KeralaNEWS

അടിമാലി വാളറവെള്ളച്ചാട്ടത്തിന് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അടിമാലിയിൽനിന്നും കോതമംഗലത്തേക്ക് വരികയായിരുന്നു ടിപ്പർ ലോറി. 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിച്ച വാഹനം പല തവണ മറിഞ്ഞ് ദേവിയാറിൻ്റെ കരയിൽ എത്തി. അപകടം നടന്നത് ഇന്നലെയാണെങ്കിലും ഇന്ന് പുലർച്ചെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്

ടുക്കി: അടിമാലിക്കടുത്ത് വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.
ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെങ്കിലും ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ്.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. അടിമാലിയിൽനിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ്, 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പല തവണ മറിഞ്ഞ വാഹനം ദേവിയാറിൻ്റെ കരയിൽ എത്തി. വനമേഖലയായതിനാലും റോഡിൽനിന്നും വളരെ അകലെയായതിനാലും വെളിച്ചക്കുറവും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

മൂവാറ്റുപുഴയിൽ നിന്നും ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ്  അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

Back to top button
error: