
ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഉള്ളതെന്നും ദിലീപ് പറയുന്നു.ഈ ചിത്രത്തില്‍ തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നത് ബാലചന്ദ്രകുമാര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകേടുകൊണ്ടു മാത്രം അത് പറഞ്ഞ സമയത്ത് പൂര്‍ത്തിയായില്ല.അതോടെ താൻ പിൻമാറി.സിനിമ ചെയ്യണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് നിരസിച്ചു, ഇതോടെ ശത്രുത കൂടി.ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി.പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു.പണം കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബാലചന്ദ്രകുമാര്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുമായി വന്നത്- ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പലപ്പോഴായി പത്ത് ലക്ഷം രൂപ ബാലചന്ദ്രകുമാർ വാങ്ങിയെന്നും ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നുമായി






