IndiaNEWS

സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ എത്തിച്ച് കോൺഗ്രസിന്റെ ആണയിടീക്കൽ

പനാജി: തെരഞ്ഞെടുപ്പില്‍ ജയിച്ചാൽ പിന്നീട് കൂറ്‌ മാറാതിരിക്കാന്‍ സ്ഥാനാര്‍ഥികളെ പള്ളികളിലും ക്ഷേത്രത്തിലുമെത്തിച്ച്  പ്രതിജ്ഞയെടുപ്പിച്ച്‌ കോണ്‍ഗ്രസ്‌.ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ കോണ്‍ഗ്രസിന്റെ ഈ വിചിത്ര നടപടി. ഫെബ്രുവരി 14ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാര്‍ഥികളേയും കൊണ്ട്‌ ജയിച്ചാലും പാർട്ടിക്കൊപ്പം തന്നെ ഉറച്ച്‌ നില്‍ക്കുമെന്നാണ്‌ പ്രതിജ്ഞ എടുപ്പിച്ചത്‌.

പനജിയിലെ മഹാലക്ഷ്‌മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലെ പള്ളിയിലും ബെറ്റിമിലെ മുസ്ലിം പള്ളിയിലുമെത്തിയാണ്‌ ശനിയാഴ്‌ച സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്‌. ജയിച്ചു കഴിഞ്ഞ്‌ നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ്‌ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥികളെ കൊണ്ട്‌ കൂറ്‌ മാറില്ലെന്ന്‌ പ്രതിജ്ഞയെടുപ്പിക്കേണ്ട ഗതികേടിൽ കോണ്‍ഗ്രസ്‌ എത്തിയത്‌.

 

കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂറുമാറി ബി.ജെ.പിയില്‍ ചേരാതിരിക്കാന്‍ റിസോര്‍ട്ടില്‍ കൊണ്ടുപോയി എം.എല്‍.എമാരെ പൂട്ടിയിടേണ്ട അവസ്​ഥ വരെ ഇതിനുമുൻപ് കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്​. 

Signature-ad

.

Back to top button
error: