Month: January 2022
-
Kerala
എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശ രീതി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീലിന് പോകുമെന്ന് വെള്ളാപ്പള്ളി
എസ്എൻഡിപി യോഗത്തിൽ നിലനിന്നിരുന്ന പ്രാതിനിധ്യ വോട്ടവകാശ രീതി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീലിന് പോകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകുന്ന രീതി എസ്എൻഡിപി യോഗത്തിൽ പ്രായോഗികമല്ല. ഹൈക്കോടതി വിധിയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ വെള്ളാപ്പള്ളിയുടെ മറുചേരിയിലുള്ള പ്രമുഖരെല്ലാം വിധി സ്വാഗം ചെയ്തു. യോഗം മുൻ പ്രസിഡന്റ് സി.കെ.വിദ്യാസാഗർ, വ്യവസായി ബിജു രമേശ് എന്നിവരാണ് വിധി സ്വാഗം ചെയ്തത്. വിധി എസ്എൻഡിപി യോഗത്തിൽ ജനാധിപത്യം കൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചത്.
Read More » -
Health
ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി, 75 ലക്ഷത്തിലധികം പേര്‍ക്ക് സേവനം; ഒന്നേകാല്‍ കോടിയിലധികം കോളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും, ഐസോലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി. അഡോളസ്‌സന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്. ഐസോലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ…
Read More » -
LIFE
“ആകാശത്തിനു താഴെ “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു
കലാഭവൻ പ്രജോദ് , തിരു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന “ആകാശത്തിനു താഴെ “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ പൂമലയിൽ ആരംഭിച്ചു. എം എൽ എ സേവ്യർ ചിറ്റിലപ്പള്ളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകൻ പ്രിയനന്ദനൻ ഫസ്റ്റ് ക്ലാപ്പടിച്ചു. “ഭാരത പുഴ” യിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് ഈ ചിത്രത്തിൽ നായികയാവുന്നു. കണ്ണൂർ വാസൂട്ടി,പളനി സ്വാമി,മീനാക്ഷി മഹേഷ് , രമാദേവി,എം ജി വിജയ് , മായ സുരേഷ്,അരുൺ ജി, വിജോ അമരാവതി, ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ദേശീയ അവാർഡ് നേടിയ ‘പുലിജന്മം’എന്ന ചിത്രത്തിനു ശേഷം അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു.പ്രദീപ് മണ്ടൂർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ലിജിസോന വർഗ്ഗീസ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റിങ്-…
Read More » -
LIFE
കുട്ടികളുടെ നന്മയുള്ള കുഞ്ചെറിയ ഡോക്ടർ
ചൈൽഡ് സ്പെഷ്യലിസ്റ്റായിരുന്ന അന്തരിച്ച ഡോ.കെ എ കുഞ്ചെറിയയെപ്പറ്റി ചങ്ങനാശേരി എൻഎസ്എസ് ട്രെയിനിംഗ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ സുരേഷ് കെ ജെ എഴുതുന്നു വർഷങ്ങൾക്കു മുമ്പ് റാന്നി മാർത്തോമ ആശുപത്രിയിൽ പോയപ്പോഴാണ് കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്റ്റെതസ്കോപ്പിൽ ഒരു ചെറിയ ടെഡി ബെയർ പാവ കൊരുത്തു വെച്ച ഒരു ഡോക്ടർ ഇടനാഴിയിലൂടെ നടന്നു വരുന്നത് കണ്ടത്. പേര് അറിയുമായിരുന്നില്ല. അടുത്തിരുന്ന ആൾ പറഞ്ഞു “കുട്ടികളുടെ ഡോക്ടറാണ്, കുഞ്ചെറിയാ ഡോക്ടർ”. അന്ന് അത് ഒരു കൗതുകമായേ തോന്നിയുള്ളൂ. പക്ഷേ പിന്നീടാണ് മനസ്സിലായത് അത് കുട്ടികളെ പരിശോധിക്കുമ്പോൾ അവർ കരയാതിരിക്കാനുള്ള ഒരു സൂത്രമാണെന്ന്. കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ ഒരു സൈക്കോളജിക്കൽ അപ്രോച്ച്. കുട്ടികളുടെ ഡോക്ടറെ കാണേണ്ട ആവശ്യം അക്കാലത്ത് ഇല്ലാതിരുന്നതിനാൽ പരിചയപ്പെടേണ്ട ആവശ്യം വന്നില്ല. പിന്നീട് കുട്ടികളുടെ അസുഖവുമായി ബന്ധപ്പെട്ട് പല പീഡിയാട്രീഷ്യൻമാരെയും കാണേണ്ടി വന്നതിനിടയിലാണ് കുഞ്ചെറിയാ ഡോക്ടറെ പരിചയപ്പെട്ടത്. രോഗത്തിന് യാന്ത്രികമായി മരുന്നു കുറിക്കുന്നതോടെ രോഗികളോടുള്ള ബന്ധം അവസാനിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ, അധികം സ്നേഹപ്രകടനങ്ങളൊന്നുമില്ലെങ്കിലുംകുട്ടികളെ…
Read More » -
India
രാജ്യത്ത് കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തത് കേരളം മാത്രം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ ആറുമുതൽ ഏഴ് ഇരട്ടി വരെയുണ്ടാകാമെന്ന് പഠനം. പ്രശസ്ത ശാസ്‌ത്രജ്ഞനും രോഗപര്യവേക്ഷകനുമായ ഡോ. പ്രഭാത് ഝാ വിദഗ്ധർക്കൊപ്പം തയ്യാറാക്കിയ പ്രത്യേക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഔദ്യോഗികമായി രാജ്യത്ത് മൂന്നരക്കോടിയിലധികം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മരിച്ചതാകട്ടെ 4,89,409 പേരും. 2020 ജൂൺ മുതൽ 2021 ജൂലൈ വരെയുള്ള മരണങ്ങളിൽ 29 ശതമാനവും കോവിഡ് മൂലമാണ്. ഇത് ഏകദേശം 32 ലക്ഷം വരും. അതിൽ 27 ലക്ഷം കോവിഡ് രണ്ടാം തരംഗ സമയമായ 2021 ഏപ്രിൽ– –ജൂലൈ മാസങ്ങളിലാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഏഴിരട്ടിയാണ് കോവിഡ് മരണങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു. ഒപ്പം -കോവിഡിതര മരണങ്ങളും ഉയർന്നു. സംസ്ഥാനങ്ങളിൽ കോവിഡ് മരണം കൃത്യമായി രജിസ്റ്റർ ചെയ്യുകയും ധനസഹായ അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്നത് കേരളം മാത്രമാണ്. സുപ്രീംകോടതി നിർദേശപ്രകാരം അപ്പീലിലൂടെ അർഹരെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തി. ശനിയാഴ്‌ച വരെ സംസ്ഥാനത്ത് 51,739 കോവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അപ്പീൽ…
Read More » -
Kerala
മുണ്ടക്കയം ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: മുണ്ടക്കയത്തിനടുത്ത് ചോറ്റിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ കൊക്കയാർ പഞ്ചായത്തിലെ മുക്കുളം മുസ്ലിം പള്ളിക്കു സമീപം തേവർകുന്നേൽ ബിജുവിൻ്റെ മകൻ അനന്ദു ബിജു (21) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) രാവിലെ എട്ടരയോടെയായിരുന്നു അപകടം എതിർ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നാഷണൽ പെർമിറ്റ് ലോറി അശ്രദ്ധമായി വാഹനം ഓടിച്ച ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തതായി മുണ്ടക്കയം സി. ഐ ഷൈൻ കുമാർ അറിയിച്ചു.
Read More » -
Business
റേഷൻ കടകൾക്ക് അപേക്ഷിക്കാം; യോഗ്യത പത്താം ക്ലാസ്
സംസ്ഥാനത്ത് റേഷന്‍ കട നടത്തിപ്പിന് കൂടുതൽ ലൈസന്‍സികളെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ റേഷനിങ് കണ്‍ട്രോളര്‍ എല്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.ഓരോ ജില്ലയിലും പത്തിലേറെ ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ റേഷന്‍ കട നടത്തുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയ ലൈസന്‍സിനായി അപേക്ഷിക്കാനാവില്ല. പത്താം ക്ലാസിന് പുറമെ അപേക്ഷകന്‍ 21നും 62നും ഇടയില്‍ പ്രായമുള്ളവരാകണം. റേഷന്‍ കട സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപന പരിധിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമായി താമസിക്കുന്ന ആളായിരിക്കണം.സര്‍ക്കാര്‍, പൊതു-സഹകരണ മേഖലയിലെ ജിവനക്കാര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല. അപേക്ഷിക്കുന്ന ആളിന് ട്രഷറിയില്‍ ഒരു ലക്ഷത്തില്‍ കുറയാത്ത സ്ഥിര നിക്ഷേപം ഉണ്ടാകണം. എന്നാല്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 50,000 രൂപയുടെ നിക്ഷേപം മതി. അപേക്ഷകന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനായി കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഉണ്ടായിരിക്കണം.ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കില്‍ അവശ്യസാധന നിയമം എന്നിവ…
Read More » -
Kerala
ട്രാൻസ്ജെൻഡർ അനന്യയുടെ മരണം : സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം
ട്രാൻസ്ജെൻഡർ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരേ ഉയർന്ന പരാതിയിലാണ് അന്വേഷണം. അനന്യ മരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ ആറ് മാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരികയുമായിരുന്ന അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം വലിയ ബുദ്ധിമുട്ടുകളും വേദനയും താൻ സഹിക്കുകയാണെന്ന് അനന്യ പരാതി ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ജോലിക്ക് പോകാനോ ചുമയ്ക്കാനോ പോലും കഴിയുന്നില്ലെന്നായിരുന്നു അനന്യയുടെ പരാതി.
Read More » -
LIFE
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും ഈ തെളിവുകളായിരുന്നു
ആക്രമിക്കപ്പെട്ട നടി സൂചന നൽകിയിട്ടും ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആദ്യഘട്ടത്തിൽ പോലീസീന് കഴിഞ്ഞിരുന്നില്ല. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന ദിലീപിനെ പിന്നീട് തെളിവുകള്‍ കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്. ദിലീപ് നായകനായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസ് തെളിവുകൾ ശേഖരിച്ചു. ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ച തെളിവുകൾ 1. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്. 2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍. 3. ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍. 4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍. 5. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും. 6. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് കണ്ടെത്തി 7. മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന്…
Read More »
