KeralaNEWS

കൊല്ലത്ത് സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊല്ലം: ശക്തികുളങ്ങരയില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മീനുമായി വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.മിനി ലോറി ഡ്രൈവര്‍ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്.

അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

മിനി ലോറി ക്ലീനറെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.ബസ് യാത്രക്കാരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Back to top button
error: