Month: January 2022
-
Tech
വാട്സാപ്പിനും ഇനി ഗോൾഡൺ നിറം
വാട്സാപ്പിനും ഇനി ഗോൾഡൺ നിറം നൽകാൻ സാധിക്കും.അതിനായി പ്ലേ സ്റ്റോറില്‍ നിന്നും nova launcherഎന്ന ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യുക. ശേഷം വാട്ട്സ് ആപ്പ് ഓപ്പണ്‍ ചെയ്യാതെ അമര്‍ത്തിപ്പിടിക്കുക .അതില്‍ എഡിറ്റ് ഷോര്‍ട്ട് കട്ട് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക .അത്തരത്തില്‍ എഡിറ്റ് ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് ലോഗോ മാറ്റുവാനുളള ഒരു ഓപ്‌ഷന്‍ ലഭിക്കുന്നതാണ് .അതില്‍ ക്ലിക്ക് ചെയ്തു പച്ച ലോഗോ മാറ്റി ഈ ഗോള്‍ഡന്‍ പിക്ച്ചര്‍ അപ്പ്ലോഡ് ചെയ്യുക.ഇത്തരത്തിൽ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോട്ടോ വരെ ഇങ്ങനെ സെറ്റ് ചെയ്യുവാന്‍ സാധിക്കും.
Read More » -
Crime
നാലു വയസ്സുകാരൻ അയൽവാസിയുടെ അലമാരയിൽ മരിച്ച നിലയിൽ
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അയല്‍ വീട്ടിലെ അലമാരയിൽ മരിച്ച നിലയില്‍ കണ്ടത്തി.നാഗർകോവിൽ മണവാളക്കുറിച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോണ്‍ റിച്ചാര്‍ഡ്-സഹായ സില്‍ജ ദമ്ബതിമാരുടെ മകന്‍ ജോഹന്‍ റിഷി(4) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ജോഹന്‍ റിഷിയെ കാണാതായത്.തുടര്‍ന്ന് പലയിടത്തും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ വൈകുന്നേരത്തോടെ അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവാകുന്നത്.തുടര്‍ന്ന് ഇവര്‍ ഫാത്തിമയുടെ വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടത്.പോലീസ് ഫാത്തിമയെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടങ്ങി.
Read More » -
Crime
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 35കാരൻ അറസ്റ്റിൽ
കോട്ടയം: ഈരാറ്റുപേട്ടയില്‍ 15 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) ആണ് അറസ്റ്റിലായത്.കണ്ണൂരില്‍ നിന്നാണ് പ്രതിയായ റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് ഇന്‍സ്റ്റാഗ്രാം വഴി കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയില്‍ എത്തിയ ഇയാള്‍ ലോഡ്ജില്‍ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം സ്‌കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു. വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.ഇവരാണ് പോലീസിൽ വിവരം അറിയിച്ചതും. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രതി കണ്ണൂരില്‍നിന്നും വലയിലായത്.
Read More » -
LIFE
“ലീച്ച് ” പൂർത്തിയായി
അനൂപ് രത്ന,മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദീഖ് മെയ്കോൺ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ” ലീച്ച് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്,സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽസുൽത്താൻ, ബക്കർ,ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു. അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീക്ക് അഹമ്മദ്,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. എഡിറ്റിംഗ്-സംജിത് മുഹമ്മദ്. പി ആർ ഒ-എ എസ് ദിനേശ്.
Read More » -
Crime
ഇടുക്കിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി കാഞ്ഞാറില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂച്ചപ്ര സ്വദേശി സനല്‍ ആണ് വെട്ടേറ്റു മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേര്‍ന്ന് നടത്തി വന്നിരുന്ന കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Read More » -
Crime
സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്ന് നടൻ ദിലീപ്
സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തന്റെ കൈയിൽ നിന്നും വാങ്ങിയെടുത്തെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ താൻ അറസ്റ്റിലായ ജയിലിൽ കിടന്നപ്പോൾ ബാലചന്ദ്രകുമാറും തന്നെ കാണാൻ എത്തിയിരുന്നു. അദ്ദേഹവുമായി മുൻ പരിചയമുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസത്തിന് ശേഷം അദ്ദേഹം വീണ്ടും കാണാൻ വന്നു. തന്റെ ഭാര്യയ്ക്ക് പരിചയമുള്ള നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയാണ് ജാമ്യം തരപ്പെടുത്തിയതെന്നും അദ്ദേഹത്തിന് പ്രതിഫലമായി പണം നൽകണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ ഭീഷണിയായി. ജാമ്യം റദ്ദാക്കിക്കാൻ സാധിക്കുമെന്ന് ഭീഷണി മുഴക്കി. പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി. ഇതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാതിരുന്നതും ബന്ധം മോശമാക്കിയെന്നാണ് താരത്തിന്റെ വാദം. താനും ബാലചന്ദ്രകുമാറുമായുള്ള ഫോണ്‍ ചാറ്റുകളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തതായും ദിലീപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
LIFE
കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്; ഇത് വിത്യസ്തമായ തിരുകുടുംബ ശിൽപം
തൃശൂര്‍: കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്.തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലാണ് ലിംഗസമത്വം വിളിച്ചോതുന്ന വിത്യസ്തമായ ഈ തിരുകുടുംബ ശില്പം ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നില്‍ക്കുന്ന ജോസഫും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബ ശില്പമൊരുക്കിയിരിക്കുന്നത്. മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോര്‍ജാണ് കോണ്‍ക്രീറ്റില്‍ ഈ ശില്പം നിര്‍മ്മിച്ചത്. ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികളും പറഞ്ഞു. എന്തുതന്നെയായാലും തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലെ ഈ ശിൽപം ഇന്ന് ആളുകൾക്കിടയിൽ കൗതുകവും ചർച്ചാവിഷയവുമായി മാറിയിരിക്കുകയാണ്.
Read More » -
Crime
ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.ദിലീപും സഹോദരന്‍ അനുപൂം സഹോദരീ ഭര്‍ത്താവ് സൂരജും ഒന്നിച്ചാണ് എത്തിയത്.ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ഇത്. ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നേരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്ബത് മണിക്ക് ഹാജരാകണമെന്നാണ് അഞ്ച് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്.ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
NEWS
ട്വന്റി20 പരമ്പര; തിരുവനന്തപുരത്തെ ഒഴിവാക്കി
തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്ബരയിലെ മത്സരത്തിനുള്ള വേദി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി.കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് മത്സരവേദി മാറ്റാനുള്ള ബി സി സി ഐ തീരുമാനം.ഇതോടെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തിയില്‍ നടത്താനാണ് സാധ്യത.പരമ്ബരയിലെ അവസാന മത്സരമായിരുന്നു കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്.
Read More » -
NEWS
(no title)
വർഷത്തിൽ ഒരിക്കൽ മാത്രമാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത്. മഹാമാരിയുടെ ഈ വർഷത്തെ ഹോമത്തിന് ഒരു സവിശേഷത കൂടി ഉണ്ട്. മെഗാസ്റ്റാർ മമ്മുട്ടിയുടെ പേരിലും ഹോമം നടത്തി. ‘മമ്മുട്ടി വിശാഖം’ നക്ഷത്രത്തിൽ ആണ് പൂജ നടത്തിയത്. കോവിഡ് ബാധിതനായ അദ്ദേഹം എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ചലച്ചിത്ര ലോകത്ത് തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് ഹോമം നടത്തിയത് ശ്രീതൃപ്രങ്ങോട്ട് മഹാ ശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തി വരുന്ന മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ ദിവസം ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ 7 ഓളം തന്ത്രിമാർ ചേർന്ന് നടത്തി. മഹാമൃത്യുഞ്ജയഹോമത്തിന് ആവശ്യമായ എല്ലാ ദ്രവ്യങ്ങളും 1008 പ്രാവശ്യം ഹോമിച്ചുകൊണ്ടാണ് ഹോമം നടത്തുന്നത്. ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ ദുരിതവസ്ഥയിൽ നിന്നും നാടിന്റെയും ജനങ്ങളുടെയും രക്ഷക്ക് വേണ്ടിയാണ് മഹാമൃത്യുഞ്ജയ ഹോമം നടത്തിയത്. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസമായ മെഗാസ്റ്റാർ മമ്മുട്ടിയുടെ പേരിലും ഹോമം…
Read More »