Month: January 2022

  • NEWS

    ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം ചോരുന്നു, സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് നാല് ആപ്ലികേഷനുകള്‍ ഉടന്‍ ഒഴിവാക്കണമെന്ന് എസ്.ബി.ഐ

    മുംബൈ: സ്മാര്‍ട്‌ഫോണുകളിലെ ചില ആപ്ലികേഷനുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍. ഇതേതുടര്‍ന്ന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടൻ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി എസ് ബി ഐ രംഗത്തെത്തി. എനിഡെസ്‌ക്, ടീ വ്യൂവര്‍, ക്വിക്ക് സപ്പോര്‍ട്ട്, മിംഗിള്‍ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ എസ്.ബി.ഐയുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്. ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകളിലെ ഈ നാല് ആപ്ലിക്കേഷനുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് എസ്.ബി.ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. സ്മാര്‍ട്ട് ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരക്ഷിതമല്ലാത്ത ആപ്ലികേഷനുകള്‍ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഇത്തരം ആപ്പുകള്‍ നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക്…

    Read More »
  • NEWS

    സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി വഴിയോരക്കടയിലെ ജീവനക്കാർ

      മരണശേഷവും മനോജിന്റെ വേതനം കുടുംബത്തിന് എത്തിക്കാനൊരുങ്ങി ഹോട്ടലിലെ സഹപ്രവര്‍ത്തകര്‍. അപ്രതീക്ഷിത വിയോഗത്തിലും സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി മാറുകയാണ് കിളിമാനൂര്‍ വഴിയോരക്കടയിലെ ഒരു കൂട്ടം വെയിറ്റര്‍മാര്‍. ഇക്കഴിഞ്ഞ 11ന് വഴിയോരക്കടയിലെ ജീവനക്കാരനായ മനോജും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിക്കുകയും മനോജ് മരണപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ജയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിന്റെ മരണത്തോടെ അനാഥരായ രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെയാണ് വഴിയോരക്കടയിലെ ജീവനക്കാരായ സുഹൃത്തുക്കള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് നല്‍കി ചേര്‍ത്ത് പിടിച്ച്‌ മാതൃകയായിരിക്കുന്നത്. ഇവിടത്തെ 19 അംഗ വെയിറ്റര്‍മാര്‍ 22 രൂപ വീതം ഓരോ ദിവസവും മാറ്റിവെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേര്‍ത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിന്റെ കുടംബത്തിലേക്ക് നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കരുണ വറ്റാത്ത മനസും സഹജീവിയോടുള്ള സ്നേഹത്തിനും മുന്നില്‍ ഒരുപാടു പേരാണ് ഇവര്‍ക്ക് അനുമോദനവുമായി എത്തുന്നത്

    Read More »
  • Crime

    അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായകം

      അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഇന്ന് നിർണായകം. ഇന്ന് നടക്കുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ഇന്നലെ നൽകിയ വിവരങ്ങളുമായി ഒത്തുചേർത്ത് പരിശോധിക്കാനാണ് സാധ്യത. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിലെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമായിരിക്കും. മൂന്ന് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന ഫോണുകളാണ് പിടിച്ചെടുത്തത്. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. അതും കൂടി ചേർത്താണ് ചോദ്യം ചെയ്യൽ. ‌ആദ്യഘട്ട ചോദ്യം ചെയ്യലിൽ ദിലീപ് നൽകിയ മൊഴികളിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കൂയെന്നാണ് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന്…

    Read More »
  • NEWS

    സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്‌ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്രവിലക്ക്

    ന്യൂഡൽഹി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച്‌ ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്‌സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് മാര്‍ഗനിര്‍ദേശം പറയുന്നത്. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്ട്‌സ്‌ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ്ഗരേഖ. വര്‍ക്ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ പൂര്‍ണ്ണമായും ഇ- ഓഫീസ് അപ്ലിക്കേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ പാടുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം പറയുന്നത്. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വി.പി.എന്‍ വഴിയുള്ള ഇ-ഓഫീസ് വഴി മാത്രമാണ്, ജോലി സമയത്ത് ജോലി സംബന്ധമായ പ്രധാന രേഖകള്‍ കൈമാറാന്‍ പാടുള്ളൂ. എല്ലാ മന്ത്രിമാരും അവരുടെ ഓഫീസുകളും ഇപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മാറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാനും മാര്‍ഗനിര്‍ദേശം പറയുന്നു.…

    Read More »
  • NEWS

    ദിവസവും 100 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്ത് പൂജപ്പുര സ്വദേശി

    അന്നദാനം മഹാദാനമാണെന്ന ആപ്തവാക്യം അന്വര്‍ഥമാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു മനുഷ്യനുണ്ട് തിരുവനന്തപുരത്ത്. പേര് എസ്. വിനയചന്ദ്രന്‍ നായര്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി. ദിവസവും 100 പേര്‍ക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് വിനയചന്ദ്രന്റെ നേതൃത്വത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുവച്ച്‌ വിതരണം ചെയ്യുന്നത്. ജീവകാരുണ്യ രംഗത്ത് 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന വിനയചന്ദ്രന്‍ അറിയപ്പെടുന്ന നല്ലൊരു ഗായകന്‍ കൂടിയാണ്. ‘സ്വരമാധുരി’ എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി തലസ്ഥാനത്ത് ഒരു ഗാനമേള ട്രൂപ്പും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ തുടങ്ങിയതാണ് വിനയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണം. ദിവസവും നൂറു പേര്‍ക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിനടുത്ത് വച്ച്‌ വിതരണം ചെയ്യുന്നത്. ഉച്ചയ്ക്ക് 12: 30 ഓടെയാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. ഓട്ടോയില്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികള്‍ അവസാനിക്കും വരെയും വിതരണം ചെയ്യും. നേമത്തെ ജനകീയ ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കി തിരുവനന്തപുരത്തെത്തിക്കും. നാല് കറികളടക്കമുള്ള ഊണ് വിശന്നു വലഞ്ഞു വരുന്നവര്‍ക്ക് വിഭവസമൃദ്ധമാണ്.…

    Read More »
  • Kerala

    വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കോവിഡ്

    വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. വൈകിട്ട് നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്. മന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികൾ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു

    Read More »
  • Sports

    ദക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​യ്ക്ക് തോ​ല്‍​വി

    ദക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​യ്ക്ക് തോ​ല്‍​വി. വെ​റും നാ​ല് റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. 49.2 ഓ​വ​റി​ല്‍ 283 റ​ണ്‍​സി​ന് ഇ​ന്ത്യ ഓ​ള്‍​ഔ​ട്ടാ​യി. വി​രാ​ട് കോ​ഹ്‌​ലി(65), ശി​ഖ​ര്‍ ധ​വാ​ന്‍(61), ദീ​പ​ക് ച​ഹാ​ര്‍(54) എ​ന്നി​വ​ര്‍ ഇ​ന്ത്യ​യ്ക്ക് വേണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. കോ​ഹ്‌​ലി-​ധ​വാ​ന്‍ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച ഫോം ​നേ​ടി​ത്ത​ന്ന​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച​ത് ദീ​പ​ക് ച​ഹ​റാ​ണ്. 34 പ​ന്തു​ക​ള്‍ നേ​രി​ട്ടാ​ണ് ച​ഹ​ര്‍ 54 റ​ണ്‍​സെ​ടു​ത്ത​ത്. ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും (12) അ​വ​സാ​ന ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ യൂ​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ​യും (ര​ണ്ട്) വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യം സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 49.5 ഓ​വ​റി​ല്‍ 287 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു.

    Read More »
  • NEWS

    നവീൻ പട്നായിക് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി, പിണറായി അഞ്ചാമത്

    ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വേ. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ‌ട്‌നായികാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. 71 ശതമാനം പേര്‍ പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വര്‍ഷത്തില്‍ രണ്ടുതവണ സംഘടിപ്പിക്കുന്നതാണ് മൂഡ് ഓഫ് ദി നേഷന്‍ വോട്ടെടുപ്പ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരില്‍ 69.9 ശതമാനം പേരും മമതാ ബാനര്‍ജിയെ അനുകൂലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 67.5 ശതമാനം വോട്ട് നേടി മൂന്നാംസ്ഥാനത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം വോട്ട് നേടി നാലാംസ്ഥാനത്തും എത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 61.1 ശതമാനം വോട്ട് നേടി അഞ്ചാംസ്ഥാനത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 57.9 ശതമാനം,​ അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം,​ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം എന്നിങ്ങനെയാണ് പട്ടികയിലെ…

    Read More »
  • Crime

    12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കുറ്റിപ്പുറത്ത് മൂന്ന് പേര്‍ അറസ്സിൽ

    മലപ്പുറം:മൊബൈല്‍ ഫോണും പണവും നൽകി യുട്യൂബ് ചാനലില്‍ പാട്ട് പാടുന്നതിനായി കൂട്ടികൊണ്ട് പോയി 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കുറ്റിപ്പുറത്ത് മൂന്ന് പേര്‍ അറസ്സില്‍.പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍, ഒസാമ, വേങ്ങൂര്‍ സ്വദേശിയായ ടൈലര്‍ ഉമ്മർ എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം പാലത്തിനു താഴെ വെച്ചും,പെരിന്തല്‍മണ്ണയിലുള്ള പള്ളിയില്‍ വെച്ചും, സമീപത്തുള്ള റബര്‍ തോട്ടത്തില്‍ വെച്ചും, വേങ്ങൂരുള്ള ടൈലര്‍ ഉമ്മറിന്റെ കടയില്‍ വെച്ചും പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കി.കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഡന വിവരം പുറത്ത് വരുന്നത്.   ഉമ്മര്‍ കീഴാറ്റൂര്‍ ആയിഷ മീഡിയ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.ഇതിലേക്ക് പാട്ടുപാടാൻ എന്ന രീതിയിലാണ് കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയത്.കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

    Read More »
  • LIFE

    ധാക്കാ ഫിലിം ഫെസ്റ്റിവൽ: മികച്ച നടന്‍ ജയസൂര്യ

      ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി നടന്‍ ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ ഈ അവാർഡിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതർ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അറിയിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചടങ്ങില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച , റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ തമിഴ്‌ സിനിമ ‘കൂഴങ്ങൾ’ ( pebbles ) ആണ് മികച്ച ഫീച്ചർ സിനിമ. ‘സണ്ണി ‘ യെ കൂടാതെ ഡോ.ബിജു Bijukumar Damodaran സംവിധാനം ചെയ്ത The Portraits , ഷരീഫ് ഈസ Shareef Easa സംവിധാനം ചെയ്ത ആണ്ടാൾ , മാർട്ടിൻ പ്രക്കാട്ടിൻ്റെ നായാട്ട് , സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ…

    Read More »
Back to top button
error: