെ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.തെളിവുകള്‍ കെട്ടിചമയ്‌ക്കുന്നതിനും പേരും പ്രശസ്തിയും കിട്ടുന്നതിനു വേണ്ടിയും നിരപരാധികളെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥയാണ് സന്ധ്യയെന്ന് കേട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഉള്ളതെന്നും ദിലീപ് പറയുന്നു.ഈ ചിത്രത്തില്‍ തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നത് ബാലചന്ദ്രകുമാര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകേടുകൊണ്ടു മാത്രം അത് പറഞ്ഞ സമയത്ത് പൂര്‍ത്തിയായില്ല.അതോടെ താൻ പിൻമാറി.സിനിമ ചെയ്യണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് നിരസിച്ചു, ഇതോടെ ശത്രുത കൂടി.ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി.പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു.പണം കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബാലചന്ദ്രകുമാര്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുമായി വന്നത്- ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന്…
Read More » -
Kerala
ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൊടുവള്ളി വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് റാഷിദ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം ജോമിയും സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കണ്ണൂര്‍ സ്വദേശികളായ ചില സുഹൃത്തുക്കളെ കാണാനായി ഇന്നലെ രാത്രിയാണ് ബൈക്കിൽ റാഷിദ് ഇവിടെയെത്തിയത്.തുടര്‍ന്ന് ഇന്ന് രാവിലെ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിപ്പോകുകയായിരുന്നു. ദുബൈയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുൻപായിരുന്നു റാഷിദ് നാട്ടിലെത്തിയത്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: താഹിറ. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, റിഷാദ്, ഹബീബ.
Read More » -
NEWS
കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ ഒഴിവുകൾ
കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം. ജനറല്‍ പ്രാക്ടീഷണര്‍, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് ( സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എന്‍, ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്‍, അലര്‍ജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, ഏമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകളുള്ളത്. 1100 മുതല്‍ 1400 വരെ കുവൈറ്റി ദിനാര്‍ ശമ്ബളം ലഭിക്കും. വിശദാംശങ്ങള്‍ക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്ബരില്‍ ബന്ധപ്പെടാം. ഫാര്‍മസിസ്റ്റ് , ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്‍, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍. ശമ്ബളം 500-800 വരെ കുവൈറ്റി ദിനാര്‍. എല്ലാ ഒഴിവുകളിലേക്കും…
Read More » -
Kerala
തൃശൂരിൽ വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃശ്ശൂര്‍: പുതുക്കാട് നെന്മണിക്കരയില്‍ അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മണിക്കര പിടിയത്ത് വര്‍ഗീസിന്റെ മകന്‍ ലിവിന്‍(25) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ ഏറെനേരമായിട്ടും കാണാതായതോടെ അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് ലിവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Read More » -
NEWS
നേതാജി അവാർഡ് മുൻ ജപ്പാൻ പ്രധാനമന്ത്രിക്ക്
ന്യൂഡല്‍ഹി: നേതാജി റിസര്‍ച്ച് ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് സമ്മാനിച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് എല്‍ജിന്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ നകമുറ യുതകയാണ് ഷിന്‍സോ ആബെയെ പ്രതിനിധീകരിച്ച് ബഹുമതി ഏറ്റുവാങ്ങിയത്.
Read More » -
NEWS
ദിലീപ് സുപ്രീംകോടതിയില്‍; വിചാരണ നീട്ടരുത്, തുടരന്വേഷണം പ്രഹസനം
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപ് ആരോപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റുന്നതിനാണ് സർക്കാർ കൂടുതൽ സമയം തേടുന്നത്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം നിരാകരിച്ചു ദില്ലി: ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയാണ് സർക്കാരിൻ്റെ ഗൂഢോദ്ദേശമെന്നും നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം നൽകരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഇതിനെ എതിർത്തു കൊണ്ടുള്ള ദിലീപിന്‍റെ നീക്കം. നാളെയാണ് ഈ ഹർജി സുപ്രീംകോടതി പരിഗണിക്കുക. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ട ദിലീപ് തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ആരോപിച്ചു. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ വിശ്വാസത്തിലെടുക്കാനാകില്ല. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ്…
Read More » -
Kerala
തൃശൂർ കുന്നംകുളത്ത് മണ്ണുമാഫിയയ്ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ
സ്റ്റേഷനിൽ ചാർജ്ജെടുത്ത കാലംമുതൽ എത്രയൊക്കെ ശ്രമിച്ചിട്ടും പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മണ്ണ് മാഫിയയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കുന്നംകുളം എസ്ഐക്ക് കഴിഞ്ഞിരുന്നില്ല.കാരണം മറ്റൊന്നല്ല,എസ്ഐ പരിശോധനയ്ക്ക് ഇറങ്ങുന്ന ദിവസം കുന്നംകുളത്തെയോ സമീപ പ്രദേശങ്ങളിലെയോ ഒരൊറ്റ മണൽത്തരി പോലും ആരും പെറുക്കാറില്ലായിരുന്നു എന്നതുതന്നെ.എന്നാൽ ഒരു ദിവസം ‘അവധിയെടുത്ത്’ കറങ്ങിയ എസ്ഐക്ക് ഇങ്ങനെ അനധികൃതമായി മണ്ണ് കയറ്റിയ ഒരു ലോറി പിടികൂടാൻ സാധിച്ചു.കൂട്ടത്തിൽ ഡ്രൈവറുടെ ഫോണും എസ്‌ഐ പിടിച്ചെടുത്തു.ആ സമയം എസ്.ഐയുടെ കൈയിലിരുന്ന ഫോണിലേക്കു നിര്‍ത്താതെ കോളുകള്‍ വരുന്നുണ്ടായിരുന്നു.വിളിക്കുന്നവരാകട്ടെ കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരും! തുടർന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍, നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ ഡീറ്റെയിൽസ് കിട്ടി.പൊലീസുകാരുടെ സംഭാഷണം ഫോണില്‍ സേവ് ആയിരുന്നു. ഇതിനു പുറമെ, കോള്‍ വിവര പട്ടിക പൂർണമായും എസ്ഐ ശേഖരിച്ചു.തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ പ്രത്യേക അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മേലുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ മണ്ണു കടത്തുകാര്‍ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തത് സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായി. സംഭവത്തിൽ ജോയ് തോമസ്,…
Read More » -
India
സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ എത്തിച്ച് കോൺഗ്രസിന്റെ ആണയിടീക്കൽ
പനാജി: തെരഞ്ഞെടുപ്പില്‍ ജയിച്ചാൽ പിന്നീട് കൂറ് മാറാതിരിക്കാന്‍ സ്ഥാനാര്‍ഥികളെ പള്ളികളിലും ക്ഷേത്രത്തിലുമെത്തിച്ച് പ്രതിജ്ഞയെടുപ്പിച്ച് കോണ്‍ഗ്രസ്.ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസിന്റെ ഈ വിചിത്ര നടപടി. ഫെബ്രുവരി 14ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ഥികളേയും കൊണ്ട് ജയിച്ചാലും പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് പ്രതിജ്ഞ എടുപ്പിച്ചത്. പനജിയിലെ മഹാലക്ഷ്‌മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലെ പള്ളിയിലും ബെറ്റിമിലെ മുസ്ലിം പള്ളിയിലുമെത്തിയാണ് ശനിയാഴ്‌ച സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്. ജയിച്ചു കഴിഞ്ഞ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥികളെ കൊണ്ട് കൂറ് മാറില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കേണ്ട ഗതികേടിൽ കോണ്‍ഗ്രസ് എത്തിയത്. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂറുമാറി ബി.ജെ.പിയില്‍ ചേരാതിരിക്കാന്‍ റിസോര്‍ട്ടില്‍ കൊണ്ടുപോയി എം.എല്‍.എമാരെ പൂട്ടിയിടേണ്ട അവസ്ഥ വരെ ഇതിനുമുൻപ് കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. .
Read More » -
Crime
ദിലീപിന്റെ കയ്യിൽ നിന്ന് ക്രൈംബ്രാഞ്ചിന് ഒന്നും ലഭിക്കാൻ പോകുന്നില്ല: അഡ്വ.വി അജകുമാര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി ലഭിക്കാതെ ക്രൈംബ്രാഞ്ചിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അഡ്വ.വി. അജകുമാര്‍.കോടതി ഉത്തരവ് പ്രോസിക്യൂഷന് വലിയ സംതൃപ്തി നല്‍കുന്ന ഒന്നല്ല.ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കാനുള്ള സാദ്ധ്യതയും കുറവാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ഏത് കോടതിക്കും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാം. ഹൈക്കോടതിയുടേത് അത്തരമൊരു ഉത്തരവാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്ബോള്‍ പൊലീസിന് കിട്ടുന്ന മേല്‍ക്കോയ്‌മ ഇതില്‍ കിട്ടില്ല.പ്രതിയുമായി തെളിവെടുക്കാനും കഴിയില്ല. നിലവിലെ സാഹചര്യത്തില്‍ ചോദ്യം ചെയ്താല്‍ ഗൂഢാലോചന അടക്കമുള്ള തെളിവുകള്‍ എത്രത്തോളം ദിലീപില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്ന കാര്യവും സംശയമാണ്.പൊലീസിന്റെ പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായിരിക്കും ദിലീപ് ശ്രമിക്കുക. പൊലീസിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ല.കോടതി നടപടിയില്‍ പ്രോസിക്യൂഷനുള്ള വിയോജിപ്പ് അവര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് വിധിയുടെ ഭാഗമാക്കുമെന്നുമാണ് കരുതുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരം പൊലീസിന് കിട്ടുമെങ്കില്‍ ആകട്ടെ എന്നായിരിക്കാം കോടതി കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
കോവിഡ് ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
എറണാകുളം:കോവിഡ് ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വരാപ്പുഴ മുട്ടിനകം തണ്ടിയേക്കല്‍ വീട്ടില്‍ അനീഷ് – ഉഷ ദമ്ബതികളുടെ മകന്‍ ആദിത്യ (11) ആണ് മരിച്ചത്.കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച രാത്രി വയറിളക്കത്തെ തുടര്‍ന്ന് പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.മറ്റു രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംസ്‌കാരം ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടത്തി. സഹോദരി: അനൂപ (മുട്ടിനകം സെന്റ് മേരീസ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി).
Read More »