തൃശ്ശൂര്‍: പുതുക്കാട് നെന്മണിക്കരയില്‍ അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മണിക്കര പിടിയത്ത് വര്‍ഗീസിന്റെ മകന്‍ ലിവിന്‍(25) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
ഇന്നു രാവിലെ ഏറെനേരമായിട്ടും കാണാതായതോടെ അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് ലിവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.