CrimeNEWS

ദിലീപിന്റെ കയ്യിൽ നിന്ന് ക്രൈംബ്രാഞ്ചിന് ഒന്നും ലഭിക്കാൻ പോകുന്നില്ല: അഡ്വ.വി അജകുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി ലഭിക്കാതെ ക്രൈംബ്രാഞ്ചിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അഡ്വ.വി. അജകുമാര്‍.കോടതി ഉത്തരവ് പ്രോസിക്യൂഷന് വലിയ സംതൃപ്തി നല്‍കുന്ന ഒന്നല്ല.ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കാനുള്ള സാദ്ധ്യതയും കുറവാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ ഏത് കോടതിക്കും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാം. ഹൈക്കോടതിയുടേത് അത്തരമൊരു ഉത്തരവാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്ബോള്‍ പൊലീസിന് കിട്ടുന്ന മേല്‍ക്കോയ്‌മ ഇതില്‍ കിട്ടില്ല.പ്രതിയുമായി തെളിവെടുക്കാനും കഴിയില്ല.

 

നിലവിലെ സാഹചര്യത്തില്‍ ചോദ്യം ചെയ്താല്‍ ഗൂഢാലോചന അടക്കമുള്ള തെളിവുകള്‍ എത്രത്തോളം ദിലീപില്‍ നിന്ന് കണ്ടെത്താന്‍ കഴിയുമെന്ന കാര്യവും സംശയമാണ്.പൊലീസിന്റെ പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായിരിക്കും ദിലീപ് ശ്രമിക്കുക. പൊലീസിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ല.കോടതി നടപടിയില്‍ പ്രോസിക്യൂഷനുള്ള വിയോജിപ്പ് അവര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് വിധിയുടെ ഭാഗമാക്കുമെന്നുമാണ് കരുതുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരം പൊലീസിന് കിട്ടുമെങ്കില്‍ ആകട്ടെ എന്നായിരിക്കാം കോടതി കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: