Month: January 2022
-
Kerala
കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി, കാറിനും ട്രാൻസ്‌ഫോർമറിനും ഇടയിൽപ്പെട്ട ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കൊല്ലം: കുണ്ടറ നെടുമ്പായിക്കുളത്തിന് സമീപം കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി. കാറിനും ട്രാൻസ്‌ഫോർമറിനും ഇടയിൽപ്പെട്ട ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. എഴുകോൺ ഭാഗത്തു നിന്നും വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിട്ടാണ് അതെ ദിശയിൽ വന്ന കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറിയത്. ബൈക്ക് യാത്രികൻ കുണ്ടറ കാക്കോലിൽ ആശിഷ് ഭവനിൽ അനൂപ് ഡാനി ടൈറ്റസിനെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ബന്ധം ഉടൻ വേർപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Read More » -
NEWS
എന്താണ് ‘ഗോൾഡൻവിസ’ എന്തൊക്കെയാണ് പ്രത്യേകതകൾ, ആർക്കൊക്കെ ലഭിക്കും…?
യുണൈറ്റഡ് അറബ് എമിറേറ്റ്സ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ഒട്ടേറെ സിനിമാ താരങ്ങള്‍ക്കും പ്രമുഖ വ്യക്തികൾക്കും ഗോള്‍ഡന്‍ വിസ നല്കി. അതേ തുടർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളും ഗോള്‍ഡന്‍ വിസ നടപ്പിലാക്കി വരുന്നു. ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന രാജ്യങ്ങൾ അനവധിയാണ്. എന്താണ് ഗോള്‍ഡന്‍ വിസയെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും പലർക്കും നിശ്ചയമില്ല. ഗോള്‍ഡന്‍ വിസകള്‍ രാജ്യത്ത് ആളുകള്‍ക്ക് താമസാനുമതിയോ മറ്റൊരു രാജ്യത്ത് പൗരത്വമോ ലഭിക്കാനുള്ള അവസരം നല്‍കുന്നു. വീട് വാങ്ങുന്നവര്‍ക്കും രാജ്യത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവര്‍ക്കും നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കും പല രാജ്യങ്ങളും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നു. ആ രാജ്യത്തെ നിയമപരമായ താമസക്കാരാകാം എന്നതാണ് ഗോള്‍ഡന്‍ വിസയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു രാജ്യത്ത് താമസം അല്ലെങ്കില്‍ രണ്ടാമത്തെ പാസ്‌പോര്‍ട്ട് എളുപ്പത്തില്‍ നേടാനാകും എന്നതാണ് ഗോൾഡൻ വിസയുടെ വലിയ പ്രത്യേകത. ഈ വിസയിലൂടെ കുടുംബത്തിനും അവിടെ താമസിക്കാനും സ്‌കൂളില്‍ പോകാനും കഴിയും. മെഡിക്കല്‍ സൗകര്യങ്ങൾ ലഭ്യമാകുകയും ചെയ്യും. ദുബായ് ഗോള്‍ഡന്‍ വിസ…
Read More » -
Feature
സോഷ്യൽ മീഡിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അവരുടെ പേര് വെളിപ്പെടുത്താതെ ഇനിമുതൽ പോസ്റ്റ് ചെയ്യാനാവും
തിരിച്ചറിയപ്പെടാതെ, യൂസര്‍ നെയിം വെളിപ്പെടുത്താതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹക്കാരാണോ നിങ്ങൾ? അനോണിമസ് പോസ്റ്റിംഗ് എന്ന പുതുതായി അവതരിപ്പിച്ച ഫീച്ചറിലൂടെ നിങ്ങള്‍ക്ക് ഇതിപ്പോള്‍ സാധ്യമാകും. ഗ്രൂപ്പില്‍ അനോണിമസ് പോസ്റ്റിംഗ് വേണമോയെന്ന് പക്ഷെ അഡ്മിനാണ് തീരുമാനിക്കേണ്ടത്. അനോണിമസ് പോസ്റ്റ് എങ്ങനെ? 1. സാധാരണ പോലെ, യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുക 2. സൈഡ്ബാറില്‍ ‘ഗ്രൂപ്പ്‌സ്’ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക 3. നിങ്ങള്‍ പോസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ഗ്രൂപ്പ് തെരഞ്ഞെടുക്കുക. അനോണിമസ് പോസ്റ്റിടാന്‍ അഡ്മിന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ‘അനോണിമസ് പോസ്റ്റ്’ എന്ന ഒപ്ഷന്‍ കാണിക്കും. അതില്‍ ക്ലിക്ക് ചെയ്യുക 4. കുറച്ച് ഡിസ്‌ക്ലൈമറുകളോടു കൂടി പോസ്റ്റ് ചെയ്യാനുള്ള വിന്‍ഡോ തുറന്നുവരും. 5. പോസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ‘സബ്മിറ്റ്’ കൊടുക്കുക 6. നിങ്ങളുടെ പോസ്റ്റ് അഡ്മിന്‍മാര്‍ക്കും മോഡറേറ്റര്‍മാര്‍ക്കും സബ്മിറ്റാവും. 7. ഗ്രൂപ്പ് അഡ്മിനോ മോഡറേറ്ററോ അനുമതി നല്‍കുന്നതോടെ, നിങ്ങളുടെ പോസ്റ്റ്, നിങ്ങളുടെ പേരില്ലാതെ തന്നെ ഗ്രൂപ്പില്‍ പബ്ലിഷ് ആവും. എങ്ങനെ ഫീച്ചര്‍ ഓണ്‍…
Read More » -
Kerala
ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ വിക്ടേഴ്‌സ് ചാനല്‍,എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം.ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്‌സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും യോഗത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും. വാര്‍ഷിക പരീക്ഷയ്ക്കു മുമ്ബായി മോഡല്‍ പരീക്ഷ നടത്തുന്നതില്‍ സാഹചര്യം അനുസരിച്ച് അതതു സ്‌കൂളുകള്‍ക്കു തീരുമാനമെടുക്കാം. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുമ്ബ് തീര്‍ക്കും. വാര്‍ഷിക പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ഈ മാസം 31ന് തുടങ്ങും.കോവിഡ് പോസിറ്റിവ് ആയ കുട്ടികള്‍ക്കു പ്രത്യേക മുറി സജ്ജമാക്കും.എസ്‌എസ്‌എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തു പരീക്ഷയ്ക്കു ശേഷമാവും നടത്തുക.
Read More » -
Kerala
ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ വിക്ടേഴ്‌സ് ചാനല്‍,എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട്: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം.ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്‌സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും യോഗത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും. വാര്‍ഷിക പരീക്ഷയ്ക്കു മുമ്ബായി മോഡല്‍ പരീക്ഷ നടത്തുന്നതില്‍ സാഹചര്യം അനുസരിച്ച് അതതു സ്‌കൂളുകള്‍ക്കു തീരുമാനമെടുക്കാം. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുമ്ബ് തീര്‍ക്കും. വാര്‍ഷിക പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ഈ മാസം 29ന് തുടങ്ങും.കോവിഡ് പോസിറ്റിവ് ആയ കുട്ടികള്‍ക്കു പ്രത്യേക മുറി സജ്ജമാക്കും.എസ്‌എസ്‌എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തു പരീക്ഷയ്ക്കു ശേഷമാവും നടത്തുക.
Read More » -
LIFE
മഞ്ഞിൽ വിരിഞ്ഞ പൂക്കളും മഞ്ഞിൽ ചേക്കേറുന്ന പക്ഷികളും
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണണോ? അതോ മഞ്ഞിൽ ചേക്കേറുന്ന മകര പെൺപക്ഷികളെ കാണണോ…? കേട്ടിട്ടില്ലേ… മഞ്ഞിൽ ചേക്കേറും മകരപ്പെണ്‍പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ …എന്ന പാട്ട്(രക്തം 1981)അതേ,മഞ്ഞു മഴയിൽ നൃത്തം ചെയ്യാം. മഞ്ഞുവാരിയെറിഞ്ഞു കളിക്കാം. പറഞ്ഞുവരുന്നത് ഷിംല-മണാലിയെ പറ്റിയാണ്.മഞ്ഞിന്റെ കാഴ്ചകൾ കാണാൻ സ്വിറ്റ്സർലൻഡ് വരെ പോവുകയൊന്നും വേണ്ട എന്നാണ് മഞ്ഞുനിറഞ്ഞ ട്രാക്കിലൂടെ നീങ്ങുന്ന തീവണ്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് പറഞ്ഞത്. മനോഹരമായ കാഴ്ചകൾക്കാണ് ഷിംലയിലും മണാലിയിലും ഈ കാലാവസ്ഥ വഴിവെച്ചത്. മഞ്ഞ് പൊതിഞ്ഞ മരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾ വരെയുള്ള കാഴ്ചകൾ ഓരോരുത്തരിലും കൗതുകം ജനിപ്പിക്കുകയാണ്.ഷിംല മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിനും താഴെയാണ്.ലഹൂല്‍-സ്പിതി കെയ്‌ലോംഗാത് മേഖലയില്‍ കൂടിയ താപനില 15 ഡിഗ്രിയും കല്‍പ്പ കിനൗര്‍ മേഖലയില്‍ 7 ഡിഗ്രിയുമാണ്.എന്നാല്‍ ഹിമാലയന്‍ മലനിരകളിലേക്ക് കൂടുതല്‍ പോകുന്തോറും താപനില കൂടുതൽ കൂടുതൽ താഴോട്ട് വരും.മണാലിയിലും ഡല്‍ഹൗസിയിലും താപനില 2 ഡിഗ്രിക്ക് താഴെ എത്തിയിട്ടുണ്ട്. സിംലയിൽ നിന്നു…
Read More » -
Kerala
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി നിയമ മന്ത്രി പി രാജീവ്
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി നിയമ മന്ത്രി പി രാജീവ്. ലോക്പാൽ പൂർണമായും സംസ്ഥാന സർക്കാരുകളും അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്. ഇതൊന്നുമറിയാതെ ലോകായുക്ത വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നവർ 2013നു മുൻപ് ജീവിക്കുന്നവരാണെന്ന് മന്ത്രി പ്രതികരിച്ചു. 2013ലാണ് പാർലമെന്റ് ലോക്പാൽ ബിൽ പാസാക്കിയത്. അതിലെ പാർട്ട് മൂന്ന് എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണമെന്നാണ്. അത് സംസ്ഥാനത്തിന്റെ അധികാരമാണെന്ന് നിയമത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിൽ 2000ൽ ഭേദഗതി വരുത്തിയപ്പോൾ രാഷ്ട്രപതിയുടെ അനുമതി നേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Read More » -
India
കൊവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ വാണിജ്യ അനുമതി
കൊവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ വാണിജ്യ അനുമതി. ഇതോടെ കൊവിഡ് വാക്‌സിനുകള്‍ ഇനിമുതല്‍ പൊതുവിപണിയില്‍ ലഭ്യമാവും. കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഉപാധികളോടെയുള്ള വാണിജ്യാനുമതിയാണ് ഇന്ത്യയുടെ ഡ്രഗ് റഗുലേറ്റര്‍ (ഡിസിജിഐ) വാക്‌സിനുകള്‍ക്ക് നല്‍കിയിട്ടുള്ളത്. വാണിജ്യാനുമതി ലഭ്യമാകുന്നതോടെ വാക്‌സിനുകള്‍ ഇനി മുതല്‍ ആശുപത്രികളിലും, ക്ലിനിക്കുകളിലും ലഭ്യമാവുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ വാക്‌സില്‍ വില്‍പനയ്ക്ക് അനുമതിയില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ്, 2019 പ്രകാരമാണ് വിപണി വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.
Read More » -
Kerala
സ്റ്റുഡൻഡ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾസ്ലീവും അനുവദിക്കാത്തതിനെതിരേ വനിതാ ലീഗ്
സ്റ്റുഡൻഡ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾസ്ലീവും അനുവദിക്കാത്തതിനെതിരേ വനിതാ ലീഗ് രംഗത്ത്. മതപരമായ വേഷങ്ങൾ ധരിക്കാൻ അനുമതി നിഷേധിക്കുന്ന സർക്കാർ ഉത്തരവ് അവകാശലംഘനമാണെന്ന് വനിതാ ലീഗ് നേതൃത്വം പ്രതികരിച്ചു. ഉത്തരവ് തിരുത്തി ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മതപരമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡൻഡ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്.
Read More » -
India
മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കണക്കുകള്‍ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്നd ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം.രാജ്യത്ത് ഒരു വലിയ ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനിടയാക്കിയത്. രാജ്യത്ത് എഴുപത് ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെബ്രുവരി പകുതിയോടെ അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 22,23,018 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരില്‍ 5.55% ശതമാനം ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്.
Read More »