KeralaNEWS

എറണാകുളത്ത് 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന് പരാതി

എറണാകുളം പുത്തൻവേലിക്കര സ്വദേശിനിയായ വീട്ടമ്മയാണ് 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഒരു വർഷമായി യുവതിയുടെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ ആരുമില്ലാത്ത സമയത്ത് തന്നെ പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് കുട്ടിയുടെ പരാതി. യുവതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്

കൊച്ചി: ഭർത്യമതിയായ 37കാരി 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി  പരാതി. എറണാകുളം പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരൻ്റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി യുവതിയുടെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ ആരുമില്ലാത്ത സമയത്തൊക്കെ തന്നെ പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് കുട്ടിയുടെ പരാതി.

ആദ്യ കുർബാനയോടനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ്  താൻ നേരിടുന്നത് ലൈംഗിക പീഡനമാണെന്നത് 13കാരൻ  തിരിച്ചറിയുന്നത്. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
ആൺകുട്ടിയിൽ നിന്ന് വീട്ടമ്മ പണം അപഹരിച്ചതായും പരാതിയുണ്ട്.
യുവതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. യുവതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Back to top button
error: