കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ “സി” വിഭാഗത്തിലേക്ക്
തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നാലു ജില്ലകളിൽ കൂടി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.തിരു വനന്തപുരത്തിന് പുറമെ സി വിഭാഗത്തില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.
നേരത്തെ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉണ്ടായിരുന്നത്.സി വിഭാഗത്തില്‍ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, പൊതു പരിപാടികള്‍ അനുവദിക്കില്ല.മതപരമായ ആരാധനകള്‍ ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ.വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ