Month: January 2022

  • Sports

    കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് ഒന്നാമത്

    വാസ്കോ ഗോവ: തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദ് എഫ്‌സി വീണ്ടും ഐഎസ്എല്ലിൽ ഒന്നാമത്.വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് ഹൈദരാബാദ് തകര്‍ത്തത്.ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ വിജയം. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍  കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് ഒന്നാമതെത്തി.

    Read More »
  • Food

    എന്ത് തിരക്കിന്റെ പേരിലായാലും പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, കാരണങ്ങൾ ഇവയാണ്

    അള്‍സര്‍ മുതല്‍ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കല്‍ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം.ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യതയും ടെന്‍ഷന്‍, പിരിമുറുക്കം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.ദിവസം മുഴുവന്‍ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്നം.കാലക്രമത്തില്‍ ഓര്‍മ്മക്കുറവും ഉണ്ടായേക്കാം. പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠനമികവിനെ ബാധിക്കും. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്. അതേപോലെ എന്തെങ്കിലും കഴിച്ച്‌ പ്രഭാതത്തെ പറഞ്ഞയയ്ക്കുകയല്ല, സമീകൃതാഹാരം കഴിയ്ക്കാന്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കുകയും വേണം.പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. പുട്ടിനോടൊപ്പം പയറോ കടലയോ ചേർത്തു കഴിച്ചാൽ അന്നജത്തിൻ്റെയും പ്രോട്ടീൻൻ്റെയും മിശ്രിത ഗുണം ലഭിക്കും.അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ദോശയിൽ ആവശ്യത്തിന് അന്നജവും മാംസ്യവും അടങ്ങിയിട്ടുണ്ട്. ആവിയിൽ  പുഴുങ്ങുന്ന ഇഡ്ഡലി, ഇടിയപ്പം തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന, എണ്ണയുടെ അംശം പോലുമില്ലാത്ത ഉത്തമ…

    Read More »
  • Kerala

    26,514 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

      തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,60,271 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ…

    Read More »
  • India

    ഇഎംഎസിന്റെ ഇളയ മകൻ നിര്യാതനായി

    മുംബയ് : കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ് നമ്ബൂതിരിപ്പാടിന്റെ ഇളയ മകന്‍ എസ് ശശി (67)​ നിര്യാതനായി.മകള്‍ അപര്‍ണയുടെ മുംബൈയിലെവീട്ടില്‍ കുഴഞ്ഞു വീണായിരുന്നു അന്ത്യം.ആശുപത്രിയില്‍ എത്തും മുമ്ബേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു.

    Read More »
  • Kerala

    25 ലക്ഷവുമായി ട്രാവൽ ഏജൻസിക്കാരൻ മുങ്ങിയതായി പരാതി

    ആലപ്പുഴ: തൊഴില്‍ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത എടത്വ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.എടത്വ കുന്തിരിക്കല്‍ പൂവത്തുചിറ അനൂപ് പി.തോമസ് ആണ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങിയത്. എടത്വ സെന്റ് ജോര്‍ജ്ജ് ബില്‍ഡിംഗില്‍ ഡിസയര്‍ ഗ്രൂപ്പ് എന്ന പേരില്‍ എയര്‍ ട്രാവല്‍സ് വഴി വിദേശത്തേക്കുള്ള റിക്രൂട്ടിംഗ് നടത്തിയിരുന്ന അനൂപ് ആറ് മാസം മുമ്ബാണ് സ്ഥാപനം പൂട്ടി മുങ്ങിയത്. ഇരുപതു പേരില്‍ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് എടത്വ പോലീസ് അറിയിച്ചു.പണത്തിനൊപ്പം പലരുടെയും പാസ്‌പോര്‍ട്ടും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    പാലരുവി എക്സ്പ്രസ് ഏറ്റുമാനൂരിൽ നിർത്തിയില്ല; പെരുവഴിയിലായത് നൂറുകണക്കിന് യാത്രക്കാർ

    കോട്ടയം: അറിയിപ്പുണ്ടായിട്ടും പാലരുവി(16791) എക്‌സ്പ്രസ് ഏറ്റുമാനൂരില്‍ നിര്‍ത്താതെ പോയതു കാരണം ദുരിതത്തിലായത് നൂറുകണക്കിന് യാത്രക്കാര്‍.അതിരമ്ബുഴ തിരുനാളിനോട് അനുബന്ധിച്ച്‌  പാലരുവിയ്ക്ക് ഏറ്റുമാനൂരില്‍ ജനുവരി 24, 25 തിയതികളില്‍ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു. ഇത് മാധ്യമങ്ങളിലൂടെ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. സ്റ്റോപ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ പാലരുവിയ്ക്ക് എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്യാന്‍ നിരവധി യാത്രക്കാരാണ് ഇന്ന് രാവിലെ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്.റെയില്‍വേ ഓപ്പറേഷന്‍ വിഭാഗത്തിലെ പിഴവ് മൂലമാണ് ട്രെയിന്‍ നിര്‍ത്താതെ കടന്നു പോയത് എന്നാണ് വിവരം.   തോമസ് ചാഴികാടന്‍ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരില്‍ തിരുനാള്‍ ദിവസങ്ങളില്‍ പാലരുവി അടക്കം മൂന്ന് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ്‌ നേടിയെടുത്തത്.

    Read More »
  • Kerala

    സോളാർ കേസ്: ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധി

    തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസില്‍ അനുകൂല വിധി.സോളാര്‍ കേസില്‍ അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.കേസിൽ തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻ ചാണ്ടിക്ക്  അനുകൂലമായി വിധി പുറപ്പെടുവിച്ചത്.10,10,000 ലക്ഷം രൂപയും ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് നൽകണം എന്നാണ് വിധി. വിഎസിനെതിരെ  2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

    Read More »
  • NEWS

    തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍, തിയറ്ററുകളും ജിമ്മുകളും അടയ്ക്കും; ഫെബ്രുവരി 19 വരെയുള്ള എല്ലാ പി.എസ്‌.സി പരീക്ഷകളും മാറ്റിവച്ചു

    കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍. കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ തിയറ്ററുകളും ജിമ്മുകളും നീന്തല്‍ കുളങ്ങളും അടയ്ക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയില്‍ ഉള്‍പെട്ടിട്ടില്ല. ബി കാറ്റഗറിയിലായിരുന്നു തിരുവനന്തപുരം ജില്ല ഇതുവരെ. ഇതോടെ ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം ഓണ്‍ലാനാക്കി. കല്യാണം, മരണാനന്ത ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം ഉണ്ടാവും. ബാക്കി ക്ലാസുകള്‍ ഓണ്‍ ലൈനിലേക്ക് മാറ്റും. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയസാഹചര്യമാണ് ഉള്ളത്. കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഫെബ്രുവരി 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി.എസ്‌.സി പരീക്ഷകളും മാറ്റിവച്ചു. ഇതോടൊപ്പം ജനുവരി 27 മുതല്‍ ഫ്രെബുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ…

    Read More »
  • LIFE

    അച്ഛൻ കൊണ്ട വെയിലായിരുന്നു ഗോവിന്ദ് ജയ്സ്വാളിന്റെ തണൽ

    സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നവര്‍ക്ക് അവ​ഗണിക്കാനാവാത്ത ജീവിതമാണ് ​ഗോവിന്ദ് ജയ്സ്വാള്‍ എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥന്റേത്.2006 ല്‍ 22ാമത്തെ വയസ്സില്‍‌ 48ാം റാങ്കോടെയായിരുന്നു ​ഗോവിന്ദിന്റെ സിവില്‍ സര്‍വ്വീസ് നേട്ടം.ഈ തിളങ്ങുന്ന വിജയത്തിന് പിന്നില്‍ ഒരച്ഛന്റെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പിന്തുണയുണ്ട്.മകന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം ആ​ഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും ജയ്സ്വാളിന്റെ സൈക്കിൾ റിക്ഷാക്കാരനായ അച്ഛൻ ​നാരായണ്‍ ആയിരുന്നു.  യുപിയിലെ വാരണാസിയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. 1995 ല്‍ ​ഗോവിന്ദിന്റെ അച്ഛന്‍ നാരായണിന് 35 സൈക്കിൾ റിക്ഷകളുണ്ടായിരുന്നു. എന്നാല്‍ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വേണ്ടി 20 റിക്ഷകള്‍ ഇദ്ദേഹത്തിന് വില്‍‌ക്കേണ്ടി വന്നു.എന്നാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍‌ സാധിച്ചതുമില്ല.1995 ല്‍ ഇവര്‍ മരണമടഞ്ഞു. ഇതിനിടെ യുപിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ 2004-2005ല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഗോവിന്ദ് പദ്ധതിയിട്ടപ്പോള്‍ പണത്തിന് ക്ഷാമം നേരിട്ടു. എന്നാല്‍ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ഛന്‍ ബാക്കിയുള്ള 14 റിക്ഷകളും വിറ്റു.പിന്നീട് ഉണ്ടായിരുന്ന ആ ഒരു റിക്ഷ ചവിട്ടിയായിരുന്നു അദ്ദേഹം മകനെ പഠിപ്പിച്ചത്.ഗോവിന്ദിന്റെ പഠനം…

    Read More »
  • Kerala

    കാഞ്ഞങ്ങാട്ട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം, മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

      കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം. അധ്യാപികയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കണക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് നഗ്നതാപ്രദർശനം ഉണ്ടായത് മുഖം മറച്ചാണ് നഗ്നത പ്രദർശിപ്പിച്ച ആൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വിദ്യാർത്ഥികൾക്കുള്ള ലിങ്ക് ഉപയോഗിച്ച് ക്ലാസിൽ കയറിയ ആൾ മുഖം മറച്ചശേഷം പാട്ടിനൊപ്പം വസ്ത്രം ഉരിഞ്ഞു നൃത്തം ചെയ്യുകയായിരുന്നു. ക്ലാസ് എടുത്തിരുന്ന അധ്യാപിക കരുതിയത് ക്ലാസിലെ വിദ്യാർത്ഥിയാണെന്നാണ്. യാഥാർത്ഥ്യം ബോധ്യപ്പെട്ട അധ്യാപിക ഇതോടെ പെൺകുട്ടികൾ അടക്കമുള്ളവരോട് വേഗം ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെട്ടു. ക്ലാസ് കഴിയാറായ സമയത്ത് ഇയാൾ പൂർണമായി വസ്ത്രം ഉരിഞ്ഞു നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഓൺലൈൻ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞുകയറിയതാണോ എന്നാണ് സംശയിക്കുന്നത്. ഫായിസ് എന്ന പേരിൽ വിദ്യാർഥി ക്ലാസിൽ പഠിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചത്.

    Read More »
Back to top button
error: