12 വയസ്സുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, വിവരമറിഞ്ഞ് മുത്തച്ഛനും മരണപ്പെട്ടു
കരമന എസ്.എം.ആര്‍.വി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ്. നേത്ര രോഗത്തുടര്‍ന്ന് അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മടങ്ങിയെത്തി രണ്ടാംനാൾ വീടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛന്‍ കരമന നെടുങ്കാട് കടയറ പുത്തന്‍വീട്ടില്‍ സുകുമാരന്‍ ഹൃദയാഘാതംമൂലം മരിച്ചു
വീടിനുള്ളില്‍ കുഴഞ്ഞുവീണ 12 വയസ്സുകാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. കരമന നെടുങ്കാട് ഹൗസ് നമ്പര്‍ 274ല്‍ അശോക് കുമാര്‍-പരേതയായ ബിന്ദു ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്.
കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛന്‍ കരമന നെടുങ്കാട് കടയറ പുത്തന്‍വീട്ടില്‍ സുകുമാരന്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണില്‍ രോഗബാധയെത്തുടര്‍ന്ന് അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച കുട്ടി മരിച്ചു.
അണുബാധ മൂലം മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. കരമന എസ്.എം.ആര്‍.വി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അഖില്‍, അജിത് എന്നിവര്‍ സഹോദരങ്ങളാണ്.
അക്ഷയുടെ മുത്തച്ഛന്‍ സുകുമാരന്‍ ഞായറാഴ്ച ഉച്ചയോടെ മരിച്ചു. പത്മിനിയാണ് ഭാര്യ. സുരേഷ്, രമേഷ്, പരേതയായ ബിന്ദു എന്നിവരാണ് മക്കള്‍. അസ്വാഭാവിക മരണങ്ങള്‍ക്ക് കരമന പൊലീസ് കേസെടുത്തു.