തിരുവനന്തപുരം; കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ കോർപ്പറേഷൻ ചെയർമനായി ജോർജ് കുട്ടി അഗസ്റ്റി ചുമതലയേറ്റു. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. ഔദ്യോഗികമായി ചുമതലയിൽകുന്നതിന് മുൻപ് വ്യവസായ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോവിഡ് കാലഘട്ടത്തിൽ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്തെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജോർജ്ജുകുട്ടി അഗസ്റ്റി പറഞ്ഞു.
ആധുനിക കേരളത്തിനായി എൽഡിഎഫ് സർക്കാരിന്റെ നൂതന പദ്ധതികൾക്ക് വേദിയൊരുക്കുകയെന്ന കിൻഫ്രയുടെ ദൗത്യം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചെയർമാൻ അറിയിച്ചു.
ഗവണ്മെമെന്റിന് ഈ കാര്യത്തിൽ വ്യക്തമായ നയമുണ്ടെന്ന് കൂടി കാഴ്ചയിൽ മന്ത്രി പി രാജീവ് അറിയിച്ചു.