സ്റ്റേഷനിൽ ചാർജ്ജെടുത്ത കാലംമുതൽ
എത്രയൊക്കെ ശ്രമിച്ചിട്ടും പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മണ്ണ് മാഫിയയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കുന്നംകുളം എസ്ഐക്ക് കഴിഞ്ഞിരുന്നില്ല.കാരണം മറ്റൊന്നല്ല,എസ്ഐ പരിശോധനയ്ക്ക് ഇറങ്ങുന്ന ദിവസം കുന്നംകുളത്തെയോ സമീപ പ്രദേശങ്ങളിലെയോ ഒരൊറ്റ മണൽത്തരി പോലും ആരും പെറുക്കാറില്ലായിരുന്നു എന്നതുതന്നെ.എന്നാൽ ഒരു ദിവസം ‘അവധിയെടുത്ത്’ കറങ്ങിയ എസ്ഐക്ക് ഇങ്ങനെ അനധികൃതമായി മണ്ണ് കയറ്റിയ ഒരു ലോറി പിടികൂടാൻ സാധിച്ചു.കൂട്ടത്തിൽ ഡ്രൈവറുടെ ഫോണും എസ്‌ഐ പിടിച്ചെടുത്തു.ആ സമയം എസ്.ഐയുടെ കൈയിലിരുന്ന ഫോണിലേക്കു നിര്‍ത്താതെ കോളുകള്‍ വരുന്നുണ്ടായിരുന്നു.വിളിക്കുന്
തുടർന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍, നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ ഡീറ്റെയിൽസ് കിട്ടി.പൊലീസുകാരുടെ സംഭാഷണം ഫോണില്‍ സേവ് ആയിരുന്നു. ഇതിനു പുറമെ, കോള്‍ വിവര പട്ടിക പൂർണമായും എസ്ഐ ശേഖരിച്ചു.തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ പ്രത്യേക അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മേലുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ മണ്ണു കടത്തുകാര്‍ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തത് സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായി.
സംഭവത്തിൽ ജോയ് തോമസ്, ഗോകുലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബിന്‍, ഷെജീര്‍, ഹരികൃഷ്ണന്‍, എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ നാരായണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.തൃശൂർ കുന്നംകുളത്ത് മണ്ണുമാഫിയയ്ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിക്കൊണ്ടിരുന്നത് ഇവരായിരുന്നു !!