Month: January 2022
-
LIFE
അങ്ങനെ മലയാളികൾ അത് ‘ശവപ്പാട്ടാക്കി’
വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരനെ അധികമാരും അറിയാൻ വഴിയില്ല.പക്ഷെ അദ്ദേഹം കേരളത്തിൽ വച്ച് എഴുതിയ ഒരു പാട്ട് നമുക്കെല്ലാം സുപരിചിതമാണെന്ന് മാത്രമല്ല,21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു ഗാനം കൂടിയാണ് അത്. 19-ാം നൂറ്റാണ്ടിലാണ് സംഭവം. മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്ദംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്നു വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ.യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് അദ്ദേഹം ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിന്നു.ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം. ” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു…”എന്നതായിരുന്നു ആ ഗാനം. ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറിയായിരുന്നു വോൾ ബ്രീച്ച് നാഗൽ.കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കി മലയാളത്തിൽ ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ…
Read More » -
Kerala
കൊല്ലത്ത് സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കൊല്ലം: ശക്തികുളങ്ങരയില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മീനുമായി വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മിനി ലോറി ഡ്രൈവര്‍ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മിനി ലോറി ക്ലീനറെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.ബസ് യാത്രക്കാരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read More » -
Kerala
എറണാകുളത്ത് 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന് പരാതി
കൊച്ചി: ഭർത്യമതിയായ 37കാരി 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരൻ്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി യുവതിയുടെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ ആരുമില്ലാത്ത സമയത്തൊക്കെ തന്നെ പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് കുട്ടിയുടെ പരാതി. ആദ്യ കുർബാനയോടനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിടുന്നത് ലൈംഗിക പീഡനമാണെന്നത് 13കാരൻ തിരിച്ചറിയുന്നത്. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ആൺകുട്ടിയിൽ നിന്ന് വീട്ടമ്മ പണം അപഹരിച്ചതായും പരാതിയുണ്ട്. യുവതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. യുവതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Read More » -
Kerala
ആശുപത്രികള്‍ നിറഞ്ഞു എന്നത് തെറ്റായ വാര്‍ത്ത: മന്ത്രി വീണാ ജോര്‍ജ്, സംസ്ഥാനത്തെ ആശുപത്രികള്‍ സുസജ്ജം
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികള്‍ സുസജ്ജമാണ്. വളരെ കൃത്യമായി സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ആശുപത്രി കിടക്കകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍ ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയെല്ലാം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ശരാശരി 1,95,258 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. അതിനാല്‍ തന്നെ പകര്‍ച്ചവ്യാധി സമയത്ത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3107 ഐസിയു ഉള്ളതില്‍ 43.3% മാത്രമാണ് കോവിഡ്, നോണ്‍ കോവിഡ് രോഗികളുള്ളത്. വെന്റിലേറ്ററില്‍ ആകെ 13.1% മാത്രമാണ് കോവിഡ്, നോണ്‍ കോവിഡ് രോഗികളുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 206 ഐസിയുകളാണുള്ളത്. ഇപ്പോള്‍…
Read More » -
Kerala
12 വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, വിവരമറിഞ്ഞ് മുത്തച്ഛനും മരണപ്പെട്ടു
വീടിനുള്ളില്‍ കുഴഞ്ഞുവീണ 12 വയസ്സുകാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. കരമന നെടുങ്കാട് ഹൗസ് നമ്പര്‍ 274ല്‍ അശോക് കുമാര്‍-പരേതയായ ബിന്ദു ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛന്‍ കരമന നെടുങ്കാട് കടയറ പുത്തന്‍വീട്ടില്‍ സുകുമാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണില്‍ രോഗബാധയെത്തുടര്‍ന്ന് അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച കുട്ടി മരിച്ചു. അണുബാധ മൂലം മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. കരമന എസ്.എം.ആര്‍.വി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഖില്‍, അജിത് എന്നിവര്‍ സഹോദരങ്ങളാണ്. അക്ഷയുടെ മുത്തച്ഛന്‍ സുകുമാരന്‍ ഞായറാഴ്ച ഉച്ചയോടെ മരിച്ചു. പത്മിനിയാണ് ഭാര്യ. സുരേഷ്, രമേഷ്, പരേതയായ ബിന്ദു എന്നിവരാണ് മക്കള്‍. അസ്വാഭാവിക മരണങ്ങള്‍ക്ക് കരമന പൊലീസ് കേസെടുത്തു.
Read More » -
NEWS
ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം വേർപെടുത്തി പിരിഞ്ഞുപോയ കാമുകിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി, കാമുകനും കൂട്ടുകാരും അറസ്റ്റില്‍
ബംഗളൂരു: ഒരുമിച്ച് താമസിക്കുന്നതിനിടെ ബന്ധം അവസാനിപ്പിച്ചിട്ട് പോയ യുവതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ ആറുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കാമുകന്‍ ശ്രീനിവാസ് (32), ഇയാളുടെ കൂട്ടാളികളായ പ്രതാപ് (28), ആകാശ് (31), ഹുച്ചെഗൗഡ (34), ശിവ (31), ഗംഗാധര്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ബംഗളൂരുവിലെ ഒരു ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. ശ്രീനിവാസ് 23 കാരിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും പരസ്പരം സമ്മതത്തോടെ വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. നാല് മാസത്തെ ബന്ധത്തിന് ശേഷം ശ്രീനിവാസുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് പോയി. എന്നാല്‍ ശ്രീനിവാസ് യുവതിയെ നിരന്തരം വിളിക്കുകയും ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യുവതി പക്ഷേ ഈ ആവശ്യം നിരസിച്ചു. ഇതോടെ പ്രകോപിതനായ ശ്രീനിവാസ് യുവതിയുടെ സഹോദരന്‍ വെങ്കിടേഷിനെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും താനുമായുള്ള ബന്ധം തുടരുന്നതിന് യുവതിയെ സമ്മതിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്, വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി നിരസിച്ചു
ന്യുഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ പുതിയ ചില തെളിവുകള്‍ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14ല്‍ നിന്നും നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നു സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുന്‍പ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആദ്യം കേസിൽ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണയാണ് സമയം…
Read More » -
Kerala
പൊതുമരാമത്ത് വകുപ്പില്‍ റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാന്‍ പ്രത്യേക ടീം
കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിച്ചത്. ഇതിന്‍റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികള്‍ കാര്യമായി പുരോഗമിക്കുകയാണ്. എന്നാല്‍ ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാന്‍ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ ഈ ടീമിന്‍റെ നിരീക്ഷണത്തിലായിരിക്കും.
Read More » -
Kerala
കിൻഫ്രാ ഫിലിം പാർക്ക് ചെയർമനായി ജോർജ്കുട്ടി അഗസ്റ്റി ചുമതലയേറ്റു
തിരുവനന്തപുരം; കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ കോർപ്പറേഷൻ ചെയർമനായി ജോർജ് കുട്ടി അഗസ്റ്റി ചുമതലയേറ്റു. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. ഔദ്യോഗികമായി ചുമതലയിൽകുന്നതിന് മുൻപ് വ്യവസായ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്തെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജോർജ്ജുകുട്ടി അഗസ്റ്റി പറഞ്ഞു. ആധുനിക കേരളത്തിനായി എൽഡിഎഫ് സർക്കാരിന്റെ നൂതന പദ്ധതികൾക്ക് വേദിയൊരുക്കുകയെന്ന കിൻഫ്രയുടെ ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചെയർമാൻ അറിയിച്ചു. ഗവണ്മെമെന്റിന് ഈ കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്ന് കൂടി കാഴ്ചയിൽ മന്ത്രി പി രാജീവ് അറിയിച്ചു.
Read More » -
NEWS
കെ-റെയിൽ വിരുദ്ധ കവിത രചിച്ചതിൻ്റെ പേരിൽ റഫീഖ് അഹമ്മദിനെതിരെ സൈബർ സഖാക്കളുടെ ആക്രമണം
തൃശൂർ : കെ-റെയിൽ വിരുദ്ധ കവിതയെഴുതിയ കവി റഫീഖ് അഹമ്മദ് നെതിരെ സി.പി.എം പ്രവർത്തകരുടെ സൈബർ ആക്രമണം. ഇടതുപക്ഷ അനുകൂലിയാണെന്ന് കരുതപ്പെടുന്ന റഫീഖ് അഹമ്മദ് എഴുതിയ ‘ഹേ…. കേ…. എങ്ങോട്ട് പോകുന്നു ഹേ’ എന്ന് തുടങ്ങുന്ന കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഒരു വിഭാഗം സി.പി.എം പ്രവർത്തകരുടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം കവി റഫീഖ് അഹമ്മദ് നേരിടേണ്ടിവന്നത്. സൈബർ ആക്രമണം രൂക്ഷമായതോടെ മറു കവിത കൊണ്ട് റഫീഖ് അഹമ്മദ് പ്രതിഷേധക്കാർക്ക് മറുപടി നൽകി. കെ-റെയിൽ വിരുദ്ധ കവിതയുടെ പൂർണ്ണരൂപം : “ഹേ… കേ… എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ.. തണ്ണീർത്തടങ്ങളെ പിന്നിട്ട് തെങ്ങിൻ നിരകളെപ്പിന്നിട്ട് കണ്ടലും കാവും, കുളങ്ങളും പിന്നിട്ട് സഹ്യനെക്കുത്തി മറിച്ചിട്ട് പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച് പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട് ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന നല്ല നഗരത്തെരുവുകൾ പിന്നിട്ട്, ശ്വാസത്തിനായിപ്പിടയും ഭയാകുല – മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്, ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്…
Read More »