Breaking NewsNEWS

കാത്തിരിക്കൂ, ഉടൻ എത്തും ലഹരിയുടെ രസക്കൂട്ടുകളുമായി കണ്ണൂർ കശുമാങ്ങ’ഫെനി’

ക​ശു​മാ​ങ്ങയിൽ​നി​ന്ന് ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാനുള്ള പദ്ധതിക്ക് സ​ർ​ക്കാ​റി​ന്റെ പച്ചക്കൊടി. പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഫെ​നി ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന് വി​ൽ​ക്കാനാണ് പദ്ധതി. ഒ​രു ലി​റ്റ​ർ ഫെ​നിക്ക് 200 രൂ​പ വരും ഉ​ൽ​പാ​ദന ചെ​ല​വ്. സ​ർ​ക്കാ​റി​ന് ഇ​ത് 500 രൂ​പ​ക്ക് വി​ൽ​ക്കാം. ഗോ​വ​യി​ൽ ഫെ​നി​ക്ക് ലി​റ്റ​റി​ന് 200 മു​ത​ൽ 1000 രൂ​പ​വ​രെ വി​ല​യു​ണ്ട്

സം​സ്ഥാ​ന​ത്ത്‌ ആ​ദ്യ​മാ​യി ക​ശു​മാ​ങ്ങ നീ​രി​ൽ​നി​ന്ന് ഫെ​നി എന്ന മദ്യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​രം.

ഇ​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്റെ അ​ന്തി​മാ​നു​മ​തി ഉ​ട​ൻ ലഭിക്കും.
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.
ക​ശു​മാ​ങ്ങ സം​സ്ക​രി​ച്ച് ഫെ​നി​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കു​ക എ​ന്ന​ത് ക​ശുവ​ണ്ടി ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ്.
ഫെ​നി​ക്ക് പു​റ​മെ സ്ക്വാ​ഷ്, ജാം, ​അ​ച്ചാ​ർ തു​ട​ങ്ങി വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ശു​മാ​ങ്ങ കൊ​ണ്ട് നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്താ​നാ​വു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടുണ്ട്.
ക​ശു​മാ​ങ്ങ​യ്ക്കു​ള്ള ഗു​ണ​ങ്ങ​ളും വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി​യിട്ടുണ്ട്. നി​ല​വി​ൽ ഉപയോഗശൂന്യമായ ക​ശു​മാ​ങ്ങ വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്. ഫെ​നി ഉ​ൽ​പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ​ കശുവണ്ടിപ്പരിപ്പിനു കി​ട്ടു​ന്ന വി​ല ത​ന്നെ മാ​ങ്ങ​ക്കും ല​ഭി​ക്കും.
ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഫെ​നി ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന് വി​ൽ​ക്കും.

Signature-ad

ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് മു​മ്പു​ത​ന്നെ ഈ ​പ​ദ്ധ​തിയുമായി കർഷകസം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രിനെ സമീപിച്ചിരുന്നതാണ്. പക്ഷേ അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. 2016ൽ ​ഇ​തു സം​ബ​ന്ധി​ച്ച് പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സ​ർ​ക്കാ​റി​ന് വി​ശ​ദ റിപ്പോർട്ട് സ​മ​ർ​പ്പി​ച്ചു. പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു സീ​സ​ണി​ൽ 500 കോ​ടി രൂ​പ സ​ർ​ക്കാ​റി​നും അ​ത്ര​യും തു​ക കൃ​ഷി​ക്കാ​ർ​ക്കും ല​ഭി​ക്കു​മെ​ന്ന് ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി റി​പ്പോ​ർ​ട്ടിൽ വ്യ​ക്ത​മാ​ക്കിയിരുന്നു.
ഒ​രു ലി​റ്റ​ർ ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ 200 രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്നു. സ​ർ​ക്കാ​റി​ന് ഇ​ത് 500 രൂ​പ​ക്ക് വി​ൽ​ക്കാം. ഗോ​വ​യി​ൽ ഫെ​നി ഉ​ൽ​പാ​ദ​നം വ്യാ​പ​ക​മാ​ണ്.
ഗോ​വ​ൻ ഫെ​നി​ക്ക് ലി​റ്റ​റി​ന് 200 മു​ത​ൽ 1000 രൂ​പ​വ​രെ വി​ല​യു​ണ്ട്.

സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച സ്ഥി​തി​ക്ക് ഉ​ട​ൻ ഡി​സ്റ്റി​ല​റി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്റ് ടി.​എം. ജോ​ഷി പ​റ​ഞ്ഞു. കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും ഉ​ട​ൻ സ​ജ്ജ​മാ​ക്കും. നാ​ലേ​ക്ക​റോ​ളം ഭൂ​മി ബാ​ങ്കി​ന് സ്വ​ന്ത​മാ​യു​ണ്ട്. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ക​ശു​വ​ണ്ടി പ​രി​പ്പി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ല​ട​ക്കം ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.
ക​ശു​മാ​ങ്ങ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്കും സ​ർ​ക്കാ​റി​നും ന​ല്ല വ​രു​മാ​നം ല​ഭി​ക്കും.

Back to top button
error: